വൈഗയുടെ മൃതദേഹം വിട്ടുകിട്ടാനായി ബന്ധുക്കൾ ആശുപത്രിയ്ക്ക് മുന്നിൽ കാത്തുനിന്നപ്പോൾ മൾട്ടിപ്ലക്‌സിൽ ക്രൈം ത്രില്ലർ സിനിമ കണ്ട് ആസ്വദിച്ച് പിതാവ് ; മകളെ കൊലപ്പെടുത്തിയ ശേഷമുള്ള തന്റെ സുഖജീവിതം വിവരിച്ച് സനുമോഹൻ : സൈക്കോയെ പോലെ സനു പെരുമാറുന്നുവെന്ന് പൊലീസ്

സ്വന്തം ലേഖകൻ കൊച്ചി: മുട്ടാർ പുഴയിൽ പതിമൂന്നുകാരിയായ വൈഗയെ ദുരൂഹസാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവവുമായി ബന്ധപ്പെട്ട് ഒരോ ദിവസം കഴിയുന്തോറും ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്ത് വന്നുകൊണ്ടിരിക്കുന്നത്. സ്വന്തം മകളെ കൊലപ്പെടുത്തിയ സനു മോഹന്റെ ക്രൂരത വെളിവാക്കുന്ന മറ്റൊരു വിവരമാണ് അന്വേഷണ സംഘത്തിന് ഇപ്പോൾ ലഭിച്ചിരിക്കുന്നത്. വൈഗയുടെ മൃതദേഹം കണ്ടുകിട്ടിയതിന് പിന്നാലെ പോസ്റ്റുമോർട്ടത്തിന് ശേഷം വൈഗയുടെ മൃതദേഹം വിട്ടുകിട്ടാനായി ബന്ധുക്കൾ എറണാകുളം ജനറൽ ആശുപത്രിക്ക് മുന്നിൽ കാത്തുനിപ്പോൾ സനുവാകട്ടെ മൾട്ടിപ്ലക്‌സ് തീയേറ്ററിലിരുന്ന് സിനിമ കാണുകയായിരുന്നു. ഈ വിവരം സനുമോഹൻ തന്നെയാണ് അന്വേഷണ സംഘത്തോട് വെളിപ്പെടുത്തിയത്. […]

ആത്മഹത്യാ ചെയ്യാനുറപ്പിച്ച് സ്വന്തം മകളെ പുഴയിലെറിഞ്ഞപ്പോൾ  മകളുടെ ശരീരത്തിൽ നിന്നും സ്വർണ്ണാഭരണങ്ങൾ സനുമോഹൻ ഊരിയെടുത്തു ; വൈഗയുടെ മരണത്തെക്കുറിച്ച് മറ്റാർക്കെല്ലാമോ മുൻകൂട്ടി അറിയാമെന്ന് പൊലീസ് : സനുമോഹന്റെ ഭാര്യ ചോദ്യം ചെയ്യലിൽ നിന്നും ഒഴിവാകുന്നതും പൊലീസിന്റെ സംശയത്തെ ബലപ്പെടുത്തുന്നു

സ്വന്തം ലേഖകൻ കൊച്ചി: മുട്ടാർ പുഴയിൽ പതിമൂന്നുകാരിയായ വൈഗയെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഇതുവരെ ദുരൂഹത മാറിയിട്ടില്ല. മകളെ പുഴയിൽ തള്ളും മുൻപു തന്നെ വൈഗയുടെ സ്വർണാഭരണങ്ങൾ അഴിച്ചെടുത്തിരുന്നതായി പിതാവ് സനു മോഹൻ പൊലീസിനോട് സമ്മതിച്ചു. വൈഗയുടെ ശരീരത്തിൽ നിന്നും ഊരിയെടുത്ത മാലയും മോതിരവും വിറ്റുവെന്നും കേരളാ അതിർത്തി വിടും മുൻപ് ആവശ്യത്തിനു മദ്യവും സിഗരറ്റും കാറിൽ കരുതിയിരുന്നുവെന്നും സനുമോഹൻ പൊലീസിന് മൊഴി നൽകിയിട്ടുണ്ട്. അതേസമയം കുട്ടിയുടെ മരണത്തിൽ മറ്റാർക്കും പങ്കില്ലെന്ന് സനുമോഹൻ പറയുമ്പോഴും സംഭവത്തിൽ മൂന്നാമതൊരാളുടെ പങ്കുണ്ടോ എന്ന […]

