play-sharp-fill

ബന്ധു നിയമന പരാതി; എസ്.എ.ടി ആശുപത്രി ലേ സെക്രട്ടറിയ്ക്ക് സസ്പെന്‍ഷൻ; നടപടി മകൻ ഉൾപ്പടെ 7 പേരെ നിയമിച്ചതിനെതുടർന്ന്

തിരുവനന്തപുരം: എസ്.എ.ടി ആശുപത്രിയിലെ ബന്ധു നിയമന പരാതിയിൽ ലേ സെക്രട്ടറി മൃദുലകുമാരിക്ക് സസ്പെന്‍ഷന്‍. ഉറ്റ ബന്ധുക്കളായ ഏഴുപേരെ നിയമിച്ചെന്ന പരാതിയിലാണ് അടിയന്തരനടപടി. മൃദുലകുമാരി ഗുരുതര സാമ്പത്തിക ക്രമക്കേട് നടത്തിയെന്നും ഇടപാടുകളുടെ രേഖകള്‍ നശിപ്പിച്ചെന്നും കണ്ടെത്തി. കൊവിഡ് കാലത്തെ അടിയന്തര സാഹചര്യമെന്ന പേരിലാണ് കോളജ് വിദ്യാർഥിയായ മകൻ, മകന്റെ കൂട്ടുകാരിയും കൂട്ടുകാരനും, അനുജത്തിയുടെ മകൾ, ഇവരുടെ ഭർത്താവ്,ഇവരുടെ കുടുംബവീടിന് സമീപത്തെ അയൽവാസി തുടങ്ങിയവരെ പിൻവാതിലിലൂടെ കയറ്റിയത്. എല്ലാവർക്കും മെഡിസെപ് കൗണ്ടറിലാണ് നിയമനം. മകന് മെഡി‌സെപ് കൗണ്ടറിന് പുറമെ സി.സി.ടി.വി നിരീക്ഷണ സ്റ്റുഡിയോയിലും ജോലിയുണ്ട്. ഇതോടെ ശമ്പളം […]