അന്ന് പറഞ്ഞതെല്ലാം കള്ളം, ശിവശങ്കറിനെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് വീണ്ടും ചോദ്യം ചെയ്യുന്നു ; നടപടി സ്വപ്‌നയുടെ മൊഴിയിൽ നിന്നും ലഭിച്ച നിർണ്ണായക വിവരങ്ങളെ തുടർന്നെന്ന് സൂചന: ശിവശങ്കർ കുടുങ്ങും

അന്ന് പറഞ്ഞതെല്ലാം കള്ളം, ശിവശങ്കറിനെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് വീണ്ടും ചോദ്യം ചെയ്യുന്നു ; നടപടി സ്വപ്‌നയുടെ മൊഴിയിൽ നിന്നും ലഭിച്ച നിർണ്ണായക വിവരങ്ങളെ തുടർന്നെന്ന് സൂചന: ശിവശങ്കർ കുടുങ്ങും

Spread the love

സ്വന്തം ലേഖകൻ

കൊച്ചി : രാജ്യത്തെ നടുക്കിയ സ്വർണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിനെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്യുന്നു.

ചോദ്യം ചെയ്യലിനായി കൊച്ചിയിലെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഓഫീസിൽ ശിവശങ്കർ എത്തിയത്. സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് രണ്ടാം തവണയാണ് ശിവശങ്കറിനെ ഇ.ഡി ചോദ്യം ചെയ്യുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കഴിഞ്ഞ 7ാം തിയതി ശിവശങ്കറിനെ എൻഫോഴ്‌സ്‌മെന്റ് ചോദ്യം ചെയ്തിരുന്നു. അന്ന് ശിവശങ്കർ നൽകിയ മറുപടികൾ കള്ളമെന്ന വിലയിരുത്തലിലാണ് രണ്ടാം തവണ ചോദ്യം ചെയ്യാൻ തീരുമാനിച്ചിരിക്കുന്നത്.

ചോദ്യം ചെയ്യലിനായി കഴിഞ്ഞ ദിവസം ശിവശങ്കറിനോട് എത്താൻ ആവശ്യപ്പെട്ടെങ്കിലും ശാരീരിക ബുദ്ധിമുട്ടുള്ളത് കൊണ്ട് സമയം അനുവദിക്കണമെന്നായിരുന്നു മറുപടി നൽകിയിരുന്നത്.

സ്വപ്നയുടെ മൊഴിയിൽ നിന്ന് കിട്ടിയ നിർണായക വിവരങ്ങൾ അനുസരിച്ച് എം ശിവശങ്കറിനെ ചോദ്യം ചെയ്യണമെന്ന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടേറ്റ് ആവശ്യപ്പെട്ടിരുന്നു.

കേസിൽ ദേശീയ അന്വേഷണ ഏജൻസിക്കും കസ്റ്റംസിനും പിന്നാലെയാണ് എൻഫോഴ്‌മെന്റ് ഡയറക്‌ട്രേറ്റും എം ശിവശങ്കറിനെ ചോദ്യം ചെയ്യുന്നത്.