ഭക്ഷ്യവകുപ്പ് വിതരണ അനുമതി നൽകിയില്ല; റേഷന്‍ കടകളില്‍ ആട്ട കെട്ടിക്കിടന്ന് നശിക്കുന്നു; നടപടിയെടുക്കാതെ അധികൃതർ

ഭക്ഷ്യവകുപ്പ് വിതരണ അനുമതി നൽകിയില്ല; റേഷന്‍ കടകളില്‍ ആട്ട കെട്ടിക്കിടന്ന് നശിക്കുന്നു; നടപടിയെടുക്കാതെ അധികൃതർ

Spread the love

സ്വന്തം ലേഖകൻ

തിരുവനന്തപുരം : ഭക്ഷ്യവകുപ്പ് വിതരണ അനുമതി നല്കാത്തതിനാൽ റേഷൻ കടകൾ വഴി നൽകാനുള്ള ആട്ട വിതരണം ചെയ്യാനാകാതെ പാഴാകുന്നു. കേടുവന്ന ആട്ട മുൻപ് റേഷൻ കടകളിൽ നിന്ന് തിരിച്ചെടുത്തെങ്കിലും അതിന് പകരം ആട്ടയോ, തുകയോ റേഷൻ കടയുടമകൾക്ക് നൽകിയതുമില്ല.

ഇ പോസ് മെഷിനിൽ ആട്ട എന്റർ ചെയ്യാൻ ഭക്ഷ്യവകുപ്പ് തയാറാകാത്തതിനാൽ ആട്ട വിതരണം ചെയ്യാനാകില്ല. ഇക്കാര്യം റേഷൻ കടയുടമകൾ അധികൃതരെ അടിക്കടി അറിയിക്കുന്നുണ്ടെങ്കിലും നടപടിയില്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വിതരണം ചെയ്യാനാകാത്ത സ്റ്റോക് ആട്ട റേഷൻ കടകളിൽ ഉള്ളപ്പോഴും, ഭക്ഷ്യവകുപ്പ് വീണ്ടും റേഷൻ കടകളിലേക്ക് ആട്ട എത്തിക്കുകയാണ്. അതിനും വിതരണ അനുമതി നൽകിയില്ല. ആട്ട വേണ്ടെന്ന് പറഞ്ഞാലും റേഷൻ കടകളിൽ കെട്ടിയേൽപ്പിക്കുന്ന അവസ്ഥയാണ്. അത് ജനങ്ങളിലേക്ക് എത്തിക്കാനാകാതെ റേഷൻകടക്കാരും പ്രതിസന്ധിയിലായിരിക്കുകയാണ്.