കോവിഡ് കാലത്ത് അന്നം മുട്ടിച്ചില്ലെന്ന് വീമ്പ് പറയുന്ന സര്‍ക്കാര്‍ ഒരുവശത്ത്; പത്തരയായിട്ടും തുറക്കാത്ത പൊതുവിതരണ കേന്ദ്രം മറുവശത്ത്; കാഞ്ഞിരപ്പള്ളി കൂരംതൂക്കിലെ റേഷന്‍കടയ്ക്ക് മുന്നില്‍ കാത്ത് നിന്ന് വലഞ്ഞ് ജനങ്ങള്‍; രാവിലെ പത്തരയായിട്ടും തുറക്കാത്ത റേഷന്‍കടയ്‌ക്കെതിരെ വന്‍ പ്രതിഷേധം; കട തുറക്കാൻ താമസിച്ച വിവരം അന്വേഷിച്ചവരോട് വേണേൽ മേടിച്ചാൽ മതിയെന്ന് കടയുടമ

തേര്‍ഡ് ഐ ന്യൂസ് ബ്യൂറോ കാഞ്ഞിരപ്പള്ളി: കോവിഡ് കാലത്ത് അന്നം മുട്ടിച്ചില്ലെന്ന് സര്‍ക്കാര്‍ പറയുമ്പോള്‍, പത്തരയായിട്ടും തുറക്കാത്ത പൊതുവിതരണ കേന്ദ്രം നാടിന് ശാപമാകുന്നു. കൂവപ്പള്ളിയ്ക്ക് സമീപം കൂരംതൂക്കിലെ പൊതുവിതരണ കേന്ദ്രം തുറക്കുന്നത് കടയുടമയ്ക്ക് തോന്നുന്ന സമയത്താണെന്നാണ് പ്രദേശവാസികളുടെ ആരോപണം. പത്തരയായിട്ടും തുറക്കാത്ത പൊതുവിതരണ കേന്ദ്രത്തിന് മുന്നില്‍ കാത്ത് നിന്ന് വലയുകയാണ് ജനങ്ങള്‍. തുറക്കാൻ താമസിച്ച വിവരം അന്വേഷിക്കുന്നവരോട് വേണേൽ മേടിച്ചാൽ മതിയെന്ന മറുപടിയാണ് കടയുടമയ്ക്ക്. അർഹതയുള്ളവർക്ക് നല്കേണ്ട റേഷൻ സാധനങ്ങൾ മറിച്ചുവിൽക്കുന്നതായും ആരോപണമുയർന്നിട്ടുണ്ട്. രാവിലെ 8 മുതല്‍ 12 വരെയും ഉച്ചയ്ക്ക് ശേഷം 4മുതല്‍ […]

കോട്ടയം ജില്ലയില്‍ നീല റേഷന്‍ കാര്‍ഡുടമകള്‍ക്ക് ഇതുവരെ നല്‍കിയത് 22,238 സൗജന്യ പലവ്യഞ്ജന കിറ്റുകള്‍ ; വെള്ള കാര്‍ഡ് വിഭാഗത്തില്‍പ്പെട്ടവര്‍ക്കുള്ള കിറ്റ് വിതരണം മെയ് 15 മുതല്‍

സ്വന്തം ലേഖകന്‍ കോട്ടയം : കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് മുന്‍ഗണനേതര വിഭാഗം സബ്‌സിഡി റേഷന്‍ കാര്‍ഡുടമകള്‍ക്കുള്ള (നീല കാര്‍ഡ്) സൗജന്യ പലവ്യഞ്ജന കിറ്റ് വിതരണം ആരംഭിച്ച് രണ്ടു ദിവസം പിന്നിട്ടു. ജില്ലയില്‍ ഇതുവരെ 22,238റേഷന്‍ ഗുണഭോക്താക്കള്‍ ഇതുവരെ റേഷന്‍ കടകളില്‍ നിന്ന്പലവ്യഞ്ജന കിറ്റ്വാങ്ങി. ജില്ലയില്‍ ഇതുവരെ ഏറ്റവും കൂടുതല്‍വിതരണം നടന്നത് കോട്ടയം താലൂക്കിലാണ്. 7289 പേരാണ് ഇവിടെ കോട്ടയം ജില്ലയില്‍ നിന്നും പലവ്യഞ്ജനകിറ്റുകള്‍ വാങ്ങിയത്. ജില്ലയില്‍ ചങ്ങനാശേരി-4665, കാഞ്ഞിരപ്പള്ളി-2921, മീനച്ചില്‍-3971, വൈക്കം-3392 എന്നിങ്ങനെയാണ് മറ്റു താലൂക്കുകളിലെ കണക്ക്. റേഷന്‍ കാര്‍ഡ് നമ്പരിന്റെ […]

