ശബരിമല സ്ത്രീപ്രവേശനം : സുരക്ഷ ഉറപ്പാക്കമെന്ന് ആവശ്യപ്പെട്ട്  രഹന ഫാത്തിമയും ബിന്ദു അമ്മിണിയും  നൽകിയ ഹർജികളിൽ ഉടൻ ഉത്തരവില്ല ;ക്രമസമാധാന പ്രശ്നം ഉണ്ടാക്കാൻ താല്പര്യമില്ലന്ന് സുപ്രീം കോടതി

ശബരിമല സ്ത്രീപ്രവേശനം : സുരക്ഷ ഉറപ്പാക്കമെന്ന് ആവശ്യപ്പെട്ട് രഹന ഫാത്തിമയും ബിന്ദു അമ്മിണിയും നൽകിയ ഹർജികളിൽ ഉടൻ ഉത്തരവില്ല ;ക്രമസമാധാന പ്രശ്നം ഉണ്ടാക്കാൻ താല്പര്യമില്ലന്ന് സുപ്രീം കോടതി

സ്വന്തം ലേഖകൻ

ന്യൂഡൽഹി: ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് ദർശനത്തിന് സുരക്ഷ ഉറപ്പാക്കണമെനന്ന് ആവശ്യപ്പെട്ടുള്ള ഹർജികളിൽ ഉടൻ ഉത്തരവില്ലെന്ന് സുപ്രീം കോടതി. രാജ്യത്ത് അക്രമം നടക്കാൻ കോടതി ആഗ്രഹിക്കുന്നില്ലെന്ന് ചീഫ് ജസ്റ്റിസ് എസ്.എ ബോബ്‌ഡെ പറഞ്ഞു. ശബരിമലയിൽ പ്രവേശനം അനുവദിക്കണമെന്ന് കാണിച്ച് ആക്ടിവിസ്റ്റ് രഹ്ന ഫാത്തിമ, ബിന്ദു അമ്മിണി എന്നിവർ നൽകിയ ഹർജി പരിഗണിക്കവെയാണ് ചീഫ് ജസ്റ്റിസ് എസ്.എ ബോബ്‌ഡെ ഇക്കാര്യം വ്യക്തമാക്കിയത്.

ശബരിമല ദർശനത്തിന് സുരക്ഷ ഒരുക്കാൻ കേരളാ പോലീസ് തയ്യാറാകുന്നില്ലെന്നും, സംസ്ഥാന സർക്കാരിനോട് പൊലീസ് സുരക്ഷ ഉറപ്പാക്കാൻ നിർദേശിക്കണമെന്നുമാണ് രഹ്ന ഫാത്തിമ സുപ്രീം കോടതിയിൽ നൽകിയ ഹർജിയിലെ ആവശ്യം. ശബരിമല സ്ത്രീ പ്രവേശനം നടപ്പിലാക്കണമെന്നായിരുന്നു ബിന്ദു അമ്മിണിയുടെ ആവശ്യം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സത്രീപ്രവേശന വിധിയ്ക്ക് ശേഷം കഴിഞ്ഞ മണ്ഡലകാലത്ത് രഹ്ന ഫാത്തിമ ദർശനത്തിന് ശ്രമിച്ചത് സംഘർഷമുണ്ടാക്കിയിരുന്നു. തുടർന്ന് പ്രതിഷേധം മൂലം മടങ്ങുകയായിരുന്നു. എന്നാൽ പിന്നീട് മതവികാരം വ്രണപ്പെടുത്തിയെന്ന കേസിൽ പൊലീസ് രഹ്ന ഫാത്തിമയെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.