play-sharp-fill

സംസ്ഥാന സർക്കാരിന് കനത്ത തിരിച്ചടി : സ്വർണ്ണക്കടത്ത് കേസിൽ ഇ.ഡിയ്‌ക്കെതിരായ ക്രൈംബ്രാഞ്ച് അന്വേഷണം ഹൈക്കോടതി റദ്ദാക്കി : നടപടി കേസുകൾ ക്രമപ്രകാരമല്ലെന്ന് ചൂണ്ടിക്കാണിച്ച്

സ്വന്തം ലേഖകൻ കൊച്ചി: സ്വർണ്ണക്കടത്ത് കേസിൽ കേന്ദ്ര ഏജൻസികൾക്കെതിരായ സംസ്ഥാന സർക്കാരിന്റെ നീക്കത്തിന് കനത്ത തിരിച്ചടി. എൻഫോഴ്‌സ്‌മെന്റിനെതിരായ ക്രൈംബ്രാഞ്ച് അന്വേഷണം റദ്ദാക്കി ഹൈക്കോടതി ഉത്തരവിട്ടു. ക്രൈംബ്രാഞ്ചിന്റെ രണ്ട് എഫ്‌ഐആറുകളും റദ്ദാക്കാനും ഉത്തരവിട്ടു. കേസുകൾ ക്രമപ്രകാരമല്ലെന്ന് ചൂണ്ടിക്കാണിച്ചാണ് കോടതിയുടെ നടപടി.ഒപ്പം ഒരു ഏജൻസി നടത്തുന്ന അന്വേഷണത്തിൽ മറ്റൊരു ഏജൻസി ഇടപെടുന്നത് ശരിയല്ലെന്നും കോടതി വ്യക്തമാക്കി. സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രിക്കെതിരെ മൊഴി നൽകാൻ ഇ.ഡി ഉദ്യോഗസ്ഥർ സമ്മർദം ചെലുത്തിയെന്ന സന്ദീപ് നായർ കത്ത് നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കേന്ദ്ര ഏജൻസിക്കെതിരെ ക്രൈംബ്രാഞ്ച് കേസെടുത്തത്. സ്വപ്ന സുരേഷിന്റേയും സമാനമൊഴിയുടെ […]

കോടതിയിൽ വച്ച് ശിവശങ്കറിനെ കണ്ടപ്പോൾ അപരിചിതനെ പോലെ പെരുമാറി; ശിവശങ്കർ ജയിലിൽ പോയതോടെ കാര്യങ്ങൾ പിടിവിട്ട് പോകുന്നുവെന്നും മനസിലായി ;അതോടെ പറയാതിരുന്ന പലതും ഇന്ന് കസ്റ്റംസിന് മുന്നിൽ വെളിപ്പെടുത്തി : സ്വപ്‌നയുടെ മൊഴി കസ്റ്റംസ് വിശ്വാസ്യതയിലെടുക്കുമ്പോൾ കുടുങ്ങുന്നത് സംസ്ഥാനത്തെ ഉന്നതരോ..?

സ്വന്തം ലേഖകൻ കൊച്ചി: സ്വർണ്ണ കടത്ത് കേസ് തുടക്കം മുതലെ വലിയ വിവാദമായപ്പോൾ സർക്കാരിനെയും ശിവശങ്കറിനേയും സംരക്ഷിക്കുന്ന നിലപാടായിരുന്നു സ്വപ്‌ന സുരേഷ് സ്വീകരിച്ചിരുന്നു. രാഷ്ട്രീയക്കാരുടെ ബലിയാടാവുകയാണെന്ന് പലകുറി ആവർത്തിച്ചാവർത്തിച്ച് പറയുമ്പോഴും ഓഡീയോയിലൂടെ മുഖ്യമന്ത്രിയെ രക്ഷിക്കാൻ ശ്രമിച്ചു. എന്നാൽ മാസങ്ങൾക്കിപ്പുറം തുറന്ന് പറച്ചിലുകളുമായി സ്വപ്‌നാ സുരേഷ് കസ്റ്റംസിന് മുന്നിൽ എത്തുകയാണ്.ഇത് കോടതി വിശ്വസിച്ചാൽ മാത്രമേ കേന്ദ്ര ഏജൻസികളുടെ അന്വേഷണം മുന്നോട്ട് പോകൂ. ‘കോടതിയിൽ ഒരു ദിവസം എം. ശിവശങ്കറുമായി മുഖാമുഖം കണ്ടപ്പോൾ, അദ്ദേഹം മുഖം തിരിക്കുകയും തീർത്തും അപരിചിതനെ പോലെ പെരുമാറുകയും ചെയ്തു. ഇതോടെ, ഒറ്റപ്പെട്ടതു […]

