ആറന്മുളയിലെ ഉപേക്ഷിപ്പെട്ട വിമാനത്താവള പദ്ധതി പ്രദേശത്തേക്ക് വാഹനം ഓടിച്ചു കയറ്റി ; വാഹനത്തിൽ നിന്നിറങ്ങി ധരിച്ചിരുന്ന പിപിഇ കിറ്റ് വലിച്ചുകീറി പിൻവാതിലിലൂടെ കയറി പീഡനം :ശേഷം കൂളായി പെൺകുട്ടിയെ കോവിഡ് ട്രീറ്റ്‌മെന്റ് സെന്ററിൽ ഇറക്കി വിട്ടു ; പിന്നീട് സംഭവം പുറത്തുപറയരുതെന്ന് പറഞ്ഞ് ഫോണിൽ വിളിച്ച് അപേക്ഷയും, തന്ത്രപൂർവ്വം പ്രതിയുടെ കോൾ റെക്കോർഡ് ചെയ്ത് പെൺകുട്ടിയും ; കോവിഡ് മഹാമാരിയ്ക്കിടയിലെ പീഡനത്തിന് മുന്നിൽ തലകുനിച്ച് കേരളം
സ്വന്തം ലേഖകൻ പത്തനംതിട്ട: കോവിഡ് കാലത്തെ പ്രതിരോധ കേരളത്തിന്റെ പ്രതിരോധ പ്രവർത്തനങ്ങൾ ലോകത്തിന് തന്നെ മാതൃകയാണ്. അപ്പോഴാണ് ആറന്മുളയിൽ കോവിഡ് സ്ഥിരീകരിച്ച പെൺകുട്ടിയ ആംബുലൻസിനുള്ളിൽ വച്ച് പീഡിപ്പിച്ചത്. കോവിഡ് ട്രീറ്റ്‌മെന്റ് സെന്ററിലേക്ക് പെൺകുട്ടിയെ കൊണ്ടുപോകുന്നതിനിടയിൽ ആറന്മുളയിലെ ഉപേക്ഷിക്കപ്പെട്ട വിമാനത്താവള പദ്ധതി പ്രദേശത്തേക്ക് വാഹനം കയറ്റിയ അതിൽ നിന്ന് ഇറങ്ങി ധരിച്ചിരുന്ന പിപിഇ കിറ്റ് വലിച്ചു കീറി. ശേഷം പിന്നിലേക്ക് കയറി പെൺകുട്ടിയെ പീഡിപ്പിക്കുകയായിരുന്നു. പീഡനമൊക്കെ കഴിഞ്ഞ് പെൺകുട്ടിയുമായി കിടങ്ങന്നൂർകുളനട വഴി ആശുപത്രിയിലെ കോവിഡ് ട്രീറ്റ്‌മെന്റ് സെന്ററിൽ ഇറക്കി വിട്ട ശേഷം കൂളായി അടൂരിന് പോയി. […]