കോട്ടയത്ത് വിതരണത്തിനായി പലവ്യഞ്ജന കിറ്റുകള്‍ തയ്യാര്‍; ജില്ലയില്‍ നാളെ മുതല്‍ സൗജന്യ കിറ്റുകള്‍ ലഭിക്കുക 1.64 ലക്ഷം പേര്‍ക്ക് ; കൊറോണ ഹോട്ട്‌സ്‌പോട്ടുകളില്‍ കിറ്റുകള്‍ വീട്ടിലെത്തിച്ച് നല്‍കും

സ്വന്തം ലേഖകന്‍ കോട്ടയം : കൊറോണ വൈറസ് വ്യാപനനത്തിന്റെ പശ്ചാത്തലത്തില്‍ മുന്‍ഗണനാ വിഭാഗത്തിനായുള്ള (പിങ്ക് റേഷന്‍ കാര്‍ഡ്) സൗജന്യ റേഷന്‍ കിറ്റുകള്‍ വിതരണത്തിനായി തയ്യാര്‍. കോട്ടയം ജില്ലയില്‍ 1.64 ലക്ഷംസൗജന്യ പലവ്യഞ്ജന കിറ്റുകള്‍ വിതരണം ചെയ്യും. തിങ്കളാഴ്ച മുതല്‍ കിറ്റുകളുടെ വിരണത്തിന് തുടക്കമാകും. ആയിരംരൂപ വില വരുന്ന 17 ഇനം സാധനങ്ങളാണ് കിറ്റിലുള്ളത്. പഞ്ചസാര ( ഒരു കിലോ), തേയില ( 250 ഗ്രാം), ഉപ്പ് (ഒരു കിലോ ), ചെറുപയര്‍ (ഒരു കിലോ), കടല (ഒരു കിലോ), വെള്ളിച്ചെണ്ണ ( അര ലിറ്റര്‍), […]

ജില്ലയിൽ സൗജന്യ പലവ്യഞ്ജന കിറ്റ് വിതരണം 27 മുതൽ ; കൊറോണ ഹോട്ട് സ്‌പോട്ടുകളിലും കോട്ടയം മുൻസിപ്പാലിറ്റിയിലെ വാർഡുകളിലും കിറ്റുകൾ വീട്ടിലെത്തിച്ച് നൽകും : കാർഡ് നമ്പർ അനുസരിച്ചുള്ള കിറ്റ് വിതരണ ക്രമീകരണം ഇങ്ങനെ

സ്വന്തം ലേഖകൻ കോട്ടയം : കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാന സർക്കാർ മുൻഗണനാ വിഭാഗത്തിന്(പിങ്ക് റേഷൻ കാർഡ്) അനുവദിച്ച സൗജന്യ പലവ്യഞ്ജന കിറ്റിന്റെ വിതരണം ഏപ്രിൽ 27ന് ആരംഭിക്കും. റേഷൻ ഗുണഭോക്താക്കളുടെ കാർഡിന്റെ അവസാന അക്കങ്ങളുടെ അടിസ്ഥാനത്തിലാണ് വിതരണം ക്രമീകരിച്ചിരിക്കുന്നത്. കിറ്റ് വിതരണക്രമം ചുവടെ. ( ഓരോ തീയതിയിലും പരിഗണിക്കുന്ന റേഷൻ കാർഡുകളുടെ അവസാനത്തെ അക്കം ബ്രാക്കറ്റിൽ ) ഏപ്രിൽ 27 – (0) ഏപ്രിൽ 28 – (1) ഏപ്രിൽ 29 – (2) ഏപ്രിൽ 30 – (3) മെയ് […]

റേഷൻ കടകളിൽ കിറ്റ്‌ വിതരണത്തിൽ വീഴ്ച ; സംസ്ഥാനത്തെ റേഷൻ കടകൾ ഇന്ന് തുറന്ന് പ്രവർത്തിക്കില്ല