രവീന്ദ്രന്റെ ബന്ധുവായ കസ്റ്റംസ് മുന്‍ ഉദ്യോഗസ്‌ഥനാണു സ്വര്‍ണക്കടത്തിന്‌ ഒത്താശ ചെയ്‌തതെന്ന് സൂചന ; സര്‍ക്കാരിന്റെ ഐ.ടി. പദ്ധതി കരാറുകളില്‍ ശിവശങ്കറിനൊപ്പം രവീന്ദ്രനും പങ്ക്

സ്വന്തം ലേഖകൻ പത്തനംതിട്ട : സ്വര്‍ണക്കടത്ത്‌ കേസില്‍ മുഖ്യമന്ത്രിയുടെ വിശ്വസ്തനായ ശിവശങ്കറിന് പിന്നാലെ അഡീഷണല്‍ പ്രൈവറ്റ്‌ സെക്രട്ടറിയായ സി.എം. രവീന്ദ്രനെ കുടുക്കി കസ്റ്റംസ് ബന്ധം. രവീന്ദ്രന്റെ ബന്ധുവായ കസ്‌റ്റംസ്‌ മുന്‍ ഉദ്യോഗസ്‌ഥനാണു സ്വര്‍ണക്കടത്തിന്‌ ഒത്താശ ചെയ്‌തതെന്നാണ് പുറത്ത് സൂചന റിപ്പോർട്ടുകൾ. എന്‍ഫോഴ്‌സ്‌മെന്റ്‌ ഡയറക്‌ടറേറ്റ്‌ രവീന്ദ്രന്റ മറ്റൊരു ബന്ധുവിന്റെ വടകരയിലെ വ്യാപാരസ്‌ഥാപനങ്ങളിൽ കഴിഞ്ഞദിവസം പരിശോധന നടത്തിയത്‌. സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട നിര്‍ണായകവിവരങ്ങള്‍ ഇവിടെ നിന്നും ലഭിച്ചതായാണ് സൂചന. രവീന്ദ്രന്റെ ബന്ധു കൂടിയായ കസ്‌റ്റംസ്‌ ഉദ്യോഗസ്‌ഥന്‍ ഡയറക്‌ടറേറ്റ്‌ ഓഫ്‌ റവന്യൂ ഇന്റലിജന്‍സിലേക്കും അവിടെ നിന്ന് പിന്നീട് കോഴിക്കോട്ട്‌ ജി.എസ്‌.ടി. […]

പിണറായി വിജയന്റെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സിഎം രവീന്ദ്രന് ഇ. ഡി വീണ്ടും നോട്ടീസ് നൽകും ; പുതിയ ശബ്ദരേഖ പുറത്തുവന്ന സാഹചര്യത്തില്‍ സ്വപ്നയെ വീണ്ടും ഇ.ഡി ചോദ്യം ചെയ്യാനും നീക്കം

സ്വന്തം ലേഖകൻ തിരുവനന്തപുരം: രാജ്യത്തെ നടുക്കിയ സ്വർണ്ണക്കടത്ത് കേസിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ അഡീഷനല്‍ പ്രൈവറ്റ് സെക്രട്ടറി സിഎം രവീന്ദ്രന് ചോദ്യം ചെയ്യലിനായി എന്‍ഫോഴ്സ്മെന്റ് ഡയറക്‌ട്രേറ്റ് വീണ്ടും നോട്ടീസ് നല്‍കും. സി. എം രവീന്ദ്രന്‍ കോവി‍ഡ് നെഗറ്റീവായിയെന്ന് അറിയിച്ചതിന്റെ പശ്ചാത്തലത്തിലാണ് നോട്ടീസ് നൽകുന്നത്. നോട്ടീസ് നല്‍കി അടുത്ത ആഴ്ച്ച വിളിപ്പിക്കാനാണ് ഇഡിയുടെ തീരുമാനം. തിങ്കളാഴ്ച ചേരുന്ന യോഗത്തില്‍ ഇ. ഡി എന്ന് ചോദ്യം ചെയ്യണമെന്നതടക്കമുള്ള വിഷയങ്ങളില്‍ തീരുമാനമെടുക്കും. കേസുമായി ബന്ധപ്പെട്ട് രവീന്ദ്രനെ നേരത്തേ ചോദ്യം ചെയ്യാന്‍ എന്‍ഫോഴ്സ്മെന്റ് വിളിച്ചിരുന്നു. എന്നാല്‍ വൈറസ് ബാധിച്ചതിന് പിന്നാലർ […]

