ശസ്ത്രക്രിയയിലൂടെ 4.42 കിലോഗ്രാം ഭാരമുള്ള ഗര്‍ഭാശയം നീക്കം ചെയ്ത് അടൂര്‍ ലൈഫ് ലൈന്‍ ആശുപത്രി;ശസ്ത്രക്രിയ ലോക റെക്കോഡ്
സ്വന്തം ലേഖകൻ അടൂർ:താക്കോല്‍ദ്വാര ശസ്ത്രക്രിയയിലൂടെ (ലാപ്പറോസ്‌കോപ്പി) 4.420 കിലോഗ്രാം ഭാരമുള്ള ഗര്‍ഭാശയം നീക്കംചെയ്തു. 2022 ഡിസംബര്‍ 29-നാണ് അത്യപൂര്‍വ ശസ്ത്രക്രിയ ലൈഫ് ലൈന്‍ ആശുപത്രിയില്‍ നടന്നത്. 45 വയസുള്ള പത്തനംതിട്ട ജില്ലക്കാരിയായ ഷാന്റി ജോസഫ് ആയിരുന്നു ശസ്ത്രക്രിയക്ക് വിധേയയായത്. മൂത്രതടസ്സത്തെ തുടര്‍ന്നാണ് അവര്‍ ചികിത്സ തേടിയത്. പരിശോധനക്ക് ശേഷം രോഗിയുടെ വയറ്റില്‍ ഒന്‍പതു മാസം പ്രായമുള്ള ഗര്‍ഭസ്ഥ ശിശുവിന്‍റെ വലിപ്പത്തില്‍ ഫിബ്രോയ്ഡ് ഗര്‍ഭപാത്രം (Fibroid Uterus) കണ്ടെത്തിയത്.സാധാരണ ഗര്‍ഭപാത്രത്തിന്‍റെ വലിപ്പം 60-70 ഗ്രാം മാത്രമാണ്. അടൂര്‍ ലൈഫ് ലൈന്‍ ആശുപത്രിയിലെ ഡോ.സിറിയക് പാപ്പച്ചന്‍ ആറു […]