സ്വന്തം ലേഖകൻ തിരുവനന്തപുരം: സർക്കാർ പ്രഖ്യാപിച്ചതുപോലെ വേണ്ടത്ര പലവ്യജ്ഞന കിറ്റുകൾ എത്തിക്കാൻ സാധിക്കാത്തതിനെ തുടർന്ന് സംസ്ഥാനത്തെ റേഷൻ കടകൾ ഇന്ന് തുറക്കില്ല. വിതരണത്തിനായുള്ള വേണ്ടത്ര പലവ്യഞ്ജന കിറ്റ് എത്തിക്കാൻ സാധിക്കാത്തതിനാലാണ് അവധി ദിവസമായ ഇന്നു റേഷൻ കടകൾ തുറക്കാനുള്ള തീരുമാനം പിൻവലിച്ചത്. അതേസമയം ലോക് ഡൗണിന്റെ പശ്ചാത്തലത്തിൽ റേഷൻ കടകൾ വഴിയുള്ള സൗജന്യ പലവ്യഞ്ജന കിറ്റ് ആദ്യദിനമായ വ്യാഴാഴ്ച 48,500 പേർക്കു വിതരണം ചെയ്തു.അന്ത്യോദയ അന്നയോജന (എഎവൈ മഞ്ഞ കാർഡ്) വിഭാഗത്തിലെ ആദിവാസികൾക്കാണ് ആദ്യഘട്ടത്തിൽ വിതരണം ചെയ്തത്. എന്നാൽ 4 ലക്ഷം കിറ്റുകൾ വെള്ളിയാഴ്ച […]

റേഷൻ കടകൾ മിനി ബാങ്കുകളാക്കി മാറ്റുന്നു

  സ്വന്തം ലേഖിക തിരുവനന്തപുരം: സംസ്ഥാനത്തെ റേഷൻ കടകൾ മിനി ബാങ്കുകളാക്കി മാറ്റുന്നു. അരിയും മറ്റു സാധനങ്ങളും ലഭ്യമാക്കുന്നതിന് പുറമേ റേഷൻ കടകളിൽ ബാങ്കിങ് സേവനവും ആരംഭിക്കാൻ നടപടി തുടങ്ങി.ആദ്യഘട്ടത്തിൽ തിരുവനന്തപുരം, എറണാകുളം ജില്ലകളിലാണ് നടപ്പാക്കുന്നത്. എസ്ബിഐ, എച്ച്ഡിഎഫ്സി, കൊടാക് മഹീന്ദ്ര, ഫിനോ പേമെന്റ്സ് ബാങ്ക്, ബാങ്ക് ഓഫ് ബറോഡ എന്നിവയുമായി സഹകരിച്ചാകും സേവനങ്ങൾ നടത്തുന്നത്. ഇവരുമായി ഉടൻ ധാരണയിലെത്തും. ഇ-പോസ് മെഷീനുമായി ബന്ധപ്പെടുത്തി ആധാർ അധിഷ്ഠിതമായാകും സേവനം. ഫോൺ റീച്ചാർജിങ്ങിനും വിവിധ ബില്ലുകൾ അടയ്ക്കൽ തുടങ്ങിയ സൗകര്യവുമൊരുക്കും. നിക്ഷേപം സ്വീകരിക്കൽ ഉൾപ്പെടെയുളള ബാങ്കിങ് […]

റേഷൻ സാധനങ്ങളുടെ പൂഴ്ത്തിവയ്പ്പ് : 30 റേഷൻ കടകളുടെ ലൈസൻസ് റദ്ദ് ചെയ്തു

  പത്തനംതിട്ട : സംസ്ഥാനത്തെ റേഷന്‍ കടകളില്‍ ക്രമക്കേടുകൾ നടക്കുന്നുവെന്ന് കണ്ടെത്തി. സാധനങ്ങളുടെ പൂഴ്ത്തിവയ്പ്പും ഒപ്പം തട്ടിപ്പും കണ്ടെത്തിയതിനെ തുടര്‍ന്ന് സംസ്ഥാനത്തെ 30 റേഷന്‍കടകള്‍ക്ക് പൂട്ടുവീണു . ഏറ്റവും കൂടുതൽ റേഷൻ കടകൾ പൂട്ടിയിരിക്കുന്നത് എറണാകുളത്താണ് , ഇവിടെ 12 റേഷന്‍ കടകളുടെ ലൈസന്‍സാണ് സര്‍ക്കാര്‍ റദ്ദാക്കിയിരിക്കുന്നത് തിരുവനന്തപുരവും വയനാടുമാണ് പട്ടികയില്‍ ഏറ്റവും പിന്നില്‍. അടച്ചുപൂട്ടിയ റേഷന്‍ കടകളിലെ കാര്‍ഡുകള്‍ തൊട്ടടുത്തെ റേഷന്‍ കടകളിലേക്ക് മാറ്റാനാണ് തീരുമാനിച്ചിരിക്കുന്നത്. അതേസമയം, താത്കാലികമായി റദ്ദാക്കിയ റേഷന്‍ കടകളുടെ എണ്ണത്തില്‍ തിരുവനന്തപുരമാണ് ഒന്നാം സ്ഥാനത്ത്. ഇവിടെ 76 കടകളുടെ […]