നയതന്ത്ര ബാഗേജിലൂടെ സ്വർണ്ണം കടത്തിയത് ശിവശങ്കർ അറിഞ്ഞിരുന്നു : കസ്റ്റംസ് ഉദ്യോഗസ്ഥനെ മൂന്നോ നാലോ തവണ ശിവശങ്കർ വിളിച്ചിരുന്നുവെന്ന് സ്വപ്നയുടെ മൊഴി ;സ്വപ്നയുടെ മൊഴി ശിവശങ്കറും ശരിവച്ചിട്ടുണ്ടെന്ന് കോടതി

സ്വന്തം ലേഖകൻ കൊച്ചി: രാജ്യത്തെ നടുക്കിയ സ്വർണ്ണക്കടത്ത് കേസിൽ സ്വര്‍ണക്കടത്ത് നടത്തിയത് മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കറിന്റെ അറിവോടെയെന്ന് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി. കേസിൽ ശിവശങ്കറിന്റെ ജാമ്യാപേക്ഷ കോടതി തള്ളിയ ഉത്തരവിലാണ് ഈ പരാമര്‍ശം . കേസിൽ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) കോടതിയിൽ മുദ്രവച്ച കവറില്‍ നല്‍കിയ വിശദാംശങ്ങള്‍ ഉദ്ധരിച്ചാണ് കോടതി പരാമര്‍ശം നടത്തിയിരിക്കുന്നത്. ശിവശങ്കര്‍ കസ്റ്റംസ് ഉദ്യോഗസ്ഥനെ മൂന്നോ നാലോ തവണ വിളിച്ചു. സ്വര്‍ണക്കടത്ത് കേസിലെ മുഖ്യ പ്രതി സ്വപ്ന സുരേഷ് ഇ.ഡിയ്ക്ക് നല്‍കിയ മൊഴിയില്‍ ഇക്കാര്യം വ്യക്തമാക്കിയിരുന്നു. സ്വപ്നയുടെ […]

സ്വർണ്ണക്കടത്തിന് വേണ്ട എല്ലാ ഒത്താശയും ചെയ്തത് എം. ശിവശങ്കർ ; കള്ളക്കടത്തിലൂടെ ലഭിക്കുന്ന വരുമാനം എവിടെ നിക്ഷേപിക്കണമെന്ന് നിർദ്ദേശിച്ചതും ശിവശങ്കർ : കൂടുതൽ വിവരങ്ങൾ പുറത്ത് വിട്ട് എൻഫോഴ്‌സ്‌മെന്റ്

സ്വന്തം ലേഖകൻ തിരുവനന്തപുരം: രാജ്യത്തെ നടുക്കിയ നയതന്ത്ര സ്വർണക്കടത്തിൽ എല്ലാ ഒത്താശയും ചെയ്തത് എം. ശിവശങ്കർ. സ്വർണ്ണക്കടത്തിലൂടെ ലഭിക്കുന്ന വരുമാനം എവിടെ നിക്ഷേപിക്കണമെന്ന് ശിവശങ്കർ നിർദേശിച്ചിരുന്നു. സ്വർണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് കുടൂതൽ വിവരങ്ങൾ പുറത്ത് വിട്ട് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. ബിഡ് നടപടികളിലെ വിശ്വാസ്യതയെ തന്നെ ചോദ്യം ചെയ്യുന്നതാണ് ശിവശങ്കറിന്റെ ഈ നടപടിയെന്നും ഇഡി ചൂണ്ടിക്കാട്ടുന്നു. ശിവശങ്കറിന്റെ ജാമ്യാപേക്ഷയിലെ എതിർ സത്യവാഗ്മൂലത്തിലാണ് ഇഡി ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്. സ്വർണമടങ്ങിയ ബാഗ് വിട്ട് കിട്ടുന്നതിന് ശിവശങ്കർ സജീവമായി ഇടപെട്ടിരുന്നു. ഒപ്പം സ്വപ്നയുടെ പേരിൽ മൂന്നാമത്തെ ലോക്കർ തുടങ്ങാൻ ശിവശങ്കർ […]

