സംസ്ഥാന സർക്കാരിന് അധികാരമില്ല; പ്ലാസ്റ്റിക് ക്യാരിബാഗ് നിരോധനം റദ്ദാക്കി ഹൈക്കോടതി; പ്ലാസ്റ്റിക് വേസ്റ്റ് മാനേജ്‌മെന്റ് നിയമ പ്രകാരം നിരോധന അധികാരം കേന്ദ്ര സർക്കാരിന്

സംസ്ഥാന സർക്കാരിന് അധികാരമില്ല; പ്ലാസ്റ്റിക് ക്യാരിബാഗ് നിരോധനം റദ്ദാക്കി ഹൈക്കോടതി; പ്ലാസ്റ്റിക് വേസ്റ്റ് മാനേജ്‌മെന്റ് നിയമ പ്രകാരം നിരോധന അധികാരം കേന്ദ്ര സർക്കാരിന്

സ്വന്തം ലേഖകൻ

കൊച്ചി : പ്ലാസ്റ്റിക് ക്യാരിബാഗ് നിരോധനം റദ്ദാക്കി ഹൈക്കോടതി. സംസ്ഥാനത്തു നോൺ വോവൺ വിഭാഗത്തിലുള്ള പ്ലാസ്റ്റിക്കുകൾക്കു വിലക്ക് ഏർപ്പെടുത്തിയ സർക്കാർ നടപടിയാണ് ഹൈക്കോടതി റദ്ദാക്കിയത്. ജസ്റ്റിസ് എന്‍.നഗരേഷിന്റെ ബെഞ്ചിന്റേതാണ് ഉത്തരവ്.

പ്ലാസ്റ്റിക് വേസ്റ്റ് മാനേജ്‌മെന്റ് നിയമ പ്രകാരം നിരോധന അധികാരം കേന്ദ്ര സർക്കാരിനാണ്. സംസ്ഥാന സർക്കാരിന് നിരോധിക്കാൻ അധികാരമില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നിരോധനത്തിനെതിരെ അങ്കമാലി സ്വദേശി ഡോ. തിരുമേനിയും മറ്റും സമർപ്പിച്ച ഹർജികൾ അനുവദിച്ചാണു കോടതി ഉത്തരവ്. വസ്ത്രവ്യാപാര ശാലകളിലും മറ്റും ഉപയോഗിക്കുന്ന ക്യാരിബാഗുകളാണ് നോൺ വോവൺ വിഭാഗത്തിലുള്ളത്.

പ്രകൃതി സൗഹൃദ സംസ്ഥാനമായി കേരളത്തെ
മാറ്റിയെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് സംസ്ഥാന സർക്കാർ നിരോധന ഉത്തരവ് ഉറക്കിയത്. ഇത്തരം പ്ലാസ്റ്റിക് കവറുകൾ ഭൂമിയിൽ നശിക്കാതെ കിടക്കുന്നു എന്നു വിലയിരുത്തിയാണ് നിശ്ചിത പരിധിയിൽ കുറഞ്ഞ പ്ലാസ്റ്റിക് ബാഗുകൾക്ക് നിരോധനം ഏർപ്പെടുത്തിയിരുന്നത്.