ഒന്നേകാൽ മണിക്കൂർകൊണ്ട് വേമ്പനാട് കായലിന്റെ ഹൃദയം കീഴടക്കി 11കാരി; കൈകളിൽ  വിലങ്ങ് അണിഞ്ഞ് കൊച്ചുമിടുക്കി നീന്തിയത് മൂന്നര കിലോമീറ്റർ

ഒന്നേകാൽ മണിക്കൂർകൊണ്ട് വേമ്പനാട് കായലിന്റെ ഹൃദയം കീഴടക്കി 11കാരി; കൈകളിൽ വിലങ്ങ് അണിഞ്ഞ് കൊച്ചുമിടുക്കി നീന്തിയത് മൂന്നര കിലോമീറ്റർ

Spread the love

വൈക്കം:കൈകൾ വിലങ്ങിട്ട് ബന്ധിച്ച് വേമ്പനാട് കായൽ പരപ്പിലൂടെ നീന്തി തുടിച്ച പതിനൊന്നുകാരിയെ ആരവങ്ങളോടെയാണ് നാട് വരവേറ്റത് . കോതമംഗലം സെന്റ് അഗസ്റ്റിൻ ഗേൾസ് സ്കൂളിലെ ആറാം ക്ലാസ് വിദ്യാർഥിനിയും നീന്തൽ പരിശീലകനായ ബിജു തങ്കപ്പന്റേയും പാരപ്പെട്ടി പഞ്ചായത്ത് അംഗം ശ്രീകലയുടേയും മകൾ ലയ ബി.നായരാണ് വേമ്പനാട് കായലിനെ നീന്തി കീഴടക്കിയത്.

ആലപ്പുഴ ജില്ലയിലെ ചേർത്തല തവണക്കടവിൽ നിന്ന് കോട്ടയം ജില്ലയിലെ വൈക്കം കായലോര ബീച്ചിലേക്കാണ് ഈ കൊച്ചുമിടുക്കി നീന്തിക്കയറിയത്.ഇന്ന് രാവിലെ 8.30 ന് അരൂർ എം എൽ എ ദലിമ ജോജോയാണ് ലയയുടെ കൈകളിൽ വിലങ്ങണിയിച്ചത് .

മൂവാറ്റുപുഴയിൽ അഞ്ചു കിലോമീറ്റർ ദൂരം നീന്തിയും പഞ്ചായത്ത് കുളത്തിൽ നിരന്തരം നീന്തി നേടിയ ആത്മവിശ്വാസത്തിന്റ കരുത്തിലാണ് കേരളത്തിലെ ഏറ്റവും ദൂരക്കൂടുതലുള്ള വേമ്പനാട് കായൽ ലയ നീന്തി കടന്നത് .

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കോട്ടയം എം പി തോമസ് ചാഴിക്കാടന്റ നേതൃത്വത്തിൽ ജനപ്രതിനിധികളും നാട്ടുകാരും ചേർന്ന് ലയയെ ഉപഹാരം നൽകി സ്വീകരിച്ചു . ഈ വർഷം ഇതിനകം ബിജു തങ്കപ്പൻ പരിശീലിപ്പിച്ച നാലു കുരുന്നുകൾ വേമ്പനാട്ടു കായൽ നീന്തിക്കടന്നു റെക്കാർഡ് നേടിയിരുന്നു.