ആറന്മുളയിലെ ഉപേക്ഷിപ്പെട്ട വിമാനത്താവള പദ്ധതി പ്രദേശത്തേക്ക് വാഹനം ഓടിച്ചു കയറ്റി ; വാഹനത്തിൽ നിന്നിറങ്ങി ധരിച്ചിരുന്ന പിപിഇ കിറ്റ്  വലിച്ചുകീറി പിൻവാതിലിലൂടെ കയറി പീഡനം :ശേഷം കൂളായി പെൺകുട്ടിയെ കോവിഡ് ട്രീറ്റ്‌മെന്റ് സെന്ററിൽ ഇറക്കി വിട്ടു ; പിന്നീട് സംഭവം പുറത്തുപറയരുതെന്ന് പറഞ്ഞ് ഫോണിൽ വിളിച്ച് അപേക്ഷയും, തന്ത്രപൂർവ്വം പ്രതിയുടെ കോൾ റെക്കോർഡ് ചെയ്ത് പെൺകുട്ടിയും ; കോവിഡ് മഹാമാരിയ്ക്കിടയിലെ പീഡനത്തിന് മുന്നിൽ തലകുനിച്ച് കേരളം

സ്വന്തം ലേഖകൻ

പത്തനംതിട്ട: കോവിഡ് കാലത്തെ പ്രതിരോധ കേരളത്തിന്റെ പ്രതിരോധ പ്രവർത്തനങ്ങൾ ലോകത്തിന് തന്നെ മാതൃകയാണ്. അപ്പോഴാണ് ആറന്മുളയിൽ കോവിഡ് സ്ഥിരീകരിച്ച പെൺകുട്ടിയ ആംബുലൻസിനുള്ളിൽ വച്ച് പീഡിപ്പിച്ചത്.

കോവിഡ് ട്രീറ്റ്‌മെന്റ് സെന്ററിലേക്ക് പെൺകുട്ടിയെ കൊണ്ടുപോകുന്നതിനിടയിൽ ആറന്മുളയിലെ ഉപേക്ഷിക്കപ്പെട്ട വിമാനത്താവള പദ്ധതി പ്രദേശത്തേക്ക് വാഹനം കയറ്റിയ അതിൽ നിന്ന് ഇറങ്ങി ധരിച്ചിരുന്ന പിപിഇ കിറ്റ് വലിച്ചു കീറി. ശേഷം പിന്നിലേക്ക് കയറി പെൺകുട്ടിയെ പീഡിപ്പിക്കുകയായിരുന്നു.

പീഡനമൊക്കെ കഴിഞ്ഞ് പെൺകുട്ടിയുമായി കിടങ്ങന്നൂർകുളനട വഴി ആശുപത്രിയിലെ കോവിഡ് ട്രീറ്റ്‌മെന്റ് സെന്ററിൽ ഇറക്കി വിട്ട ശേഷം കൂളായി അടൂരിന് പോയി. പെൺകുട്ടി ഈ വിവരം ആരോടും പറയില്ലെന്നാണ് നൗഫൽ കരുതിയിരുന്നത്. ഇയാൾ വിവാഹിതനും ഒരു കുട്ടിയുടെ പിതാവുമാണ്.

സംഭവത്തിൽ പ്രതിയായ കായകുളംകാരൻ നൗഫലിനെ അടൂർ ഗവ: ആശുപത്രിയിൽ നിന്നാണ് എസ് ഐ ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം പുലർച്ചെ 2.30 ന് കസ്റ്റഡിയിലെടുക്കുന്നത്.

സംഭവത്തിനു ശേഷം പ്രതി യുവതിയെ ഫോണിൽ വിളിച്ച് മാപ്പ് പറയുകയും പീഡന വിവരം പുറത്ത് പറയരുതെന്ന് ആവശ്യപ്പെട്ടിരുന്നു.ഇത് ഇയാൾക്കെതിരായ തെളിവാണ്. ഈ സംഭാഷണം പെൺകുട്ടി റിക്കോർഡ് ചെയ്തിട്ടുണ്ട്.

രണ്ട് യുവതികളെ മാത്രം പാതിരാത്രി ഒറ്റയ്ക്ക് ഒരു ആംബുലൻസ് ഡ്രൈവറിനൊപ്പം അയച്ച ആരോഗ്യവകുപ്പിന്റെ നടപടിയും ചോദ്യം ചെയ്യപ്പെടുന്നു.

ആറന്മുളയിൽ കോവിഡ് രോഗിയായ യുവതിയെ ആംബുലൻസിൽ പീഡിപ്പിച്ചതിനു ശേഷം പ്രതി മാപ്പ് ചോദിക്കുന്ന ഓഡിയോ നിർണായക തെളിവാണെന്ന് പത്തനംതിട്ട എസ്പി കെജി സൈമൺ അറിയിച്ചു. ‘

പീഡനക്കേസിൽ അറസ്റ്റിലായ നൗഫലിന്റെ പേരിൽ 308 വകുപ്പ് പ്രകാരം കേസ് നിലനിൽക്കുന്നുണ്ടെന്ന് കെജി സൈമൺ. പീഡനത്തിന് പിന്നിൽ ഗൂഢാലോചനയുണ്ട്. അടൂരിൽ നിന്നാണ് ആംബുലൻസ് പുറപ്പെട്ടത്. അടുത്തകേന്ദ്രത്തിലാണ് പെൺകുട്ടിയെ ഇറക്കേണ്ടി ഇരുന്നത്.

പെൺകുട്ടിയെ ആദ്യം ഇവിടെ ഇറക്കാതെ മറ്റൊരു രോഗിയെ ഇറക്കാനായി മനപ്പൂർവം കോഴഞ്ചേരിയിലേക്ക് കൊണ്ടു പോവുകയായിരുന്നു. തിരിച്ചുവരുന്ന വഴിക്കാണ് സംഭവം നടന്നത്. പ്രതി ഇപ്പോൾ പൊലീസ് കസ്റ്റഡിയിലാണ്, ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തിയെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്.

സംഭവത്തിൽ വനിതാ കമ്മീഷൻ സ്വമേധയാ കേസെടുത്തു. പത്തനംതിട്ട എസ്പിയോട് സംഭവത്തെ കുറിച്ച് അന്വേഷിച്ച് അടിയന്തര റിപ്പോർട്ട് സമർപ്പിക്കാനും സംസ്ഥാന വനിതാ കമ്മീഷൻ ചെയർപേഴ്‌സൺ എം സി ജോസഫൈൻ ആവശ്യപ്പെട്ടിട്ടുണ്ട്.