മകളെ കൊന്നശേഷം വിഷമം തീര്‍ക്കാന്‍ പോയത് ഗോവയില്‍; പിടിക്കപ്പെടുമെന്ന് ഉറപ്പുള്ളതിനാല്‍ അതുവരെ അടിച്ചുപൊളിച്ച് ജീവിക്കാന്‍ തീരുമാനം; മകളെ പുഴയിലെറിഞ്ഞ ശേഷം ചാടാനൊരുങ്ങിയപ്പോള്‍ വെള്ളത്തിനോട് പേടി തോന്നുന്ന അവസ്ഥയിലെത്തി; പിടിയിലായ ശേഷവും സനു മോഹന്‍ എന്ന സൈക്കോ ക്രിമിനലിന്റെ അതിബുദ്ധി അതിശയിപ്പിക്കുന്നത്

സ്വന്തം ലേഖകന്‍ കൊച്ചി: മകളെ കൊന്ന് പുഴയിലെറിഞ്ഞ ശേഷം ഒളിവിലായിരുന്ന സനു മോഹന്റെ യാത്രകള്‍ ബുദ്ധിപരമായിരുന്നുവെന്ന് പൊലീസ്. കര്‍ണാടകയിലെ കാര്‍വാറില്‍ ഞായര്‍ പുലര്‍ച്ചെ 3നു പിടിയിലായ സനു മോഹനെ (40) കൊലപാതകക്കേസില്‍ തൃക്കാക്കര പൊലീസാണ് അറസ്റ്റ് ചെയ്തത്. ശേഷം കാക്കനാട് ഒന്നാം ക്ലാസ് മജിസ്ട്രേട്ട് ഈ മാസം 29 വരെ പൊലീസ് കസ്റ്റഡിയില്‍ നല്‍കി. സൈക്കോ ക്രിമിനലാണ് സനു മോഹന്‍ എന്ന് പൊലീസ് പറയുന്നു. കുറ്റകൃത്യം തെളിയിക്കണമെങ്കില്‍ ഡിജിറ്റല്‍ തെളിവുകള്‍ അനിവാര്യമാണെന്നിരിക്കെ ഒരു ഡിജിറ്റല്‍ തെളിവും അവശേഷിപ്പിക്കാതെയാണ് സനു മോഹന്‍ ചുവട് വച്ചത്. കങ്ങരപ്പടി […]

വൈഗയുടെ ശരീരത്തില്‍ മദ്യത്തിന്റെ അംശം ഉണ്ടായിരുന്നുവെന്ന് പരിശോധനാ റിപ്പോര്‍ട്ട് ; സംശയമുന നീളുന്നത് സനുമോഹനിലേക്ക് തന്നെ ; മദ്യം നല്‍കി വൈഗയെ ബോധരഹിതയാക്കി പുഴയില്‍ തള്ളിയതാകാമെന്ന് സംശയം : സനുമോഹനായി അന്വേഷണം ഊര്‍ജ്ജിതമാക്കി പൊലീസ്

സ്വന്തം ലേഖകന്‍ കൊച്ചി: മുട്ടാര്‍ പുഴയില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ വൈഗയുടെ ശരീരത്തില്‍ ആല്‍ക്കാഹോളിന്റെ അംശം കണ്ടെത്തിയതായി പരിശോധനാ റിപ്പോര്‍ട്ട്. ഇതോടെ കുട്ടിയ്ക്ക് മദ്യം നല്‍കി ബോധരഹിതയാക്കി പുഴയില്‍ തള്ളിയിട്ടതാകാമെന്നാണ് പ്രാഥമിക നിഗമനം. വൈഗയുടെ ആന്തരിക അവയവങ്ങളുടെ പരിശോധനാ റിപ്പോര്‍ട്ട് കാക്കനാട് കെമിക്കല്‍ ലാബോറട്ടറി അധികൃതര്‍ അന്വേഷണ സംഘത്തിന് കൈമാറിയിട്ടുണ്ട്. അതേസമയം വൈഗയുടെ പിതാവ് സനു മോഹനായി മംഗലുരുവിലും കൊല്ലൂര്‍ മൂകാംബികയിലും തിരച്ചില്‍ തുടരുന്നു. സനു മോഹന്‍ ആറ് ദിവസം തങ്ങിയ മൂകാംബികയിലെ ഹോട്ടലിനുള്ളിലെ കൂടുതല്‍ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. സനുമോഹന്‍ സ്വന്തം […]

