പൊതുനിരത്തുകളും ഫുട്പാത്തുകളും കൈയ്യേറി വൃത്തിഹീനമായ രീതിയിൽ ലൈസൻസില്ലാതെ ഭക്ഷണപദാർത്ഥങ്ങൾ പാചകം ചെയ്യുകയും വിതരണം നടത്തുകയും ചെയ്യുന്ന ഭക്ഷ്യവ്യാപാരസ്ഥാപനങ്ങൾക്കെതിരെ നടപടിയെടുക്കണമെന്ന ജില്ലാ കളക്ടറുടെ ഉത്തരവ് കാറ്റിൽ പറത്തി നഗരസഭകളും പഞ്ചായത്തുകളും; കോട്ടയത്തും, ഏറ്റുമാനൂരിലും, എരുമേലിയിലുമടക്കം അനധികൃത തട്ടുകടകളും ഫുട്പാത്ത് കച്ചവടക്കാരും ഇരുപത്തിനാല് മണിക്കൂറും വ്യാപാരം നടത്തുന്നു; തിരിഞ്ഞ് നോക്കാതെ അധികൃതർ
സ്വന്തം ലേഖകൻ
കോട്ടയം: വൃത്തിഹീനമായ രീതിയിൽ ഭക്ഷണം പാചകം ചെയ്യലും, വിതരണം ചെയ്ത് മനുഷ്യ ജീവനെ കൊലയ്ക്ക് കൊടുക്കുന്ന ബിസിനസ് സ്ഥാപനങ്ങൾക്ക് അധികൃതർ കുട പിടിക്കുമ്പോൾ. അനധികൃത കൈയ്യേറ്റം നടത്തി പൊതു നിരത്തുകളും, ഫുട്പാത്തുകളും കൈയ്യടക്കി പ്രവർത്തിക്കുന്ന തട്ടുകടകളും, വഴിയോര കച്ചവടക്കാർക്കുമെതിരെ നടപടി വേണമെന്ന കളക്ടറുടെ ഉത്തരവ് കാറ്റിൽ പറത്തി വിഷം വിളമ്പുന്നവർ.
ശബരിമല തീർത്ഥാടകർ കൂടുതലായി വന്നെത്തുന്ന ജില്ലയിലെ കെഎസ്ആർടിസി ബസ്റ്റാൻഡ്, റെയിൽവേ സ്റ്റേഷൻ, ക്ഷേത്രങ്ങൾ എന്നിവിടങ്ങളിലെ പൊതുനിരത്തുകളും , ഫുട്പാത്തുകളും കൈയ്യേറി ലൈസൻസ് ഇല്ലാതെയും വൃത്തിഹീനമായും ഭക്ഷണപദാർത്ഥങ്ങൾ ഉണ്ടാക്കുകയും വിതരണം നടത്തുകയും ചെയ്യുന്ന ഭക്ഷണവ്യാപാര സ്ഥാപനങ്ങൾക്കെതിരെ നടപടിയെടുക്കണമെന്ന ജില്ലാ കളക്ടറുടെ ഉത്തരവ് നിലനില്ക്കേയാണ് ഇത്തരത്തിൽ പ്രവർത്തിക്കുന്നവർക്കെതിരെ പഞ്ചായത്തും മുൻസിപ്പാലിറ്റി അധികൃതരും കണ്ണടയ്ക്കുന്നത്.
കോട്ടയം നഗരസഭയും, ഏറ്റുമാനൂരൂർ നഗരസഭയിലും, , എരുമേലി പഞ്ചായത്തും ഉൾപ്പെടെ ശബരിമല തീർത്ഥാടകർ വന്നുപോകുന്ന ഇടത്താവളങ്ങളിലെല്ലാം ഇത്തരത്തിൽ വ്യാപകമായി ഫുട്പാത്തുകൾ കൈയ്യേറി അനധികൃത തട്ടുകടകളും, വ്യാപാര സ്ഥാപനങ്ങളും പ്രവർത്തിക്കുന്നുണ്ട്
Whatsapp Group 1 | Whatsapp Group 2 |Telegram Group
സംസ്ഥാനത്ത് ഭക്ഷ്യവിഷബാധയെത്തുടർന്ന് മരണങ്ങൾ സംഭവിക്കുമ്പോൾ പ്രഹസനംപോലെ നടത്തുന്ന പരിശോധനനകൾ കൊണ്ട് വിഷം വിളമ്പുന്ന ഇത്തരക്കാരെ പൂട്ടാൻ കഴിയില്ല. അധികൃതർ തന്നെ ഇത്തരക്കാർക്ക് സംരക്ഷണം നല്കുന്ന കാഴ്ചയാണ് കാണുന്നത്.