കാറിടിച്ചു വീണ വിദ്യാർത്ഥിയെ ആശുപത്രിയിലേക്ക് കൊണ്ടുപോകവെ വഴിയിൽ ഇറക്കി വിട്ടു കാറുകാരന്റെ ക്രൂരത ; മറ്റൊരു വാഹനത്തിൽ കുട്ടിയെ ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചു

കാറിടിച്ചു വീണ വിദ്യാർത്ഥിയെ ആശുപത്രിയിലേക്ക് കൊണ്ടുപോകവെ വഴിയിൽ ഇറക്കി വിട്ടു കാറുകാരന്റെ ക്രൂരത ; മറ്റൊരു വാഹനത്തിൽ കുട്ടിയെ ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചു

 

സ്വന്തം ലേഖിക

പാലക്കാട്: ദിനം പ്രതി റോഡുനിയമങ്ങൾ കർശനമാകുന്ന കേരളത്തിൽ
റോഡരികിൽ നിന്ന ഏഴാം ക്ലാസ് വിദ്യാർത്ഥിയെ കാറിടിച്ച് തെറിപ്പിച്ചു. കാറിടിച്ചതിന് പുറമെ ആശുപത്രിയിലേക്കു കൊണ്ടുപോകുന്നതിനിടെ വണ്ടിയിൽ നിന്ന് ഇറക്കിവിട്ടും കാറുകാരന്റെ ക്രൂരത.

അപകടത്തിൽ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ് റോഡിലേക്ക് വീണ കുട്ടിയെ ആശുപത്രിയിലേക്ക് കൊണ്ടുപോകാൻ അതേ കാറിൽ തന്നെ കയറ്റി. എന്നാൽ, കാറുകാരൻ പാതിവഴിയിൽ ഇറക്കി വിട്ടു. തക്കസമയത്ത് ചികിത്സ ലഭിക്കാതെ കുട്ടി മരിച്ചു. പാലാക്കാട് ചിറ്റൂർ നല്ലേപ്പിള്ളി കുറുമന്ദാംപള്ളം സുദേവന്റെ മകൻ സുജിത് (12) ആണ് മരിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇന്നലെ വൈകിട്ട് നാലരയോടെയായിരുന്നു സംഭവം. കൈതക്കുഴിക്ക് സമീപം റോഡരുകിൽ നിന്ന സുജിതിനെ അമിത വേഗതയിൽ വന്ന കാർ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. ശബ്ദംകേട്ട് സമീപവാസികൾ ഓടിക്കൂടിയതോടെ സുജിതിനെ ആശുപത്രിയിൽ കൊണ്ടുപോകാമെന്ന് പറഞ്ഞ് കാറുടമ കാറിൽ കയറ്റി. സഹായിയായി പരമൻ എന്ന വഴിയാത്രക്കാരെനേയും കയറ്റി.എന്നാൽ, പാതിവഴിയിൽ കാറിന്റെ ടയർ പഞ്ചറായി എന്നു പറഞ്ഞ് ഇവരെ ഇറക്കിയ ശേഷം കാർ വിട്ടുപോയി.

തലയിൽ നിന്നും രക്തം വാർന്നൊഴുകുന്ന നിലയിലായിരുന്നു സുജിത്. മറ്റൊരു വാഹനത്തിൽ പരമൻ സുജിത്തിനെ സമീപത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.

ആറു കിലോമീറ്റർ അകലെയുള്ള നാട്ടുകല്ലിലെ സ്വകാര്യ ആശുപത്രയിലേക്ക് കൊണ്ടുപോകാൻ പറഞ്ഞെങ്കിലും കാർ ഉടമ അത് കേൾക്കാതെ പാലക്കാട് ഭാഗത്തേക്ക് കൊണ്ടുപോകുകയായിരുന്നെന്നു പരമൻ പറയുന്നു.

അരകിലോമീറ്റർ മുന്നോട്ടുപോയ ശേഷം ടയർ പഞ്ചറായി എന്നു പറഞ്ഞ് ഇറക്കിവിടുകയായിരുന്നു. പെട്ടെന്നു തന്നെ എതിരെവന്ന വാൻ കൈകാണിച്ചുനിർത്തി അതിൽ നാട്ടുകല്ലിലെ ആശുപത്രിയിൽ എത്തിക്കുകയായിരുന്നുവെന്ന് പരമൻ പറഞ്ഞു.

മലപ്പുറം രജിസ്ട്രേഷനിലുള്ള കാറാണ് കുട്ടിയെ ഇടിച്ചിട്ടത്. അഷ്റഫ് എന്നയാളുടെ പേരിലുള്ളതാണ് കാറെന്ന് പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. പൊലീസ് നിർദേശപ്രകാരം കാറുമായി ഇയാൾ കസബ പൊലീസ് സ്റ്റേഷനിൽ എത്തിയിട്ടുണ്ട്. കാറിലുണ്ടായിരുന്നവരെ തിരിച്ചറിഞ്ഞതായും പൊലീസ് അറിയിച്ചു.

അപ്പുപ്പിള്ളയൂർ എയുപി സ്‌കൂൾ വിദ്യാർത്ഥിയായ സുജിത് പരീക്ഷ കഴിഞ്ഞ ശേഷം ഇരട്ടകുളത്തെ തറവാവട്ടിൽ മുത്തശ്ശന്റെ ചരമവാർഷിക ചടങ്ങുമായി ബന്ധപ്പെട്ട് എത്തിയതായിരുന്നു. ബാഗ് വീട്ടിൽ വച്ചശേഷം കൂട്ടുകാരുടെ അടുത്തേക്ക് പോകാൻ റോഡരികിൽ നിൽക്കുമ്പോഴാണ് അപകടം കാറിന്റെ രൂപത്തിലെത്തിയത്.