മാസങ്ങൾക്ക് മുൻപ് വരെ സ്വപ്‌നജീവിതം നയിച്ച സ്വപ്‌നയുടെ ആർഭാടത്തിന് ഇന്ന് ആയിരം രൂപ മാത്രം ; വി.ഐപിമാർക്ക് ഐഫോണുകൾ സമ്മാനിച്ച സ്വപ്‌നയ്ക്ക് ആഴ്ചയിൽ ഒന്ന് മാത്രം വിളിക്കാൻ അനുമതി : ദിവസവും ജയിലിലെ മുരുക ക്ഷേത്രത്തിൽ മണിക്കൂറുകൾ ചെലവഴിച്ച് വിവാദ നായിക

സ്വന്തം ലേഖകൻ തിരുവനന്തപുരം : മാസങ്ങൾക്ക് മുൻപ് വരെ സ്വപ്നജീവിതം നയിച്ച സ്വർണ്ണക്കടത്ത് കേസിലെ മുഖ്യപ്രതി സ്വപ്ന സുരേഷിന്റെ ജീവിതം ഇന്ന് കീഴ്‌മേൽ മറിഞ്ഞിരിക്കുകയാണ്. കള്ളക്കടത്തിലൂടെയും മറ്റും സ്വന്തമാക്കിയതെല്ലാം ഒരു നിമിഷം കൊണ്ടാണ് നഷടമായത്. സംസ്ഥാനത്തെ വി.ഐ.പിമാർക്ക് ആഴ്ചയിൽ ഒന്ന് മാത്രമേ സ്വന്തം വീട്ടിലേക്ക് വിളിക്കാൻ അനുവാദമുള്ളൂ. എന്നാൽ സ്വപ്നയ്ക്ക് ഫോൺവിളിയിൽ കടുത്ത നിയന്ത്രണമാണ് ഉള്ളത്, അതും ഉദ്യോഗസ്ഥരുടെ സാന്നിദ്ധ്യത്തിലേ സംസാരിക്കാനാവുകയുമുള്ളു. അടുത്ത ബന്ധുക്കൾക്ക് ആഴ്ചയിൽ ഒരു ദിവസം സ്വപ്നയെ കാണാനുമാകും. സ്വപ്നയുടെ ജീവിത രീതികളും അടിമുടിയാണ് മാറിയിട്ടുണ്ട്. തനിക്ക് വെജിറ്റേറിയൻ ആഹാരങ്ങൾ മതിയെന്നാണ് […]

ഏഴ് ഫോണുകളിൽ ഒരെണ്ണം ഉപയോഗിച്ചത് ശിവശങ്കർ തന്നെ ; സന്തോഷ് ഈപ്പൻ സ്വപ്‌ന സുരേഷിന് കൈമാറിയ ഫോൺ കിട്ടിയവരുടെ വിവരങ്ങൾ ലഭിച്ചെന്ന് ഇ.ഡി

സ്വന്തം ലേഖകൻ കൊച്ചി: യൂണിടാക് ഉടമ സന്തോഷ് ഈപ്പൻ സ്വർണ്ണക്കടത്ത് കേസിലെ മുഖ്യപ്രതിയായ സ്വപ്ന സുരേഷിന് കൈമാറിയ മൊബൈൽ ഫോണുകൾ ആർക്കൊക്കെ കിട്ടിയെന്ന് വിവരങ്ങൾ ലഭിച്ചെന്ന് എൻഫോഴ്‌സ്‌മെന്റ് ഡയകരക്ടറേറ്റ്. കേസുമായി ബന്ധപ്പെട്ട് മൊബൈൽ കമ്പനികളാണ് വിവരങ്ങൾ എൻഫോഴ്‌സ്‌മെന്റിന് കൈമാറിയിരിക്കുന്നത്.യൂണിടാക് ഉടമ സന്തോഷ് ഈപ്പൻ ആകെ വാങ്ങിയത് ഏഴ് മൊബൈൽ ഫോണുകളാണ് എന്നാണ് മൊബൈൽ കമ്പനികൾ എൻഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥർക്ക് നൽകിയ വിവരം. പരസ്യ കമ്പനി ഉടമ പ്രവീൺ, എയർ അറേബ്യ മാനേജർ പത്മനാഭ ശർമ്മ, എം ശിവശങ്കർ, സന്തോഷ് ഈപ്പൻ, കോൺസുൽ ജനറൽ എന്നിവരാണ് ഫോൺകൈപ്പറ്റിയ […]

