സംസ്ഥാന സർക്കാരിന് അധികാരമില്ല; പ്ലാസ്റ്റിക് ക്യാരിബാഗ് നിരോധനം റദ്ദാക്കി ഹൈക്കോടതി; പ്ലാസ്റ്റിക് വേസ്റ്റ് മാനേജ്‌മെന്റ് നിയമ പ്രകാരം നിരോധന അധികാരം കേന്ദ്ര സർക്കാരിന്
സ്വന്തം ലേഖകൻ കൊച്ചി : പ്ലാസ്റ്റിക് ക്യാരിബാഗ് നിരോധനം റദ്ദാക്കി ഹൈക്കോടതി. സംസ്ഥാനത്തു നോൺ വോവൺ വിഭാഗത്തിലുള്ള പ്ലാസ്റ്റിക്കുകൾക്കു വിലക്ക് ഏർപ്പെടുത്തിയ സർക്കാർ നടപടിയാണ് ഹൈക്കോടതി റദ്ദാക്കിയത്. ജസ്റ്റിസ് എന്‍.നഗരേഷിന്റെ ബെഞ്ചിന്റേതാണ് ഉത്തരവ്. പ്ലാസ്റ്റിക് വേസ്റ്റ് മാനേജ്‌മെന്റ് നിയമ പ്രകാരം നിരോധന അധികാരം കേന്ദ്ര സർക്കാരിനാണ്. സംസ്ഥാന സർക്കാരിന് നിരോധിക്കാൻ അധികാരമില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. നിരോധനത്തിനെതിരെ അങ്കമാലി സ്വദേശി ഡോ. തിരുമേനിയും മറ്റും സമർപ്പിച്ച ഹർജികൾ അനുവദിച്ചാണു കോടതി ഉത്തരവ്. വസ്ത്രവ്യാപാര ശാലകളിലും മറ്റും ഉപയോഗിക്കുന്ന ക്യാരിബാഗുകളാണ് നോൺ വോവൺ വിഭാഗത്തിലുള്ളത്. പ്രകൃതി സൗഹൃദ […]