കടയില്‍ വിറ്റ മൊബൈല്‍ ഫോണില്‍ നിന്നും സിം തന്ത്രപരമായി കൈലാക്കി : അശ്ലീല ചാറ്റിങ്ങിലൂടെ പെണ്‍കുട്ടികളെ വലയില്‍ കുടുക്കാന്‍ ശ്രമം : മലപ്പുറത്ത് മൊബൈല്‍ ഷോപ്പ് ജീവനക്കാരന്‍ പൊലീസ് പിടിയില്‍

കടയില്‍ വിറ്റ മൊബൈല്‍ ഫോണില്‍ നിന്നും സിം തന്ത്രപരമായി കൈലാക്കി : അശ്ലീല ചാറ്റിങ്ങിലൂടെ പെണ്‍കുട്ടികളെ വലയില്‍ കുടുക്കാന്‍ ശ്രമം : മലപ്പുറത്ത് മൊബൈല്‍ ഷോപ്പ് ജീവനക്കാരന്‍ പൊലീസ് പിടിയില്‍

സ്വന്തം ലേഖകന്‍

മലപ്പുറം : മൊബൈല്‍ ഷോപ്പില്‍ വിറ്റ മൊബൈല്‍ ഫോണില്‍ സിം കൈക്കലാക്കി യുവതിയുടെ  മൊബൈല്‍ ഫോണിലേക്ക് അശ്ലീല സന്ദേശങ്ങള്‍ അയച്ച് വലയിലാക്കാന്‍ ശ്രമിച്ച മൊബൈല്‍ ഷോപ്പ് ജീവനക്കാരന്‍ അറസ്റ്റില്‍.

മുക്കം ഓടക്കയം സ്വദേശി പാറടിയില്‍ കെല്‍വിന്‍ ജോസഫാണ് (22) പൊലീസ് പിടിയിലായത്. വഴിക്കടവ് എസ്.ഐ ബി.എസ്. ബിനുവാണ് ഇയാളെ അറസ്റ്റ് ചെയ്തത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അരീക്കോട് ടൗണിലെ ഫോറിന്‍ ബസാറിലെ മൊബൈല്‍ ഷോപ്പില്‍ ജേലി ചെയ്ത് വരികെയാണ് കെല്‍വിന്‍. ഇക്കഴിഞ്ഞ ജനുവരിയില്‍ അരീക്കോട് സ്വദേശിയായ നേസന്‍(65) എന്നയാള്‍ തന്റെ മകളുടെ മൊബൈല്‍ഫോണ്‍ ഇവിടെ വില്‍പ്പന നടത്തിയിരുന്നു.

എന്നാല്‍ ഫോണ്‍ കൈമാറുന്ന സമയം ഫോണില്‍ നിന്ന് സിം കാര്‍ഡ് ഊരി മാറ്റാന്‍ മറന്നിരുന്നു. ഈ സിംകാര്‍ഡ് തന്ത്രപരമായി കൈക്കലാക്കിയ പ്രതി ഇത് നാളുകളായി ഒളിപ്പിച്ച് വയ്ക്കുകയായിരുന്നു.

ഈ നമ്പറില്‍ നിന്നും സ്വന്തമായി വാട്‌സ്ആപ്പ് നമ്പപറും ഉണ്ടാക്കിയിരുന്നു പ്രതി. ഏപ്രില്‍ പതിനാലിന് വഴിക്കടവിലേക്ക് വിവാഹം കഴിഞ്ഞെത്തിയ യുവതിയുടെ ഫോണിലേക്ക് അശ്ലീല സന്ദേശങ്ങള്‍ പ്രതി അയച്ച് വരികെയായിരുന്നു. ഇയാളുടെ ശല്യം സഹിക്കാതായപ്പോള്‍ യുവതി പരാതി നല്‍കുകയായിരുന്നു.

ഇതറിഞ്ഞ യുവാവ് മൊബൈല്‍ ഫോണ്‍ ഓഫാക്കി മുങ്ങിയെങ്കിലും സൈബര്‍ സെല്ലിന്റെ സഹായത്തോടെ പോലീസ് നടത്തിയ ശാസ്ത്രീയ അന്വേഷണത്തിനൊടുവില്‍ പ്രതിയെ പിടി കൂടുകയായിരുന്നു. തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തില്‍ കെല്‍വിന്‍ ഇത്തരത്തില്‍ അശ്ലീല സന്ദേശങ്ങള്‍ ഒരുപാട് പെണ്‍കുട്ടികള്‍ക്ക് നിരന്തരം അയച്ചിരുന്നതായും കണ്ടെത്തി.