സനുമോഹൻ മൂകാംബികയിൽ ; ലോഡ്ജ് ജീവനക്കാർ തിരിച്ചറിഞ്ഞതോടെ ബിൽതുക പോലും നൽകാതെ ഓടിരക്ഷപ്പെട്ടു : മൂന്ന് ദിവസമായി സനു ലോഡ്ജിൽ ഉണ്ടായിരുന്നതായി പൊലീസ്

സ്വന്തം ലേഖകൻ കൊച്ചി : മുട്ടാർ പുഴയിൽ ദുരൂഹസാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ വൈഗയുടെ പിതാവ് സനുമോഹൻ മുകാംബികയിലുണ്ടെന്ന് തിരിച്ചറിഞ്ഞതായി പൊലീസ്. രണ്ട് ദിവസം ഹോട്ടലിൽ റൂമെടുത്ത് സനു താമസിച്ചതായും പോലീസ് നടത്തിയ അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. കഴിഞ്ഞ മൂന്ന് ദിവസമായി മൂകാംബികയിലെ ലോഡ്ജിൽ കഴിഞ്ഞ് വരികെയായിരുന്നു. എന്നാൽ ലോഡ്ജ് ജീവനക്കാർക്ക് സംശയമുണ്ടായതിനെ തുടർന്ന് സനു ലോഡ്ജിൽ നിന്ന് ഓടി രക്ഷപ്പെടുകയായിരുന്നു. മൂകാംബികയിലുണ്ടെന്ന സൂചന ലഭിച്ചതിനെ തുടർന്ന് സനുമോഹനെ പിടികൂടാൻ കൊച്ചിയിൽ നിന്നുള്ള അന്വേഷണ സംഘം മൂകാംബികയിലെത്തി. വൈഗയെ ദുഹൂ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയിട്ട് […]

സനു മോഹന് തമിഴ്‌നാട്ടില്‍ ഭാര്യയും കുട്ടിയുമുണ്ടെന്ന് സൂചനകള്‍; ഒളിവില്‍ കഴിയുന്ന സ്ഥലത്തെ കുറിച്ച് ധാരണ ലഭിച്ചതായി അന്വേഷണ സംഘം; തമിഴ്‌നാട് പൊലീസിന്റെ സഹായത്തോടെ ഊര്‍ജിത തിരച്ചില്‍

സ്വന്തം ലേഖകന്‍ തിരുവനന്തപുരം: എറണാകുളത്തെ മുട്ടാര്‍പുഴയില്‍ മുങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ വൈഗയുടെ മരണവുമായി ബന്ധപ്പെട്ട അന്വേഷണത്തില്‍ വഴിത്തിരിവ്. വൈഗയുടെ പിതാവ് സനു മോഹന് തമിഴ്നാട്ടില്‍ മറ്റൊരു ഭാര്യയും ഒരു കുട്ടിയുമുണ്ടെന്ന സൂചനയാണ് പുറത്തുവരുന്നത്. തമിഴ്നാട് പൊലീസിന്റെ സഹായത്തോടെ സനുവിനായി ഊര്‍ജിത തിരച്ചില്‍ നടന്നുകൊണ്ടിരിക്കുകയാണ്. സനു മോഹന്‍ ഒളിവില്‍ കഴിയുന്ന സ്ഥലത്തെ കുറിച്ച് ഏകദേശം സൂചന ലഭിച്ചതിനാല്‍ ഉടന്‍ അറസ്റ്റ് ചെയ്യാന്‍ സാധിക്കുമെന്ന പ്രതീക്ഷയിലാണ് അന്വേഷണ സംഘം. ഇയാളുടെ ക്രിമിനല്‍ പശ്ചാത്തലവും അന്വേഷണ പരിധിയിലുണ്ട്. സനു മോഹനെതിരെ കോടികളുടെ സാമ്ബത്തിക തട്ടിപ്പു കേസുണ്ടെന്ന് ഇതിനിടെ പൊലീസ് […]

