play-sharp-fill

ഭർത്താക്കന്മാർ ശ്രദ്ധിക്കുക…! ഭർതൃവീട്ടിൽ ഭാര്യയ്ക്ക് ഉണ്ടാകുന്ന ഏതൊരു അപകടത്തിനും പരിക്കിനും ഉത്തരവാദി ഭർത്താവായിരിക്കുമെന്ന് സുപ്രീംകോടതി

സ്വന്തം ലേഖകൻ ന്യൂഡൽഹി: ഭർതൃവീട്ടിൽ ഭാര്യയ്ക്ക് ഉണ്ടാകുന്ന ഏതൊരു  അപകടത്തിനും പരിക്കിനും ഉത്തരവാദി ഭർത്താവ് മാത്രമായിരിക്കുമെന്ന് സുപ്രീംകോടതി. ഭാര്യയെ മർദ്ദിച്ച ഒരാളുടെ ജാമ്യാപേക്ഷ പരിഗണിക്കവെയാണ് കോടതി ഇക്കാര്യം വ്യക്തമാക്കിയത്. ഭർതൃവീട്ടിൽ ഭാര്യയ്ക്ക് ഏതൊരു പരിക്കിനും ഭർത്താവിനാണ് കൂടുതൽ ഉത്തരവാദിത്വമെന്നും മറ്റൊരു ബന്ധു മൂലമാണ് പരിക്ക് പറ്റിയതെങ്കിലും ഉത്തരവാദിത്വമെന്നും കോടതി വ്യക്തമാക്കി. ഇതോടെ പ്രതിയുടെ ജാമ്യാപേക്ഷ കോടതി തള്ളുകയും ചെയ്തു. കേസിൽ ആരോപണവിധേയനായ യുവാവിന്റെ മൂന്നാം വിവാഹവും യുവതിയുടെ രണ്ടാം വിവാഹവുമാണിത്. ഇരുവരും വിവാഹത്തിന് ഒരു വർഷത്തിനുശേഷം 2018 ൽ ഒരു കുട്ടിക്ക് ജന്മം നൽകി.കഴിഞ്ഞ […]

ആയിരം കോടി മൂലധനമുള്ള കമ്പനിയെക്കാൾ വലുത് ജനങ്ങളുടെ സ്വകാര്യത ; പുതിയ സ്വകാര്യതാ നയം ചോദ്യം ചെയ്ത് വാട്‌സാപ്പിനും കേന്ദ്രസർക്കാരിനും സുപ്രീം കോടതിയുടെ നോട്ടീസ് : ഒരു മാസത്തിനുള്ളിൽ റിപ്പോർട്ട് നൽകാനും നിർദ്ദേശം

സ്വന്തം ലേഖകൻ ന്യൂഡൽഹി: വാട്‌സാപ്പിന്റെ പുതിയ സ്വകാര്യതാ നയവുമായി ബന്ധപ്പെട്ട് വാട്‌സാപ്പിനും കേന്ദ്രസർക്കാരിനും സുപ്രീംകോടതിയുടെ നോട്ടീസ്. നാല് ആഴ്ചക്കുളളിൽ മറുപടി നൽകണമെന്ന് ആവശ്യപ്പെട്ടാണ് നോട്ടീസ് അയച്ചത്. സ്വകാര്യതാ നയത്തിലൂടെ ജനങ്ങൾക്ക് സ്വകാര്യത നഷ്ടപ്പെടുമോയെന്ന ആശങ്കയുണ്ടെന്നും അവരെ സംരക്ഷിക്കേണ്ടത് തങ്ങളുടെ കടമയാണെന്നും ചീഫ് ജസ്റ്റിസ് എസ് എ ബോബ്‌ഡേ വ്യക്തമാക്കി. ആയിരം കോടി മൂലധനമുളള കമ്പനിയെക്കാൾ ജനങ്ങൾ തങ്ങളുടെ സ്വകാര്യതയ്ക്കാണ് വില കൽപ്പിക്കുന്നതെന്നും സുപ്രീം കോടതി വ്യക്തമാക്കി. നിങ്ങളുടെ പണത്തെക്കാൾ വലുത് ജനങ്ങളുടെ സ്വകാര്യതയാണെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു. യൂറോപ്പിലെ ജനതയ്ക്ക് കിട്ടുന്ന സ്വകാര്യത വാട്‌സാപ്പിൽ […]

