ഐ.പി.എൽ. താരലേലം : 19ന് കൊൽക്കത്തയിൽ ,                ലേലത്തിന് വേണ്ടി രജിസ്റ്റർ ചെയ്ത താരങ്ങളിൽ പകുതിപേരെയും ഒഴിവാക്കി

ഐ.പി.എൽ. താരലേലം : 19ന് കൊൽക്കത്തയിൽ , ലേലത്തിന് വേണ്ടി രജിസ്റ്റർ ചെയ്ത താരങ്ങളിൽ പകുതിപേരെയും ഒഴിവാക്കി

Spread the love

 

 

സ്വന്തം ലേഖകൻ

മുംബൈ: ഐപിഎല്ലിന്റെ പുതിയ സീസണിനുള്ള ആരവങ്ങൾക്കു തുടക്കം കുറിച്ചു കൊണ്ടുള്ള താരലേലം ഈ മാസം 19ന് കൊൽക്കത്തയിൽ നടക്കും. ലേലത്തിൽ എട്ടു ഫ്രാഞ്ചൈസികൾ തമ്മിലാണ് താരങ്ങളെ സ്വന്തമാക്കാൻ പേരാടുന്നത്. ഇതിനിടയിൽ ആരെയൊക്കെ അടുത്ത സീസണിൽ വേണമെന്നതിനെക്കുറിച്ചു ഫ്രാഞ്ചൈസികൾ ഏറക്കുറെ ധാരണയിലെത്തിക്കഴിഞ്ഞിട്ടുണ്ട്.
ആകെ 971 താരങ്ങളാണ് ലേലത്തിനു വേണ്ടി രജിസ്റ്റർ ചെയ്തിരുന്നത്. ഇവരിൽ 713 ഇന്ത്യൻ താരങ്ങളും 258 വിദേശ കളിക്കാരുമാണുണ്ടായിരുന്നത്. ഈ പട്ടിക നേരെ പകുതിയാക്കി വെട്ടിച്ചുരുക്കിയിരിക്കുകയാണ്.ഇതോടെ രജിസ്റ്റർ ചെയ്തിരുന്ന പകുതിയിലേറെ കളിക്കാരാണ് ഇതോടെ പുറത്താക്കപ്പെട്ടത്.
പുതുത്തക്കിയ ലിസ്റ്റ് പ്രകാരം ഇന്ത്യക്കു വേണ്ടി കളിച്ച 19 താരങ്ങൾ മാത്രമേ ഉൾപ്പെട്ടിട്ടുള്ളൂ. മാത്രമല്ല ഫ്രാഞ്ചൈസികളുടെ അഭ്യർഥന പ്രകാരം പുതിയ 24 കളിക്കാരുടെ പേര് ലിസ്റ്റിൽ കൂട്ടിച്ചേർക്കുകയും ചെയ്തിട്ടുണ്ട്.

ലോക ക്രിക്കറ്റിലെ ചില വമ്പൻ കളിക്കാർ ലേലത്തിൽ അവസരം പ്രതീക്ഷിച്ച് രംഗത്തുണ്ട്. ഇവരിൽ ആർക്കായിരിക്കും ബംബറടിക്കുകയെന്നാണ് ക്രിക്കറ്റ് പ്രേമികളുടെ ആകാംക്ഷ കൂട്ടുന്നത്.
ഓസീസ് സൂപ്പർ ഓൾറൗണ്ടർ ഗ്ലെൻ മാക്സ്വെൽ, ദക്ഷിണാഫ്രിക്കയുടെ ക്രിസ് മോറിസ്, ഓസീസ് പേസ് സെൻസേഷൻ പാറ്റ് കമ്മിൻസ് എന്നിവരെല്ലാം ഇക്കൂട്ടത്തിലുണ്ട്. പതിവുപോലെ ബാറ്റ്സ്മാൻ, ഓൾറൗണ്ടർ, വിക്കറ്റ് കീപ്പർ, ഫാസ്റ്റ് ബൗളർ, സ്പിന്നർ എന്നിങ്ങനെ കളിക്കാരെ തരംതിരിച്ചായിരിക്കും ലേലം നടക്കുക. ഇവയിൽ തന്നെ ആദ്യം ദേശീയ ടീമുകൾക്കായി കളിച്ചവർ, ഇതുവരെ കളിച്ചിട്ടില്ലാത്തവർ എന്ന ക്രമത്തിലായിരിക്കും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കൊൽക്കത്ത നൈറ്റ്റൈഡേഴ്സിന്റെ തുറുപ്പുചീട്ടുകളിലൊരാളായിരുന്ന വെടിക്കെട്ട് ബാറ്റ്സ്മാൻ റോബിൻ ഉത്തപ്പയും ഇത്തവണ ലേലത്തിൽ അവസരം കാത്തു നിൽപ്പുണ്ട്. കഴിഞ്ഞ സീസണിനു ശേഷം തികച്ചും അപ്രതീക്ഷിതമായി ഉത്തപ്പയെ കെകെആർ ഒഴിവാക്കുകയായിരുന്നു. ഉത്തപ്പയെക്കൂടാതെ ടീമിന്റെ ഓപ്പണർ കൂടിയായ ഓസീസ് താരം ക്രിസ് ലിന്നിനെയും കെകെആർ വേണ്ടെന്നു വച്ചിരുന്നു.
ലിൻ, ഉത്തപ്പ എന്നിവരെക്കൂടാതെ മാക്സ്വെൽ, ഇയോൻ മോർഗൻ, ആരോൺ ഫിഞ്ച് തുടങ്ങിയ വെടിക്കെട്ട് താരങ്ങൾക്കും ലേലത്തിൽ പിടിവലി നടക്കാൻ സാധ്യത കൂടുതലാണ്. കഴിഞ്ഞ സീസണിലെ ഐപിഎല്ലിൽ മാക്സ്വെൽ കളിച്ചിരുന്നില്ല.