കോട്ടയം ജില്ലയില്‍ നീല റേഷന്‍ കാര്‍ഡുടമകള്‍ക്ക് ഇതുവരെ നല്‍കിയത് 22,238 സൗജന്യ പലവ്യഞ്ജന കിറ്റുകള്‍ ; വെള്ള കാര്‍ഡ് വിഭാഗത്തില്‍പ്പെട്ടവര്‍ക്കുള്ള കിറ്റ് വിതരണം മെയ് 15 മുതല്‍

കോട്ടയം ജില്ലയില്‍ നീല റേഷന്‍ കാര്‍ഡുടമകള്‍ക്ക് ഇതുവരെ നല്‍കിയത് 22,238 സൗജന്യ പലവ്യഞ്ജന കിറ്റുകള്‍ ; വെള്ള കാര്‍ഡ് വിഭാഗത്തില്‍പ്പെട്ടവര്‍ക്കുള്ള കിറ്റ് വിതരണം മെയ് 15 മുതല്‍

Spread the love

സ്വന്തം ലേഖകന്‍

കോട്ടയം : കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് മുന്‍ഗണനേതര വിഭാഗം സബ്‌സിഡി റേഷന്‍ കാര്‍ഡുടമകള്‍ക്കുള്ള (നീല കാര്‍ഡ്) സൗജന്യ പലവ്യഞ്ജന കിറ്റ് വിതരണം ആരംഭിച്ച് രണ്ടു ദിവസം പിന്നിട്ടു. ജില്ലയില്‍ ഇതുവരെ 22,238റേഷന്‍ ഗുണഭോക്താക്കള്‍ ഇതുവരെ റേഷന്‍ കടകളില്‍ നിന്ന്പലവ്യഞ്ജന കിറ്റ്വാങ്ങി.

ജില്ലയില്‍ ഇതുവരെ ഏറ്റവും കൂടുതല്‍വിതരണം നടന്നത് കോട്ടയം താലൂക്കിലാണ്. 7289 പേരാണ് ഇവിടെ കോട്ടയം ജില്ലയില്‍ നിന്നും പലവ്യഞ്ജനകിറ്റുകള്‍ വാങ്ങിയത്. ജില്ലയില്‍ ചങ്ങനാശേരി-4665, കാഞ്ഞിരപ്പള്ളി-2921, മീനച്ചില്‍-3971, വൈക്കം-3392 എന്നിങ്ങനെയാണ് മറ്റു താലൂക്കുകളിലെ കണക്ക്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

റേഷന്‍ കാര്‍ഡ് നമ്പരിന്റെ അവസാന അക്കം അടിസ്ഥാനമാക്കിയാണ്സംസ്ഥാനത്ത് പലവ്യഞ്ജനകിറ്റ് വിതരണം നടക്കുന്നത്.രണ്ട്, മൂന്ന് അക്കങ്ങളില്‍ അവസാനിക്കുന്ന നമ്പരുകളുള്ള റേഷന്‍ കാര്‍ഡ് ഉടമകള്‍ക്ക് ഇന്നും (മെയ് 11), നാല്, അഞ്ച് നമ്പരുകളിലുള്ളവര്‍ക്ക്-13നും എട്ട്, ഒന്‍പത് നമ്പരുകളിലുള്ളവര്‍ക്ക് പതിനാലിനുമാണ് വിതരണം.

അതേസമയം നിശ്ചിതതീയതികളില്‍ വാങ്ങാന്‍ സാധിക്കാത്തവര്‍ക്ക് പിന്നീട് കിറ്റുകള്‍ ലഭ്യമാക്കും.

സംസ്ഥാനത്തെ മുന്‍ഗണനേതര നോണ്‍ സബ്‌സിഡി (വെള്ള കാര്‍ഡ്) വിഭാഗത്തിനുള്ള കിറ്റ് വിതരണം ഈ മാസം 15ന്ആരംഭിക്കും. എ.എ.വൈ വിഭാഗത്തിലുള്ള 34,855 പേര്‍ക്കും പി.എച്ച്.എച്ച് വിഭാഗത്തിലുള്ള 1,60,998 പേര്‍ക്കും നേരത്തെ കിറ്റുകള്‍ നല്‍കിയിരുന്നു.