ചര്‍മത്തില്‍ തൊടാതെ ഒരു കുട്ടിയുടെ മാറിടത്തില്‍ അമര്‍ത്തിയാല്‍ പീഡനമല്ല; പോക്സോ ചുമത്തണമെങ്കില്‍ പ്രതി വസ്ത്രത്തിനുള്ളിലൂടെ സ്പര്‍ശിക്കണമായിരുന്നു; ബോംബെ ഹൈക്കോടതിയുടെ വിധി സ്റ്റേ ചെയ്ത് സുപ്രീംകോടതി

സ്വന്തം ലേഖകന്‍ ന്യൂഡല്‍ഹി: ചര്‍മത്തില്‍ തൊടാതെ ഒരു കുട്ടിയുടെ മാറിടത്തില്‍ അമര്‍ത്തിയാല്‍ പീഡനമല്ലെന്ന ബോംബെ ഹൈകോടതിയുടെ വിധി സുപ്രീംകോടതി സ്റ്റേ ചെയ്തു. തൊലിപ്പുറത്ത് തൊടാതെയുള്ള ലൈംഗികാതിക്രമത്തില്‍ പോക്സോ ചുമത്താനാകില്ലെന്ന ബോംബെ ഹൈകോടതിയുടെ നാഗ്പൂര്‍ ബഞ്ചിന്റെ പരാമര്‍ശം സ്‌റ്റേയെ തുടര്‍ന്ന് റദ്ദായി. 31 വയസ്സായ ആള്‍ 12 വയസ്സുള്ള ഒരു കുട്ടിയുടെ ഷാള്‍ മാറ്റി മാറിടത്തില്‍ കയറിപ്പിടിച്ച കേസ് പരിഗണിക്കവെയാണ് ബോംബെ ഹൈകോടതിയുടെ നാഗ്പൂര്‍ ബഞ്ച് ഈ പരാമര്‍ശം നടത്തിയത്. പേരയ്ക്ക തരാമെന്ന് പറഞ്ഞ് വീടിനകത്തേക്ക് കൂട്ടിക്കൊണ്ട് പോയി പെണ്‍കുട്ടിയുടെ മാറിടത്തില്‍ പിടിച്ചതാണ് കേസ്. പെണ്‍കുട്ടി […]

നിർബന്ധിത കുമ്പസാരം വൈദികർ ദുരുപയോഗം ചെയ്യുന്നു ; ഹർജിയുമായി അഞ്ച് സ്ത്രീകൾ സുപ്രീംകോടതിയിലേക്ക് : ഹർജി നൽകിയവരിൽ കോട്ടയം സ്വദേശിനിയും

സ്വന്തം ലേഖകൻ ന്യൂഡൽഹി : അടുത്ത കാലത്തായി ഏറെ ഉയർന്ന് കേൾക്കുന്ന ഒന്നാണ് കുമ്പസാരവുമായി ബന്ധപ്പെട്ട ആരോപണങ്ങൾ. ക്രിസ്ത്യൻ മതവുമായി ബന്ധപ്പെട്ടുള്ള കുമ്പസാര വ്യവസ്ഥ പലപ്പോഴും ദുരുപയോഗം ചെയ്യുന്ന വൈദികന്മാരും ഉണ്ട്. സമീപകാലത്ത് കുമ്പസാരവുമായി ബന്ധപ്പെട്ട സംഭവങ്ങൾ ചർച്ചയായതോടെ നിർബന്ധിത കുമ്പസാരം വേണമെന്ന വ്യവസ്ഥ ചോദ്യം ചെയ്ത് അഞ്ച് മലയാളി സ്ത്രീകൾ സുപ്രീം കോടതിയിലേക്ക്. എറണാകുളം സ്വദേശിനികളായ ബീന ടിറ്റി, ലിസി ബേബി, കോലഞ്ചേരി സ്വദേശി ലാലി ഐസക്, കോട്ടയം സ്വദേശിനിയായ ബീന ജോണി, തൊടുപുഴ സ്വദേശിനി ആനീ മാത്യു എന്നിവരാണ് ഹർജിയുമായി കോടതിയെ […]