കോളിളക്കം സൃഷ്ടിച്ച സ്വർണ്ണക്കടത്ത് കേസിൽ ഇൻവിസിബിൾ ഇൻഫോർമർക്ക് ലഭിക്കുക  45 ലക്ഷം രൂപ ; ശിവശങ്കറിന്റെയും സ്വപ്നയുടെയും വിധി മാറ്റിയ വിവരം കൈമാറിയത് ആരെന്ന് അറിയാവുന്നത് കസ്റ്റംസ് കമ്മീഷണർക്ക് മാത്രം

സ്വന്തം ലേഖകൻ തിരുവനന്തപുരം: രാജ്യത്തെ ഞെട്ടിച്ച സ്വര്‍ണക്കടത്ത് കേസ് ഏറെ വിവാദങ്ങൾക്കാണ് വഴിയൊരുക്കിയത്. ദേശീയ അന്വേഷണ ഏജന്‍സികള്‍ സംസ്ഥാന സര്‍ക്കാരിനും  കൂടുതല്‍ ആഘാതം സൃഷ്‌ടിച്ചുകൊണ്ടാണ് അന്വേഷണം മുന്നോട്ട് കൊണ്ട് പോകുന്നതും. സ്വപ്‌ന സുരേഷില്‍ തുടങ്ങിയ അന്വേഷണം 114 ദിവസങ്ങൾക്ക് ശേഷം മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിന്റെ അറസ്‌റ്റിലേക്ക് വരെ  എത്തി. എന്‍ഫോഴ്‌സ്മെന്റിന്റെ കസ്‌റ്റഡിയിലുള്ള ശിവശങ്കറില്‍ നിന്ന് കൂടുതല്‍ വിവിരങ്ങള്‍ കണ്ടെത്താനുള്ള ശ്രമത്തിലാണ് ഓരോ ദിവസവും അന്വേഷണ സംഘം. ഇതെല്ലാം നടക്കുമ്പോഴും അണിയറയിൽ നയതന്ത്ര പാഴ്സല്‍ സ്വര്‍ണക്കടത്തു കേസില്‍, കസ്റ്റംസിനു വിവരം ചോര്‍ത്തി […]

ശിവശങ്കറിനെ വീഴ്ത്തിയത് പെണ്ണും പണവും ; അക്ഷയ കേന്ദ്രങ്ങൾ തുടങ്ങുകയും പവർകട്ട് ഇല്ലാതാക്കുകയും ചെയ്തതടക്കം സംസ്ഥാനത്ത് നിരവധി മാറ്റങ്ങൾ കൊണ്ടുവന്ന പിണറായിയുടെ അതിവിശ്വസ്തൻ തകർന്നടിയുമ്പോൾ

സ്വന്തം ലേഖകൻ തിരുവനന്തപുരം: സ്വന്തം അധ്വാനം കൊണ്ട് ഉയരങ്ങൾ വെട്ടിപ്പിടിച്ച വ്യക്തിയാണ് ശിവശങ്കർ. മികച്ച ഒരു ഉദ്യോഗസ്ഥൻ എന്ന നിലയിൽ നിന്നുമാണ് രാജ്യദ്രോഹ സ്വഭാവമുള്ള കേസിൽ അഞ്ചാം പ്രതിയായി ശിവശങ്കർ മാറുന്നത്. പിണറായിക്ക് മേൽ ഓരോ ഫയലിലും എന്തു തീരുമാനം എടുക്കണം എന്നു വിശ്വസിച്ചിച്ചിരുന്ന വ്യക്തിയായിരുന്നു ശിവശങ്കർ. ആത്മവിശ്വാസത്തോടെ മാത്രം ഔദ്യോഗിക ജോലികൾ ചെയ്തിരുന്ന ഉദ്യോഗസ്ഥൻ പെണ്ണിലും പണത്തിലും വിശ്വസിച്ചതോടെയാണ് തകർച്ച ആരംഭിച്ചതും. 2016 മെയ് 25നാണ് പിണറായി സർക്കാർ അധികാരമേൽക്കുന്നത്. അന്ന് മുതൽ ശിവശങ്കരനും പിണറായിക്ക് ഒപ്പമുണ്ടായിരുന്നു. പമികച്ച വിദ്യാർത്ഥിയായി തുടങ്ങി അധികാരത്തിന്റെ […]