ജോലി സമയം കഴിഞ്ഞു, ഇനി വിശ്രമിച്ചിട്ട് മതി യാത്ര : ട്രെയിൻ നിർത്തി ലോക്കോ പൈലറ്റ് ഇറങ്ങിപ്പോയി ; പൈലറ്റിനെ കാത്ത് ഗുഡ്‌സ് കുറുപ്പന്തറയിൽ കിടന്നത് അഞ്ചുമണിക്കൂർ

ജോലി സമയം കഴിഞ്ഞു, ഇനി വിശ്രമിച്ചിട്ട് മതി യാത്ര : ട്രെയിൻ നിർത്തി ലോക്കോ പൈലറ്റ് ഇറങ്ങിപ്പോയി ; പൈലറ്റിനെ കാത്ത് ഗുഡ്‌സ് കുറുപ്പന്തറയിൽ കിടന്നത് അഞ്ചുമണിക്കൂർ

 

സ്വന്തം ലേഖിക

കോട്ടയം: ജോലി സമയം കഴിഞ്ഞ ലോക്കോ പൈലറ്റ് ഗുഡ്സ് ട്രെയിൻ സ്റ്റേഷനിൽ നിർത്തി ഇറങ്ങിപ്പോയി. മേലധികാരികളെയും അധികൃതരെയും വിവരം അറിയിച്ച ശേഷമാണ് മാർഗമധ്യേ ലോക്കോ പൈലറ്റ് ഇറങ്ങിപ്പോയത്. ഇതോടെ മണിക്കൂറുകളോളം ദീർഘദൂര ട്രെയിനുകൾ വേഗം കുറച്ച് ട്രാക്ക് മാറി ഓടേണ്ടി വന്നു.

കോട്ടയം കുറുപ്പന്തറ റെയിൽവേ സ്റ്റേഷനിലാണു സംഭവം. തിരുവനന്തപുരത്ത് നിന്ന് കോഴിക്കോട്ടേക്കു പോയ ട്രെയിനിന്റെ ലോക്കോ പൈലറ്റാണ് മാർഗമധ്യേ ഇറങ്ങിപ്പോയത്. ദീർഘദൂര ട്രെയിനുകൾ കടന്നു പോകുന്ന ട്രാക്കിലാണു ഗുഡ്സ് നിർത്തിയിട്ടത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മണിക്കൂറുകൾക്ക് ശേഷം ലോക്കോ പൈലറ്റ് എത്തിയശേഷമാണ് യാത്ര തുടർന്നത്. ഈ സമയമത്രയും കുറുപ്പന്തറയിൽ സ്റ്റോപ്പ് ഇല്ലാത്ത ദീർഘദൂര ട്രെയിനുകൾ വേഗംകുറച്ചു ട്രാക്ക് മാറി ഓടേണ്ടതായി വന്നു.

ജോലിസമയം കഴിഞ്ഞാൽ ആവശ്യത്തിനു വിശ്രമിക്കാതെ ട്രെയിൻ ഓടിക്കരുതെന്നാണ് നിയമമെന്നും ലോക്കോ പൈലറ്റിന്റെ ഭാഗത്ത് തെറ്റൊന്നുമില്ലെന്നുമാണ് റെയിൽവേ അധികൃതർ പറയുന്നത്. ആവശ്യത്തിന് ലോക്കോ പൈലറ്റുമാർ ഇല്ലാത്തതാണ് പ്രതിസന്ധിക്കു കാരണമാകുന്നതെന്നും അവർ പറഞ്ഞു.