ഭാര്യ അറിയാതെ പൂട്ടുപൊളിച്ച് മോഷ്ടിച്ച സ്വർണ്ണം സനുമോഹൻ പണയം വെച്ചത് 11 ലക്ഷം രൂപയ്ക്ക് ; സനുവിന്റെ സാമ്പത്തിക ഇടപാടുകൾ കണ്ടെത്താനായി പൊലീസ് അന്വേഷണം ഊർജ്ജിതമാക്കി ; ഫ്‌ളാറ്റിൽ കണ്ട രക്തം ആരുടേതെന്ന് കണ്ടെത്താൻ ഡി.എൻ.എ പരിശോധന : ദിവസങ്ങൾ പിന്നിട്ടും സനുമോഹൻ കാണാമറയത്ത് തന്നെ

സ്വന്തം ലേഖകൻ കാക്കനാട്: കങ്ങരപ്പടിയിൽ വൈഗയുടെ മുങ്ങിമരണവുമായി ബന്ധപ്പെട്ട് പിതാവ് സനുമോഹനെ ഇനിയും കണ്ടെത്താനാകാതെ ഇരുട്ടിൽ തപ്പി പൊലീസ്. സനുവിന്റെ ഫ്‌ളാറ്റിൽ നിന്ന് കണ്ടെത്തിയ രക്തം വൈഗയുടേതല്ലയെന്ന് പ്രാഥമിക പരിശോധനയിൽ തന്നെ കണ്ടെത്തിയിരുന്നു. വൈഗയുടേത് അല്ലെങ്കിൽ ഫ്‌ളാറ്റിൽ കണ്ട രക്തം ആരുടേതെന്ന് കണ്ടുപിടിക്കാൻ ഡി.എൻ.എ. പരിശോധന നടത്താനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. പുഴയിൽനിന്ന് കണ്ടെത്തിയ വൈഗയുടെ മൃതദേഹം പോസ്റ്റ്‌മോർട്ടം ചെയ്തതിനു ശേഷം ആന്തരികാവയവങ്ങൾ കാക്കനാട് റീജണൽ കെമിക്കൽ എക്‌സാമിനഴ്‌സ് ലബോറട്ടറിയിലേക്ക് ശാസ്ത്രീയ പരിശോധനയക്കായി അയച്ചിരിക്കുകയാണ്. പരിശോധനയ്ക്ക് ശേഷം അടുത്തയാഴ്ചയോടെ വിശദമായ റിപ്പോർട്ട് നൽകും. സനുവിനായി […]

സനു ഭാര്യയുടെ സ്വർണ്ണം കവർന്നത് മേശ നന്നാക്കാനെന്ന വ്യാജേനെ വർക് ഷോപ്പിൽ നിന്നും ആളെ വിളിച്ചുവരുത്തി പൂട്ട് മുറിച്ച്; തട്ടിപ്പുകാരനാണെന്ന്‌ അറിഞ്ഞതോടെ ബന്ധുക്കൾ അകറ്റി നിർത്തി ; സിംഗപ്പൂരിലാണെന്ന് പറഞ്ഞ സുഹൃത്തുള്ളത് ചെന്നൈയിലും : സർവത്ര ദുരുഹത നിറഞ്ഞ സനുവിനെക്കുറിച്ച് ഒരു തുമ്പും കിട്ടാതെ ഇരുട്ടിൽ തപ്പി പൊലീസ്

