മക്കൾ നാല്, പെരുമഴയത്ത് കടത്തിണ്ണയിൽ അഭയം തേടിയ വയോധികന് പോലീസ് തുണ.
കല്ലമ്പലം : നാല് മക്കൾ ഉണ്ടായിട്ടും ആരും നോക്കാൻ ഇല്ലാതെ കോരിച്ചൊരിയുന്ന മഴയത്ത് കടത്തിണ്ണയിൽ അഭയം തേടിയ രോഗിയായ വയോധികന് കല്ലമ്പലം പോലീസ് തുണയായി. വാർദ്ധക്യ സഹജമായ അസുഖങ്ങളാൽ ദുരിതം അനുഭവിക്കുന്ന നാവായിക്കുളം കപ്പാംവിള ചരുവിള പുത്തൻ വീട്ടിൽ ഉത്തമൻപിള്ള (72) യാണ് മക്കൾ വീട്ടിൽ കയറ്റാതായതോടെ കടത്തിണ്ണയിൽ അഭയം പ്രാപിച്ചത്. ഉത്തമന്റെ ഭാര്യക്ക് മക്കൾ പറയുന്നതിനപ്പുറം സ്വന്തമായി ഒരു നിലപാട് ഇല്ലാത്തതും, അച്ഛനെ നോക്കാൻ മക്കൾ ഒരേപോലെ തയ്യാറാകാതിരുന്നതുമാണ് പ്രശ്നങ്ങൾക്ക് കാരണം. നാട്ടുകാർ മക്കളോട് അച്ഛനെ കൊണ്ടുപോകാൻ ഫോണിൽക്കൂടി ആവശ്യപ്പെട്ടെങ്കിലും കൊണ്ടുപോകാൻ ആരും […]