മണ്ഡലകാലത്തെ തിരക്ക് നിയന്ത്രിക്കാൻ മാളികപ്പുറം റോഡും ചന്ദ്രാനന്ദൻ റോഡും തമ്മിൽ ബന്ധിപ്പിച്ച് ഫ്‌ളെ ഓവർ നിർമ്മിക്കും ; 18 മാസത്തിനുള്ളിൽ നിർമ്മാണം പൂർത്തിയാക്കൻ തീരുമാനം
സ്വന്തം ലേഖകൻ തിരുവനന്തപുരം: ശബരിമലയിൽ മണ്ഡലകാലത്ത് അനുഭവപ്പെടുന്ന തിരക്ക് നിയന്ത്രിക്കാൻ മാളികപ്പുറവും ചന്ദ്രാനന്ദൻ റോഡും തമ്മിൽ ബന്ധിപ്പിച്ച് ഫ്‌ളൈ ഓവർ നിർമ്മിക്കും. 18 മാസത്തിനുള്ളിൽ നിർമ്മാണം പപൂർത്തിയാക്കാനാണ് തീരുമാനം. വ്യവസായ വകുപ്പിന് കീഴിലെ പൊതുമേഖലാ സ്ഥാപനമായ കേരളാ ഇലക്ട്രിക്കൽ ആൻഡ് അലൈഡ് എൻജിനിയറിംഗ് കമ്പനി ലിമിറ്റഡിനാണ് (കെൽ) നിർമാണ ചുമതല. മാസ്റ്റർ പ്ലാനിന്റെ ഭാഗമായാണ് നിർമ്മാണം. ഇതിനായി 21 കോടി രൂപ ചെലവാണ് പ്രതീക്ഷിക്കുന്നത്. 375 മീറ്റർ നീളവും 6.4 മീറ്റർ വീതിയും മൂന്ന് മീറ്റർ ഉയരവുമാണ് പാലത്തിനുണ്ടാവുക. പാലം നിർമ്മാണം പൂർത്തിയായാൽ ദർശനം […]