play-sharp-fill

ഓട്ടോറിക്ഷയ്ക്ക് പിന്നാലെ സൗജന്യ കിറ്റിനും ചുമന്ന പെയിന്റടിച്ച് സര്‍ക്കാര്‍; പാവങ്ങളുടെ അരിയിലും സര്‍ക്കാര്‍ ചുമപ്പടിച്ചോ?

സ്വന്തം ലേഖകന്‍ കോട്ടയം: പിആര്‍ വര്‍ക്കിനും പരസ്യത്തിനും കോടികള്‍ ചിലവഴിക്കുന്ന കേരളത്തിലെ ആദ്യ സര്‍ക്കാര്‍ എന്ന വിമര്‍ശനം ഇടത് മുന്നണി ഭരണത്തില്‍ കയറിയ നാള്‍ മുതല്‍ കേള്‍ക്കുന്നതാണ്. ആ വിമര്‍ശനങ്ങളില്‍ കഴമ്പുണ്ടെന്ന് തെളിയിക്കുന്നതാണ് തെരഞ്ഞെടുപ്പ് കാലത്ത് നിരത്തിലിറങ്ങിയ ചുമന്ന പെയിന്റടിച്ച ഓട്ടോറിക്ഷയുള്‍പ്പെടെയുള്ളവ. ഇപ്പോഴിതാ റേഷന്‍കടകള്‍ വഴി വിതരണം ചെയ്യുന്ന സപ്ലൈകോയുടെ സൗജന്യ ഭക്ഷ്യകിറ്റിനും ചുമപ്പ് നിറമാണ്. ഒപ്പം, പണ്ടില്ലാത്ത ഒരു പരസ്യ വാചകവും- എന്നെന്നും നിങ്ങളോടൊപ്പം. കക്ഷി രാഷ്ട്രീയ ഭേദമന്യേ ജനങ്ങള്‍ക്കായ് നല്‍കുന്ന കിറ്റിലാണ് തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ള ഇടത് സര്‍ക്കാരിന്റെ കലാവിരുതെന്നോര്‍ക്കണം. മുഖ്യമന്ത്രിയുടെയോ […]

കോട്ടയം ജില്ലയില്‍ നീല റേഷന്‍ കാര്‍ഡുടമകള്‍ക്ക് ഇതുവരെ നല്‍കിയത് 22,238 സൗജന്യ പലവ്യഞ്ജന കിറ്റുകള്‍ ; വെള്ള കാര്‍ഡ് വിഭാഗത്തില്‍പ്പെട്ടവര്‍ക്കുള്ള കിറ്റ് വിതരണം മെയ് 15 മുതല്‍

സ്വന്തം ലേഖകന്‍ കോട്ടയം : കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് മുന്‍ഗണനേതര വിഭാഗം സബ്‌സിഡി റേഷന്‍ കാര്‍ഡുടമകള്‍ക്കുള്ള (നീല കാര്‍ഡ്) സൗജന്യ പലവ്യഞ്ജന കിറ്റ് വിതരണം ആരംഭിച്ച് രണ്ടു ദിവസം പിന്നിട്ടു. ജില്ലയില്‍ ഇതുവരെ 22,238റേഷന്‍ ഗുണഭോക്താക്കള്‍ ഇതുവരെ റേഷന്‍ കടകളില്‍ നിന്ന്പലവ്യഞ്ജന കിറ്റ്വാങ്ങി. ജില്ലയില്‍ ഇതുവരെ ഏറ്റവും കൂടുതല്‍വിതരണം നടന്നത് കോട്ടയം താലൂക്കിലാണ്. 7289 പേരാണ് ഇവിടെ കോട്ടയം ജില്ലയില്‍ നിന്നും പലവ്യഞ്ജനകിറ്റുകള്‍ വാങ്ങിയത്. ജില്ലയില്‍ ചങ്ങനാശേരി-4665, കാഞ്ഞിരപ്പള്ളി-2921, മീനച്ചില്‍-3971, വൈക്കം-3392 എന്നിങ്ങനെയാണ് മറ്റു താലൂക്കുകളിലെ കണക്ക്. റേഷന്‍ കാര്‍ഡ് നമ്പരിന്റെ […]

സംസ്ഥാനത്തെ നീല റേഷന്‍ കാര്‍ഡുടമകള്‍ക്ക് നാളെ മുതല്‍ സൗജന്യ പലവ്യജ്ഞന കിറ്റുകള്‍ വിതരണം ചെയ്യും ; കാര്‍ഡ് നമ്പര്‍ അനുസരിച്ചുള്ള കിറ്റ് വിതരണ ക്രമീകരണം ഇങ്ങനെ

സ്വന്തം ലേഖകന്‍ തിരുവനന്തപുരം : സംസ്ഥാനത്തെ കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച സൗജന്യ പലവ്യഞ്ജന കിറ്റുകള്‍ നീല റേഷന്‍ കാര്‍ഡ് ഉടമകള്‍ക്ക് (മുന്‍ഗണനേതര സബ്‌സിഡി വിഭാഗം) നാളെ മുതല്‍ വിതരണം ചെയ്യും. പലവ്യഞ്ജന കിറ്റ് വിതരണത്തിനായി റേഷന്‍ കാര്‍ഡ് നമ്പറുകളുടെ അവസാന അക്കം കണക്കാക്കി തിയതി ക്രമീകരിച്ചിട്ടുണ്ട്. റേഷന്‍ ഗുണഭോക്താക്കളുടെ കാര്‍ഡിന്റെ അവസാന അക്കങ്ങളുടെ അടിസ്ഥാനത്തിലാണ് വിതരണം ക്രമീകരിച്ചിരിക്കുന്നത്. കിറ്റ് വിതരണക്രമം ചുവടെ. ( ഓരോ തീയതിയിലും പരിഗണിക്കുന്ന റേഷന്‍ കാര്‍ഡുകളുടെ അവസാനത്തെ അക്കം ബ്രാക്കറ്റില്‍ ) മെയ് 8 […]