നെറ്റ്ഫ്ളിക്സിന്റെ ഹെയ്സ്റ്റ് സീരിസുകളെ വെല്ലുന്ന കൊള്ള; ഹെയ്സ്റ്റ് സീരിസുകളെ നാണം കെടുത്തുന്ന തരത്തിലുള്ള തട്ടിപ്പ് പരമ്പര കരുവന്നൂരില്‍ നടന്നത് സിപിഎം നേതൃത്വത്തിന്റെ അറിവോടെ; നാട്ടുകാരുടെ പണം കൊള്ളയടിക്കുന്നത് പാര്‍ട്ടി കാര്യമാണോ?; നിയമസഭയില്‍ സിപിഎമ്മിനെതിരെ ആഞ്ഞടിച്ച് ഷാഫി പറമ്പില്‍
സ്വന്തം ലേഖകന്‍ തിരുവനന്തപുരം: കരിവന്നൂരില്‍ ഉണ്ടായിരിക്കുന്നത് നെറ്റ്ഫ്ളിക്സ് ഹെയ്‌സറ്റ് സീരിസുകളെ വെല്ലുന്ന തട്ടിപ്പാണെന്നും പിന്നില്‍ സിപിഎമ്മാണെന്നും നിയമസഭയില്‍ ഷാഫി പറമ്ബില്‍ എംഎല്‍എ. ലോക്ക് ഡൗണ്‍ കാലത്ത് ആളുകള്‍ വീടുകളിലിരിക്കുമ്പോള്‍ ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമുകളിലെല്ലാം സീരിസുകളാണ് കാണുന്നത്. ഹെയ്സ്റ്റ് സീരിസുകള്‍ക്കാണ് ഏറ്റവും കൂടുതല്‍ പ്രേക്ഷകരുള്ളത്. അതിനെ നാണം കെടുത്തുന്ന തരത്തിലുള്ള തട്ടിപ്പിന്റെ പരമ്പരയാണ് കരുവന്നൂരില്‍ നടന്നത്. കേരളം കണ്ടതില്‍ വെച്ച് ഏറ്റവും വലിയ ബാങ്ക് കൊള്ളയ്ക്കാണ് സിപിഎം നേതൃത്വത്തിലുള്ള ഭരണസമിതി കരിവന്നൂരില്‍ നേതൃത്വം നല്‍കിയിരിക്കുന്നതെന്നും രണ്ടര ജില്ലയില്‍ മാത്രം പ്രവര്‍ത്തിക്കേണ്ട ബാങ്ക് തിരുവനന്തപുരം മുതല്‍ വയനാട് വരെ […]