ബന്ധു നിയമന പരാതി; എസ്.എ.ടി ആശുപത്രി ലേ സെക്രട്ടറിയ്ക്ക് സസ്പെന്‍ഷൻ; നടപടി മകൻ ഉൾപ്പടെ 7 പേരെ നിയമിച്ചതിനെതുടർന്ന്

ബന്ധു നിയമന പരാതി; എസ്.എ.ടി ആശുപത്രി ലേ സെക്രട്ടറിയ്ക്ക് സസ്പെന്‍ഷൻ; നടപടി മകൻ ഉൾപ്പടെ 7 പേരെ നിയമിച്ചതിനെതുടർന്ന്

Spread the love

തിരുവനന്തപുരം: എസ്.എ.ടി ആശുപത്രിയിലെ ബന്ധു നിയമന പരാതിയിൽ ലേ സെക്രട്ടറി മൃദുലകുമാരിക്ക് സസ്പെന്‍ഷന്‍. ഉറ്റ ബന്ധുക്കളായ ഏഴുപേരെ നിയമിച്ചെന്ന പരാതിയിലാണ് അടിയന്തരനടപടി. മൃദുലകുമാരി ഗുരുതര സാമ്പത്തിക ക്രമക്കേട് നടത്തിയെന്നും ഇടപാടുകളുടെ രേഖകള്‍ നശിപ്പിച്ചെന്നും കണ്ടെത്തി.

കൊവിഡ് കാലത്തെ അടിയന്തര സാഹചര്യമെന്ന പേരിലാണ് കോളജ് വിദ്യാർഥിയായ മകൻ, മകന്റെ കൂട്ടുകാരിയും കൂട്ടുകാരനും, അനുജത്തിയുടെ മകൾ, ഇവരുടെ ഭർത്താവ്,ഇവരുടെ കുടുംബവീടിന് സമീപത്തെ അയൽവാസി തുടങ്ങിയവരെ പിൻവാതിലിലൂടെ കയറ്റിയത്.

എല്ലാവർക്കും മെഡിസെപ് കൗണ്ടറിലാണ് നിയമനം. മകന് മെഡി‌സെപ് കൗണ്ടറിന് പുറമെ സി.സി.ടി.വി നിരീക്ഷണ സ്റ്റുഡിയോയിലും ജോലിയുണ്ട്. ഇതോടെ ശമ്പളം രണ്ടായി. ലേ സെക്രട്ടറിയുടെ മകൻ രാവിലെ എത്തി ഒപ്പിട്ടശേഷം കോളജിലേക്ക് പോകും. ഇത് സംബന്ധിച്ച് ആഭ്യന്തരമായി പല പരാതികളും ഉയർന്നെങ്കിലും വെളിച്ചം കണ്ടില്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കുടുംബശ്രീ വഴി ഒരുകൂട്ടം പേരെ നിയമിച്ചതിനൊപ്പമാണ് ഈ ആറുപേരെയും എസ്.എ.ടിയിൽ കയറ്റിയത്. ഗുരുതര ആരോപണം ഉയർന്നതിന്‍റെ അടിസ്ഥാനത്തിൽ ആരോഗ്യമന്ത്രി വീണ ജോർജ് അന്വേഷണത്തിന് ഉത്തരവിട്ടു. മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ ഡോ. തോമസ് മാത്യുവിനാണ് അന്വേഷണ ചുമതല.