ഒടുവിൽ കുവി തന്നെ കണ്ടെത്തി കാണാതായ കളിക്കൂട്ടുകാരിയെ ; ആരും കണ്ടുപിടിക്കാതിരുന്ന രണ്ട് വയസുകാരിയുടെ മൃതദേഹം കണ്ടെത്തിയത് വളർത്തുനായ

ഒടുവിൽ കുവി തന്നെ കണ്ടെത്തി കാണാതായ കളിക്കൂട്ടുകാരിയെ ; ആരും കണ്ടുപിടിക്കാതിരുന്ന രണ്ട് വയസുകാരിയുടെ മൃതദേഹം കണ്ടെത്തിയത് വളർത്തുനായ

സ്വന്തം ലേഖകൻ

ഇടുക്കി : രാജമലയിലെ പെട്ടിമുടിയിൽ ഉണ്ടായ ഉരുൾപൊട്ടലിൽ കാണാതായ കളിക്കൂട്ടുകാരിയെ കണ്ടെത്തിയത് കുവി എന്ന വളർത്തുനായ. പെട്ടിമുടി ദുരന്തത്തിൽ കാണാതായ തനുഷ്‌ക എന്ന രണ്ടു വയസുകാരിയുടെ മൃദേഹമാണ് കുവി എന്ന വളർത്തുനായ കണ്ടെത്തിയത്.

അപകടം നടന്ന ദിവസംമ മുതൽ സ്‌നേഹിച്ച് വളർത്തിയ വീട്ടുകാരെ തേടി ദുരന്തഭൂമിയിൽ കുവി നടക്കുകയായിരുന്നു. ദിവസങ്ങൾ നീണ്ട തിരച്ചിലിൽ ആർക്കും കണ്ടുപിടിക്കാൻ സാധിക്കാതിരുന്ന തന്റെ കൂട്ടുകാരിയെ കണ്ടെത്തുകയും ചെയ്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ദുരന്തമുണ്ടായ സ്ഥലത്തുനിന്ന് അഞ്ച് കിലോമീറ്റർ താഴെ പുഴയ്ക്ക് കുറുകെകിടന്ന മരത്തിൽ തട്ടി ചെളിയിൽ പുതഞ്ഞനിലയിലായിരുന്നു മൃതദേഹം. രക്ഷാപ്രവർത്തകർ പുഴയിലും മറ്റും തിരയുമ്പോഴും കുവി കൂടെയുണ്ടായിരുന്നു.

വെള്ളിയാഴ്ച രാവിലെ മുതല് പുഴയിൽ നോക്കിനില്ക്കുന്ന നായയെ കണ്ട് സംശയം തോന്നിയ ഉദ്യോഗസ്ഥര് 11 മണിയോടെ ആ പ്രദേശത്ത് തിരച്ചിൽ നടത്തുകയായിരുന്നു. കുട്ടിയെ കണ്ടെത്തിയ ശേഷവും കുവി അവിടെത്തന്നെ കിടക്കുകയാണ്.

തനുഷ്‌കയെ കൂടി കണ്ടെത്തിയതോടെ ദുരന്തത്തില് മരിച്ചവരുടെ എണ്ണം 56 ആയി. 14 പേരെക്കൂടി കണ്ടെത്താനുണ്ട്. തനുഷ്‌കയുടെ അച്ഛന് പ്രദീഷ് കുമാറിന്റെ മൃതദേഹം കഴിഞ്ഞദിവസം കണ്ടെത്തിയിരുന്നു. അമ്മ കസ്തൂരിയും സഹോദരി പ്രിയദര്ശിനിയും കണ്ടെത്താനുള്ളവരുടെ പട്ടികയിലുണ്ട്.