സ്വന്തം ലേഖകൻ കൊച്ചി: മുട്ടാർ പുഴയിൽ മരിച്ച നിലയിൽ പതിമൂന്നുകാരിയായ വെഗയുടെ പിതാവ് കങ്ങരപ്പടി സനു മോഹന്റെ കൂടുതൽ തട്ടിപ്പുകൾ പുറത്ത്. മാസങ്ങൾക്ക് മുൻപു സ്വന്തം വീട്ടിലെ മേശ പൊളിച്ചു ഭാര്യയുടെ സ്വർണം ഇയാൾ കവർന്നിരുന്നു. എന്നാൽ മോഷണ വിവരം വീട്ടുകാർ പരാതി നൽകാതിരുന്നതിനാൽ കേസാകാതെ വരികെയായിരുന്നു. സ്വന്തം വീട്ടിൽ മോഷണം നടത്താൻ മേശ നന്നാക്കാനെന്ന വ്യാജേനെ വർക് ഷോപ്പിൽ നിന്നു ആളെ വരുത്തിയാണ് മേശയുടെ പൂട്ടു മുറിച്ചു മാറ്റിയത് എന്നാണ് സൂചന. പുനെയിലും ചെന്നൈയിലും കേരളത്തിലുമായി അടുപ്പക്കാരും അല്ലാത്തവരും സനു പറ്റിച്ചിട്ടുണ്ട്. ഏതുസമയവും […]

ആ രാത്രി അരുതാത്തത് സംഭവിച്ചു; കങ്ങരപ്പടി ശ്രീഗോകുലം ഹാര്‍മണി ഫ്‌ലാറ്റില്‍ കണ്ടെത്തിയത് മനുഷ്യ രക്തമെന്നുറപ്പിച്ച് ഫോറന്‍സിക്; വൈഗയെ പുതപ്പില്‍ പൊതിഞ്ഞാണ് സനു കാറില്‍ കയറ്റിക്കൊണ്ടുപോയതെന്ന് സുരക്ഷാ ജീവനക്കാരി; ഇതര സംസ്ഥാനങ്ങളിലേക്കും അന്വേഷണം വ്യാപിപ്പിച്ച് ഡിസിപി ഐശ്വര്യ ഡോങ്ങ്‌റെയുടെ നേതൃത്വത്തിലുള്ള സംഘം; 13 വയസ്സുകാരിയെ പുഴയിലെറിഞ്ഞ് കൊലപ്പെടുത്തിയ കേസ് പുതിയ വഴിത്തിരിവിലേക്ക്

സ്വന്തം ലേഖകന്‍ കൊച്ചി: കാക്കനാട് 13 വയസ്സുകാരി വൈഗയെ മുട്ടാര്‍ പുഴയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ കേസ് പുതിയ വഴിത്തിരിവിലേക്ക്. ഇവരുടെ കങ്ങരപ്പടി ശ്രീഗോകുലം ഹാര്‍മണി ഫ്‌ലാറ്റില്‍ കണ്ടെത്തിയത് മനുഷ്യ രക്തമാണെന്ന് ഫൊറന്‍സിക് പരിശോധനയില്‍ സ്ഥിരീകരിച്ചു. വീട്ടില്‍നിന്ന് മറ്റു ചില തെളിവുകളും ലഭിച്ചിട്ടുണ്ട്. പക്ഷേ പിതാവ് സനു മോഹനെ കണ്ടെത്താനാകാത്തതിനാല്‍ ദുരൂഹതയുടെ കുരുക്കഴിക്കാനാകുന്നില്ല. ഫ്‌ലാറ്റിലെ രക്തം ആരുടേതാണെന്നു പരിശോധിക്കാനൊരുങ്ങുകയാണ് അന്വേഷണ സംഘം. വൈഗയുടെ ശരീരത്തില്‍ മുറിവുകളോ പാടുകളോ ഏതെങ്കിലും തരത്തില്‍ ഉപദ്രവിക്കപ്പെട്ടതിന്റെ പ്രത്യക്ഷ സൂചനകളോ ഇല്ലെന്നും കുട്ടി മുങ്ങിമരിച്ചതാണെന്നുമാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. ഫ്‌ലാറ്റിനുള്ളില്‍ പിടിവലി […]