video
play-sharp-fill

ടിപ്പർ ലോറിയിൽ ബൈക്കിന്റെ ഹാൻഡിൽ തട്ടി നിയന്ത്രണം വിട്ട് മറിഞ്ഞു; ലോറി തലയിലൂടെ കയറിയിറങ്ങി യുവാവിന് ദാരുണാന്ത്യം

സ്വന്തം ലേഖകൻ തിരുവനന്തപുരം: ടിപ്പർ ലോറി തലയിലൂടെ കയറിയിറങ്ങി യുവാവിന് ദാരുണാന്ത്യം. തിരുവനന്തപുരം ഉഴമലയ്ക്കൽ സ്വദേശി ജോയി (31) ആണ് മരിച്ചത്. നെടുമങ്ങാട് – വെമ്പായം റോഡിൽ ഇരിഞ്ചയത്താണ് സംഭവം. ടിപ്പർ ലോറിയിൽ ബൈക്കിന്റെ ഹാൻഡിൽ തട്ടിയതിനെ തുടർന്ന് ബൈക്കിന് നിയന്ത്രണം […]

നിയന്ത്രണം വിട്ട കാറിടിച്ച് അപകടം; 20 മിനിറ്റോളം രക്തം വാർന്നു റോഡിൽ കിടന്നു, മരിച്ചെന്ന് കരുതി ജനം നോക്കി നിന്നു; യുവാവിന് ദാരുണാന്ത്യം

സ്വന്തം ലേഖകൻ ആലപ്പുഴ: നിയന്ത്രണം വിട്ട കാറിടിച്ച് യുവാവ് മരിച്ചു. മറ്റൊരാൾക്ക് ഗുരുതര പരുക്കേറ്റു. കോടംതുരുത്ത് മഴത്തുള്ളിവീട്ടിൽ പരമേശ്വരന്റെ മകൻ ധനീഷ്(29) ആണ് മരിച്ചത്. കാൽനട യാത്രക്കാരനായ രാഹുലിനെയും (30) കാർ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. ഗുരുതര പരുക്കോടെ രാഹുൽ കൊച്ചിയിലെ സ്വകാര്യ […]

പ്രസവശേഷം വീട്ടിലേക്ക് മടങ്ങവെ അപകടം..!! 4 ദിവസം പ്രായമായ കുഞ്ഞടക്കം 3 പേർ മരിച്ചു; അച്ഛനും അമ്മയ്ക്കും പരിക്ക്

സ്വന്തം ലേഖകൻ തിരുവനന്തപുരം: പ്രസവശേഷം വീട്ടിലേക്ക് മടങ്ങവെ വാഹനാപകടത്തിൽ മൂന്നു പേർ മരിച്ചു. തിരുവനന്തപുരം പള്ളിപ്പുറത്ത് കെ എസ് ആർ ടി സി ബസ്സും ഓട്ടോയും കൂട്ടിയിടിച്ചാണ് അപകടം. നാല് ദിവസം പ്രായമായ കൈക്കുഞ്ഞ് ഉൾപ്പെടെ മൂന്ന് പേരാണ് അപകടത്തിൽ മരിച്ചത്. […]

നാട്ടുകാർക്ക് നേരെ കത്തി കാട്ടി ഭീഷണി; കസ്റ്റഡിയിലെടുത്തപ്പോൾ ജീപ്പില്‍ നിന്ന് ചാടി; തലയിടിച്ച്‌ വീണ പ്രതി ചികിത്സയിലിരിക്കെ മരിച്ചു

സ്വന്തം ലേഖകൻ തൃശൂര്‍: തൃശൂരില്‍ പൊലീസ് കസ്റ്റഡിയിലെടുത്തപ്പോള്‍ ജീപ്പില്‍ നിന്ന് ചാടിയ പ്രതി ചികിത്സയിലിരിക്കെ മരണപ്പെട്ടു.തിരുവനന്തപുരം വലിയതുറ സ്വദേശി സനു സോണി (32) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം തൃശൂര്‍ ഈസ്റ്റ് പൊലീസ് കസ്റ്റഡിയിലെടുത്തപ്പോഴാണ് സനു പൊലീസ് വണ്ടിയില്‍ നിന്ന് ചാടി […]

മില്ലിലേക്ക് പോകും വഴി അപകടം ; കെഎസ്ആർടിസി ബസ്സിനടിയിൽപ്പെട്ട് സൈക്കിൾ യാത്രികനായ വയോധികന് ദാരുണാന്ത്യം; സംഭവം ഹരിപ്പാട്

സ്വന്തം ലേഖകൻ ഹരിപ്പാട് : കെഎസ്ആർടിസി ബസ്സിനടിയിൽപ്പെട്ട് സൈക്കിൾ യാത്രികനായ വയോധികന് ദാരുണാന്ത്യം. പള്ളിപ്പാട് വടക്കേക്കര കിഴക്ക് കറുകയിൽ മണിയൻ (76) ആണ് മരിച്ചത്. തിങ്കളാഴ്ച വൈകിട്ട്  അഞ്ചരയോടെ പൊയ്യക്കര ജംഗ്ഷന് സമീപത്താണ് സംഭവം.  പൊടിമില്ലിൽ സഹായിയായി ജോലി ചെയ്തിരുന്ന മണിയൻ […]