ബാബരി മസ്ജിദ് തകർത്ത സംഭവം : സെപ്റ്റംബർ 30 ന് പ്രത്യേക കോടതി വിധി പറയും ; രാജ്യത്ത് വൻ കോളിളക്കം സൃഷ്ടിച്ച കേസിൽ വിധി പറയുന്നത് 28 വർഷങ്ങൾക്ക് ശേഷം

സ്വന്തം ലേഖകൻ ന്യൂഡൽഹി: രാജ്യത്ത് ഏറെ കോളിളക്കം സൃഷ്ടിച്ച അയോധ്യയിലെ ബാബരി മസ്ജിദ് തകർത്ത കേസിൽ സെപ്റ്റംബർ 30 ന് വിധി പറയും. കേസിൽ പ്രത്യേക കോടതിയാണ് വിധി പറയുക. രാജ്യത്തെ മുതിർന്ന ബി.ജെ.പി നേതാക്കളായ എൽ.കെ. അദ്വാനി, മുരളി മനോഹർ ജോഷി, ഉമ ഭാരതി തുടങ്ങിയവരാണ് കേസിലെ പ്രതികൾ. കേസിൽ വിധി പ്രഖ്യാപിക്കുന്നത് ലഖ്‌നോവിലെ പ്രത്യേക കോടതിയാണ്. വിധി പറയുന്ന ദിവസം എൽ.കെ. അദ്വാനി, മുരളി മനോഹർ ജോഷി, ഉമ ഭാരതി എന്നിവരുൾപ്പെടെയുള്ള കേസിലെ 32 പ്രതികളും അന്നേദിവസം കോടതിയിൽ ഹാജരാകണമെന്ന് ജസ്റ്റിസ് […]

അച്ഛൻ ജീവിച്ചിരിപ്പുണ്ടെങ്കിലും ഇല്ലെങ്കിലും പെൺമക്കൾക്കും പാരമ്പര്യ സ്വത്തിൽ തുല്യ അവകാശം ; ഹിന്ദു പിന്തുടർച്ചാവകാശ നിയമത്തിൽ സുപ്രധാന വിധിയുമായി സുപ്രീംകോടതി

സ്വന്തം ലേഖകൾ ന്യൂഡൽഹി: കാലങ്ങളായുള്ള ഹിന്ദു പിന്തുടർച്ച അവകാശ നിയമത്തിൽ സുപ്രധാന വിധിയുമായി സുപ്രീം കോടതി. പാരമ്പര്യസ്വത്തിൽ ആൺമക്കൾക്കൊപ്പം പെൺമക്കൾക്കും തുല്യ അവകാശമെന്നാണ് സുപ്രീംകോടതി വിധിച്ചിരിക്കുന്നത്. ഹിന്ദു പിന്തുടർച്ച അവകാശ നിയമം പെൺമക്കൾക്കും തുല്യ അവകാശം ഉറപ്പാക്കുന്നുണ്ട്. ജസ്റ്റിസ് അരുൺ മിശ്ര അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് വിധി പ്രഖ്യാപിച്ചിരിക്കുന്നത്. ആൺമക്കൾക്കും പെൺമക്കൾക്കും പാരമ്ബര്യ സ്വത്തിൽ തുല്യമായ അവകാശം ആണ് ഉള്ളത്. അച്ഛൻ ജീവിച്ചിരിപ്പുണ്ടെങ്കിലും ഇല്ലെങ്കിലും ഈ അവകാശത്തിൽ മാറ്റം ഉണ്ടാകില്ല. അച്ഛൻ ജീവനോടെയുള്ള പെൺമക്കൾക്കേ സ്വത്തിൽ അവകാശം ഉള്ളുവെന്ന പഴയ വിധിയാണ് സുപ്രീം കോടതി […]

