നെറ്റ്ഫ്ളിക്സിന്റെ ഹെയ്സ്റ്റ് സീരിസുകളെ വെല്ലുന്ന കൊള്ള; ഹെയ്സ്റ്റ് സീരിസുകളെ നാണം കെടുത്തുന്ന തരത്തിലുള്ള തട്ടിപ്പ് പരമ്പര കരുവന്നൂരില്‍ നടന്നത് സിപിഎം നേതൃത്വത്തിന്റെ അറിവോടെ; നാട്ടുകാരുടെ പണം കൊള്ളയടിക്കുന്നത് പാര്‍ട്ടി കാര്യമാണോ?; നിയമസഭയില്‍ സിപിഎമ്മിനെതിരെ ആഞ്ഞടിച്ച് ഷാഫി പറമ്പില്‍

നെറ്റ്ഫ്ളിക്സിന്റെ ഹെയ്സ്റ്റ് സീരിസുകളെ വെല്ലുന്ന കൊള്ള; ഹെയ്സ്റ്റ് സീരിസുകളെ നാണം കെടുത്തുന്ന തരത്തിലുള്ള തട്ടിപ്പ് പരമ്പര കരുവന്നൂരില്‍ നടന്നത് സിപിഎം നേതൃത്വത്തിന്റെ അറിവോടെ; നാട്ടുകാരുടെ പണം കൊള്ളയടിക്കുന്നത് പാര്‍ട്ടി കാര്യമാണോ?; നിയമസഭയില്‍ സിപിഎമ്മിനെതിരെ ആഞ്ഞടിച്ച് ഷാഫി പറമ്പില്‍

Spread the love

സ്വന്തം ലേഖകന്‍

തിരുവനന്തപുരം: കരിവന്നൂരില്‍ ഉണ്ടായിരിക്കുന്നത് നെറ്റ്ഫ്ളിക്സ് ഹെയ്‌സറ്റ് സീരിസുകളെ വെല്ലുന്ന തട്ടിപ്പാണെന്നും പിന്നില്‍ സിപിഎമ്മാണെന്നും നിയമസഭയില്‍ ഷാഫി പറമ്ബില്‍ എംഎല്‍എ. ലോക്ക് ഡൗണ്‍ കാലത്ത് ആളുകള്‍ വീടുകളിലിരിക്കുമ്പോള്‍ ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമുകളിലെല്ലാം സീരിസുകളാണ് കാണുന്നത്. ഹെയ്സ്റ്റ് സീരിസുകള്‍ക്കാണ് ഏറ്റവും കൂടുതല്‍ പ്രേക്ഷകരുള്ളത്. അതിനെ നാണം കെടുത്തുന്ന തരത്തിലുള്ള തട്ടിപ്പിന്റെ പരമ്പരയാണ് കരുവന്നൂരില്‍ നടന്നത്.

കേരളം കണ്ടതില്‍ വെച്ച് ഏറ്റവും വലിയ ബാങ്ക് കൊള്ളയ്ക്കാണ് സിപിഎം നേതൃത്വത്തിലുള്ള ഭരണസമിതി കരിവന്നൂരില്‍ നേതൃത്വം നല്‍കിയിരിക്കുന്നതെന്നും രണ്ടര ജില്ലയില്‍ മാത്രം പ്രവര്‍ത്തിക്കേണ്ട ബാങ്ക് തിരുവനന്തപുരം മുതല്‍ വയനാട് വരെ വായ്പ നല്‍കിയെന്നും തട്ടിപ്പ് അറിഞ്ഞിട്ടും സിപിഎം പൂഴ്ത്തിയെന്നും ഷാഫി പറമ്പില്‍ പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നൂറ് കോടിയുടെ നഷ്ടങ്ങള്‍ സാധാരണക്കാരന് വരുത്തിവെച്ചിട്ട് അധികാരത്തിന് പങ്കില്ല എന്ന് പറഞ്ഞാല്‍ അതങ്ങനെയാണ് ജനങ്ങള്‍ വിശ്വസിക്കുക എന്ന് ഷാഫി പറമ്ബില്‍ ചോദിച്ചു.

വര്‍ഷങ്ങളായി ഈ തട്ടിപ്പ് നടക്കുന്നത് പാര്‍ട്ടി അറിയുന്നുണ്ട്. പാര്‍ട്ടി ജില്ലാ കമ്മിറ്റി അന്വേഷണം പ്രഖ്യാപിക്കുന്നതും ജില്ലാ സെക്രട്ടറി നേരിട്ട് ചെല്ലുന്നതും മാറിയ ജില്ലാ സെക്രട്ടറി നേരിട്ട് ചെല്ലുന്നതും ഒരു മുന്‍ എംപിയും ഏരിയ സെക്രട്ടറി ഉള്‍പ്പെടെയുള്ളവരെ അവിടെ അന്വേഷണത്തിന് അയക്കുന്നതും എല്ലാം അറിഞ്ഞ് കൊണ്ടാണ്.

കേരള ചരിത്രത്തിലെ ഏറ്റവും വലിയ സഹകരണ ബാങ്ക് കൊള്ളയാണ് തൃശൂര്‍ കരുവന്നൂര്‍ സര്‍വീസ് സഹകരണ ബാങ്കില്‍ സിപിഎം ഭരണസമിതി നടത്തിയതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശനും ആരോപിച്ചു.

തട്ടിപ്പ് സംബന്ധിച്ച് 2018-ല്‍ ഒരു സ്ത്രീ പരാതി നല്‍കിയിരുന്നു. വായ്പ നല്‍കാമെന്നു പറഞ്ഞ് ഇവരുടെ ആധാരത്തിന്റെ കോപ്പി ബാങ്കിലെ തട്ടിപ്പ് സംഘം കൈവശപ്പെടുത്തി. പിന്നാലെ മൂന്നു കോടിയുടെ വായ്പ അടിച്ചില്ലെന്നു കാട്ടി ബാങ്ക് ഇവര്‍ നോട്ടീസ് നല്‍കിയപ്പോഴാണ് തട്ടിപ്പ് പുറത്തായത്. നാട്ടുകാരുടെ പണം കൊള്ളയടിക്കുന്നത് പാര്‍ട്ടി കാര്യമാണോ? നിങ്ങളുടെ പാര്‍ട്ടി എല്ലാം അന്വേഷിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്‍ കൂടി നേതൃത്വം നല്‍കുന്ന സിപിഎം സംസ്ഥാന നേതൃത്വത്തെ ഈ തട്ടിപ്പ് വിവരം അറിയിച്ചോ? തട്ടിപ്പിനെ കുറിച്ച് പാര്‍ട്ടി നേതൃത്വം അറിഞ്ഞിട്ടും ഒതുക്കി തീര്‍ക്കാന്‍ ശ്രമിച്ചു.- വി.ഡി സതീശന്‍ പറഞ്ഞു.