സ്വകാര്യ ബസ് സ്‌കൂട്ടറിലിടിച്ച്‌ എന്‍ജിനീയറിങ് വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം ; അപകടം കോഴിക്കോട് ദേശിയ പാതയിൽ ; ബസ് ദിശമാറിയെത്തിയതാണ് അപകട കാരണം

സ്വന്തം ലേഖകൻ കോഴിക്കോട്: കോഴിക്കോട് ദേശിയ പാതയിൽ മോഡേണ്‍ ബസാറില്‍ സ്വകാര്യ ബസിടിച്ച് സ്‌കൂട്ടര്‍ യാത്രക്കാരിയായ വിദ്യാര്‍ഥിനി മരിച്ചു. മോഡേണ്‍ ബസാര്‍ പാറപ്പുറം റോഡില്‍ അല്‍ ഖൈറില്‍ റഷീദിന്റെ മകള്‍ റഫ റഷീദ് (21) ആണ് മരിച്ചത്. ശനിയാഴ്ച രാത്രി ഏഴരയോടെയാണ് […]

ഒന്നരവയസുള്ള പെണ്‍കുഞ്ഞും ബന്ധുവായ വിമുക്തഭടനും കായലില്‍ മരിച്ചനിലയില്‍;ചാരംപറമ്പ് പ്രദേശത്തെ ദുഖത്തിലാഴ്ത്തി തൊട്ടടുത്ത വീടുകളിൽ രണ്ടു മരണം

സ്വന്തം ലേഖകൻ കലവൂര്‍: ഒന്നര വയസ്സുള്ള പിഞ്ച് ബാലികയും, ബന്ധുവും കായലിൽ മരിച്ച നിലയിൽ.ആര്യാട് പഞ്ചായത്ത് ഏഴാം വാർഡ് പോത്തശേരി ശിവകൃപയിൽ ഗോപൻ-50, പോത്തശേരി യോഗേഷ് എന്ന് വിളിക്കുന്ന അനിൽകുമാറിന്റെയും,അശ്വതിയുടെയും മകൾ മഹാലക്ഷ്മി എന്നിവരെയാണ് വേമ്പനാട്ടുകായലിൽ ആര്യാട് ചാരംപറമ്പ് ജെട്ടിക്ക് സമീപം […]

പൂജയ്ക്ക് ക്ഷേത്രത്തിലേക്ക് വരുന്നതിനിടെ അപകടം ; ചികിത്സയിലായിരുന്ന പൂജാരി മരിച്ചു ; അപകടം ഇന്ന് രാവിലെ

കാസർകോട്: വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ ആയിരുന്ന പൂജാരി മരിച്ചു. കാസർകോട് കോട്ടപ്പാറ വാഴക്കോട് സ്വദേശി ഹരി നാരായണൻ (25) ആണ് മരിച്ചത്. കാഞ്ഞങ്ങാട് കുശവൻകുന്നിനു സമീപം ഇന്ന് പുലർച്ചെ ഇരുചക്ര വാഹനങ്ങൾ കൂട്ടിയിടിച്ചാണ് ഹരിനാരായണന് പരിക്കേറ്റത്. ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം . […]

അമിത വേഗത്തിൽ എത്തിയ സ്വകാര്യ ബസിടിച്ച് സ്കൂട്ടർ യാത്രക്കാരിക്ക് ദാരുണാന്ത്യം; ഗുരുതരമായി പരിക്കേറ്റ ചികിത്സയിലിരിക്കയാണ് മരണം ; സംഭവത്തില്‍ സ്വകാര്യ ബസ് ഡ്രൈവര്‍ക്കെതിരെ പൊലീസ് കേസെടുത്തു

സ്വന്തം ലേഖകൻ കോഴിക്കോട്:  അമിത വേഗത്തിൽ എത്തിയ സ്വകാര്യ ബസിടിച്ച് സ്കൂട്ടർ യാത്രക്കാരിക്ക് ദാരുണാന്ത്യം. പാലാഴി പാൽക്കമ്പനിക്ക് സമീപം പത്മാലയത്തിൽ ജ്യോഗേഷിന്റെ ഭാര്യ രശ്മി (38) ആണ് മരിച്ചത്. ബുധനാഴ്ച ഉച്ചയോടെയായിരുന്നു അപകടം. കോഴിക്കോട് നഗരത്തിലെ തിരക്കേറിയ മാവൂർ റോഡ് മൊഫ്യൂസൽ […]

വടക്കാഞ്ചേരി ബസ് അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഹോട്ടൽ ജീവനക്കാരി മരിച്ചു; അപകടത്തിൽ 11 പേർക്ക് പരിക്കേറ്റു; ഡ്രൈവർക്ക് തലചുറ്റലുണ്ടായതാണ് അപകടകാരണമെന്നാണ് സൂചന

സ്വന്തം ലേഖക തൃശൂർ: വടക്കാഞ്ചേരി കുണ്ടന്നൂർ ചുങ്കത്ത് ഹോട്ടലിലേക്ക് കോളജ് ബസ് പാഞ്ഞുകയറി ഒരാൾ മരിച്ചു. 12 പേർക്ക് പരുക്കേറ്റു. ദേശമംഗലം മലബാർ എൻജിനീയറിങ് കോളേജിന്റെ ബസ്സാണ് അപകടത്തിൽപ്പെട്ടത്. ഹോട്ടൽ ജീവനക്കാരിയായ മങ്ങാട് സ്വദേശി സരളയാണ് മരിച്ചത്. ഇന്ന് രാവിലെയാണ് കുണ്ടന്നൂർ […]