കുട്ടികളെ കൊണ്ട് നഗ്നശരീരത്തിൽ ചിത്രം വരപ്പിച്ച സംഭവം : രഹ്ന ഫാത്തിമയുടെ മുൻകൂർ ജാമ്യഹർജി സുപ്രീം കോടതി തള്ളി

സ്വന്തം ലേഖകൻ ന്യൂഡൽഹി: നഗ്‌ന ശരീരത്തിൽ മക്കളെക്കൊണ്ട് ചിത്രം വരപ്പിക്കുന്ന ദൃശ്യങ്ങൾ പ്രചരിപ്പിച്ച കേസിൽ രഹ്ന ഫാത്തിമയുടെ മുൻകൂർ ജാമ്യഹർജി സുപ്രീം കോടതി തളളി. കുട്ടികളെ ഉപയോഗിച്ചുള്ള രഹ്ന ഫാത്തിമയുടെ പ്രവൃത്തി കുട്ടികളെ ഉപയോഗിച്ചുളള ലൈംഗിക കുറ്റകൃത്യത്തിന്റെ പരിധിയിൽ വരും എന്ന് സുപ്രീം കോടതി നിരീക്ഷിച്ചു. ഇതേ തുടർന്നാണ് കേസിൽ രഹ്ന ഫാത്തിമ സമർപ്പിച്ച ഹർജി സുപ്രീം കോടതി തളളിയത്. പ്രായപൂർത്തിയാവാത്ത കുട്ടിയെക്കൊണ്ട് തന്റെ അർദ്ധനഗ്‌ന ശരീരത്തിൽ ചിത്രം വരപ്പിച്ച് ദൃശ്യങ്ങൾ പ്രചരിപ്പിച്ച സംഭവത്തിലാണ് രഹ്നക്കെതിരെ പൊലീസ് കേസെടുത്തത്. സംഭവത്തിൽ പോക്‌സോ നിയമപ്രകാരവും ഐ […]

സുശാന്തിന്റെ മരണത്തിൽ മുംബൈ പൊലീസ് കേസ് നല്ല രീതിയിൽ അന്വേഷിക്കുന്നുണ്ട് ; സി.ബി.ഐ അന്വേഷണം വേണ്ടെന്ന് സുപ്രീംകോടതി

സ്വന്തം ലേഖകൻ ന്യൂഡൽഹി: ഇന്ത്യൻ സിനിമാ ലോകത്തെ ഞെട്ടിച്ച മരണവാർത്തയായിരുന്നു ബോളിവുഡ് നടൻ സുശാന്ത് സിംഗിന്റെ മരണം. ഇപ്പോഴിതാ സുശാന്തിന്റെ മരണത്തിൽ സിബിഐ അന്വേഷിക്കണമെന്ന ഹർജി സുപ്രീം കോടതി തള്ളി. സുശാന്തിന്റെ മരണവുമായി ബന്ധപ്പെട്ട് മുംബൈ പൊലീസ് നല്ല രീതിയിൽ കേസ് അന്വേഷിക്കുന്നുണ്ടെന്നും സുപ്രീം കോടതി വ്യക്തമാക്കി. കേസ് നിലവിൽ മുംബൈ പൊലീസ് അന്വേഷണം നടത്തിവരികെയാണ്. കേസുമായി ബന്ധപ്പെട്ട് കാമ്പുള്ള എന്തെങ്കിലും കാര്യങ്ങൾ കൈയിലുണ്ടെങ്കിൽ ബോംബെ ഹൈക്കോടതിയെ സമീപിക്കൂവെന്നും ഹർജിക്കാരനോട് സുപ്രീംകോടതി പറഞ്ഞു. സുശാന്തിന്റെ സുഹൃത്ത് റിയ ചക്രവർത്തിയാണ് ഹർജി സുപ്രീം കോടതിയിൽ സമർപ്പിച്ചിരുന്നത്.

