മണ്ഡലകാലത്തെ തിരക്ക് നിയന്ത്രിക്കാൻ മാളികപ്പുറം റോഡും ചന്ദ്രാനന്ദൻ റോഡും തമ്മിൽ ബന്ധിപ്പിച്ച് ഫ്‌ളെ ഓവർ നിർമ്മിക്കും ; 18 മാസത്തിനുള്ളിൽ നിർമ്മാണം പൂർത്തിയാക്കൻ തീരുമാനം

മണ്ഡലകാലത്തെ തിരക്ക് നിയന്ത്രിക്കാൻ മാളികപ്പുറം റോഡും ചന്ദ്രാനന്ദൻ റോഡും തമ്മിൽ ബന്ധിപ്പിച്ച് ഫ്‌ളെ ഓവർ നിർമ്മിക്കും ; 18 മാസത്തിനുള്ളിൽ നിർമ്മാണം പൂർത്തിയാക്കൻ തീരുമാനം

Spread the love

സ്വന്തം ലേഖകൻ

തിരുവനന്തപുരം: ശബരിമലയിൽ മണ്ഡലകാലത്ത് അനുഭവപ്പെടുന്ന തിരക്ക് നിയന്ത്രിക്കാൻ മാളികപ്പുറവും ചന്ദ്രാനന്ദൻ റോഡും തമ്മിൽ ബന്ധിപ്പിച്ച് ഫ്‌ളൈ ഓവർ നിർമ്മിക്കും. 18 മാസത്തിനുള്ളിൽ നിർമ്മാണം പപൂർത്തിയാക്കാനാണ് തീരുമാനം. വ്യവസായ വകുപ്പിന് കീഴിലെ പൊതുമേഖലാ സ്ഥാപനമായ കേരളാ ഇലക്ട്രിക്കൽ ആൻഡ് അലൈഡ് എൻജിനിയറിംഗ് കമ്പനി ലിമിറ്റഡിനാണ് (കെൽ) നിർമാണ ചുമതല. മാസ്റ്റർ പ്ലാനിന്റെ ഭാഗമായാണ് നിർമ്മാണം.

ഇതിനായി 21 കോടി രൂപ ചെലവാണ് പ്രതീക്ഷിക്കുന്നത്. 375 മീറ്റർ നീളവും 6.4 മീറ്റർ വീതിയും മൂന്ന് മീറ്റർ ഉയരവുമാണ് പാലത്തിനുണ്ടാവുക. പാലം നിർമ്മാണം പൂർത്തിയായാൽ ദർശനം കഴിഞ്ഞ് മടങ്ങുന്നവർക്ക് വലിയ നടപ്പന്തലിലോ തിരുമുറ്റത്തോ പ്രവേശിക്കാതെ ഇതിലൂടെ തിരിച്ചുവരാം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ദിനംപ്രതി മൂന്നു ലക്ഷത്തോളം ഭക്തർക്ക് സഞ്ചരിക്കാൻ സാധിക്കുന്ന പാലത്തിൽ അടിയന്തര ഘട്ടങ്ങളിൽ ഉപയോഗിക്കുന്നതിന് സുരക്ഷാ ഇടനാഴികളുമുണ്ടാകും. നിബിഡ വനത്തിലൂടെ നിർമിക്കുന്ന പാലം പരിസ്ഥിതി സൗഹൃദമായും ആനത്താരക്ക് തടസമാകാത്ത രീതിയിലുമാണ് സജ്ജമാക്കുന്നത്.

മാളികപ്പുറത്തിനു സമീപം നിർമ്മിക്കുന്ന പ്രസാദ വിതരണ കോപ്ലക്‌സ് കൂടി പൂർത്തിയാകുന്നതോടെ ഭക്തർക്ക് അപ്പം, അരവണ തുടങ്ങിയ പ്രസാദങ്ങൾ വാങ്ങി പാലത്തിലൂടെ അതിവേഗം തിരിച്ചിറങ്ങാനാകും.