കൊവിഡ് മാനദണ്ഡങ്ങൾ ലംഘിക്കുന്നതിൽ കോട്ടയം നഗരസഭയിൽ മത്സരം: രാഷ്ട്രീയം മാറ്റി വച്ച് കൊവിഡ് മാനദണ്ഡം ലംഘിക്കാൻ കൗൺസിലർമാർ ഒന്നിച്ചു; കൊവിഡ് പ്രോട്ടോക്കോൾ ലംഘിച്ച് കോട്ടയം നഗരസഭയിൽ സ്വാതന്ത്ര്യദിനാഘോഷം

കൊവിഡ് മാനദണ്ഡങ്ങൾ ലംഘിക്കുന്നതിൽ കോട്ടയം നഗരസഭയിൽ മത്സരം: രാഷ്ട്രീയം മാറ്റി വച്ച് കൊവിഡ് മാനദണ്ഡം ലംഘിക്കാൻ കൗൺസിലർമാർ ഒന്നിച്ചു; കൊവിഡ് പ്രോട്ടോക്കോൾ ലംഘിച്ച് കോട്ടയം നഗരസഭയിൽ സ്വാതന്ത്ര്യദിനാഘോഷം

Spread the love

സ്വന്തം ലേഖകൻ

കോട്ടയം: കൊവിഡ് മാനദണ്ഡങ്ങൾ ലംഘിക്കുന്നതിൽ കോട്ടയം നഗരസഭയിൽ കൗൺസിലർമാരുടെ മത്സരം. നഗരസഭ അദ്ധ്യക്ഷ അടക്കമുള്ളവർ ഒന്നിച്ചു നിന്നു നടത്തിയ സ്വാതന്ത്ര്യ ദിനാഘോഷം കൊവിഡ് പ്രോട്ടോക്കോൾ മുഴുവൻ ലംഘിക്കുന്നതായി. സാമൂഹിക അകലം പാലിക്കാതെ കൗൺസിലർമാർ നിരന്നു നിന്നു നടത്തിയ നഗരസഭയിലെ സ്വാതന്ത്ര്യദിനാഘോഷമാണ് പ്രോട്ടോക്കോളുകൾ മുഴുവൻ ലംഘിച്ചത്.

ഇന്നു രാവിലെയാണ് കോട്ടയം നഗരസഭ ഓഫിസിനു മുന്നിൽ നഗരസഭ അംഗങ്ങളുടെ നേതൃത്വത്തിൽ സ്വാതന്ത്ര്യദിനത്തിൽ ദേശീയ പതാക ഉയർത്തിയത്. ഭരണപ്രതിപക്ഷ അംഗങ്ങൾ എല്ലാവരും തന്നെ പരിപാടിയിൽ പങ്കെടുക്കുന്നതിനായി ഇവിടെയുണ്ടായിരുന്നു. എന്നാൽ, ഈ പരിപാടിയ്ക്കു ശേഷം നഗരസഭ അംഗങ്ങൾ ഒന്നിച്ചു നിന്നു നടത്തിയ ഫോട്ടോസെഷനാണ് കൊവിഡ് മാനദണ്ഡങ്ങൾ പൂർണമായും ലംഘിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കൗൺസിലർമാർ എല്ലാവരും ചേർന്നു നിന്നാണ് ചിത്രം പകർത്തിയത്. പലരുടെയും മാസ്‌ക് താടിയിൽ ചേർന്നാണ് കിടന്നിരുന്നത്. ഈ സാഹചര്യത്തിലാണ് കൊവിഡ് പ്രോട്ടോക്കോൾ ലംഘിച്ചാണ് നഗരസഭ അംഗങ്ങൾ ഒത്തുകൂടിയത് എന്ന ആരോപണം ഉയർന്നിരിക്കുന്നത്.

കോട്ടയം നഗരസഭയിൽ അഞ്ചിലേറെ വാർഡുകൾ കണ്ടെയ്ൻമെന്റ് സോണിലാണ്. നാട്ടുകാരിൽ പലരും രോഗ ബാധിതരായി കഴിയുകയാണ്. ഇതിനിടെയാണ് കോട്ടയം നഗരസഭയിലെ ഒരു വിഭാഗം തന്നെ ഇത്തരത്തിൽ കൊവിഡ് മാനദണ്ഡങ്ങൾ ലംഘിച്ചിരിക്കുന്നത്.