പത്മനാഭസ്വാമി ക്ഷേത്രത്തിന്റെ ഉടമസ്ഥാവകാശം : കേസിൽ നിർണ്ണായക സുപ്രീംകോടതി വിധി തിങ്കളാഴ്ച

സ്വന്തം ലേഖകൻ തിരുവനന്തപുരം: ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിന്റെ ഭരണാവകാശവുമായി ബന്ധപ്പെട്ട കേസേിൽ സുപ്രീം കോടതി വിധി തിങ്കളാഴ്ച. കേസിൽ ജസ്റ്റിസ് യു.യു.ലളിത് അധ്യക്ഷനായ ബഞ്ചാണ് വിധി പറയുക. ക്ഷേത്രം സർക്കാർ ഏറ്റെടുക്കാൻ നേരത്തെ ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഇതിനെതിരെ തിരുവിതാംകൂർ രാജകുടുംബം നൽകിയ അപ്പീലിലാണ് സുപ്രീംകോടതി വിധി പ്രഖ്യാപിക്കുക. ക്ഷേത്ര ഉടമസ്ഥാവകാശവുമായി ബന്ധപ്പെട്ട കേസായതിനാൽ വളരെ നിർണ്ണായകമാണ് തിങ്കളാഴ്ചത്തെ സുപ്രീംകോടതി വിധി. ക്ഷേത്ര ഭരണം തിരുവിതാംകൂർ രാജ കുടുംബത്തിന് മാത്രമായി കൈമാറരുതെന്ന് സർക്കാർ സുപ്രീം കോടതിയിൽ നേരത്തെ നിലപാടറിയിച്ചിരുന്നു. സംസ്ഥാന സർക്കാരാണ് തിരുവിതാംകൂറിലെ അവസാനത്തെ രാജാവിന് […]

കോടതി അലക്ഷ്യ കേസ് : ജസ്റ്റിസ് റോഹിന്റന്‍ നരിമാന്റെ ഉത്തരവിനെതിരെ പ്രചാരണം നടത്തിയ മൂന്ന് സുപ്രീംകോടതി അഭിഭാഷകര്‍ക്ക് തടവുശിക്ഷ

സ്വന്തം ലേഖകന്‍ ന്യൂഡല്‍ഹി: സുപ്രീംകോടതി ജഡ്ജിയായ റോഹിന്റന്‍ നരിമാന്റെ ഉത്തരവിനെതിരെ പ്രചരണം നടത്തിയ മൂന്ന് അഭിഭാഷകര്‍ക്ക് തടവുശിക്ഷ. ഇവര്‍ അഭിഷാക സംഘടനാ നേതാക്കള്‍ക്കള്‍ കൂടിയാണ്. ജസ്റ്റിസ് ദീപക് ഗുപ്ത അധ്യക്ഷനായ ബെഞ്ചാണ് തടവുശിക്ഷ വിധിച്ചത്. കോടതി അലക്ഷ്യ കേസില്‍ മൂന്ന് മാസത്തേക്കാണ് മൂന്ന് മുതിര്‍ന്ന അഭിഭാഷകരെ കോടതി ശിക്ഷിച്ചത്. സുപ്രീംകോടതിയിലെ മുതിര്‍ന്ന അഭിഭാഷകരും ഒപ്പം അഭിഭാഷക സംഘടന നേതാക്കളുമായ അഡ്വ. വിജയ് കുര്‍ല, അഡ്വ. റാഷിദ് ഖാന്‍, അഡ്വ. നിലേഷ് ഒജാ എന്നിവരെയാണ് കോടതി ശിക്ഷിച്ചത്. മലയാളി അഭിഭാഷകന്‍ മാത്യൂസ് നെടുമ്പാറയ്‌ക്കെതിരെ സുപ്രീംകോടതി എടുത്ത […]