play-sharp-fill

വിദ്യാർഥികൾക്കു കഞ്ചാവ് വിതരണം ചെയ്തു: മന്തൻ ജോർജ് അറസ്റ്റിൽ

സ്വന്തം ലേഖകൻ കോട്ടയം: സ്‌കൂൾ വിദ്യാർഥികൾക്കു കഞ്ചാവ് ബീഡികൾ വിതരണം ചെയ്യുന്ന കഞ്ചാവ് വിൽപനക്കാരനെ നഗരമധ്യത്തിൽ നിന്നും എക്സൈസ് സംഘം പിടികൂടി. പെരുമ്പായിക്കാട് സംക്രാന്തി ചുള്ളിക്കൽ വീട്ടിൽ സി.എം ജോർജി (മന്തൻ ജോർജ് – 52)നെയാണ് ഇന്നലെ വൈകിട്ട് അഞ്ചരയോടെ എക്സൈസ് സംഘം കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡ് പരിസരത്തു നിന്നും പിടികൂടിയത്. വിദ്യാർത്ഥികൾക്കു നൽകാനുള്ള ഒൻപത് കഞ്ചാവ് ബീഡികളും, നാൽപത്ത് ഗ്രാം കഞ്ചാവും പിടിച്ചെടുത്തു. നഗരമധ്യത്തിൽ ഫുട്പാത്തുകളിലെ കച്ചവടക്കാർക്കൊപ്പം ഇരുന്നാണ് ഇയാൾ കഞ്ചാവ് കച്ചവടം നടത്തിയിരുന്നത്. സ്‌കൂൾ കോളേജ് വിദ്യാർത്ഥികളായിരുന്നു ഇയാളുടെ ഇടപാടുകാരിൽ ഏറെയും. […]

പാചകവാതക വിലക്കയറ്റത്തിനെതിരെ കേരളാ കോൺഗ്രസ് (എം) പോസ്റ്റാഫീസ് ധർണ്ണ വെള്ളിയാഴ്ച

സ്വന്തം ലേഖകൻ കോട്ടയം: കേരളാ വനിതാ കോൺഗ്രസ് (എം) ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പാചകവാതക വിലക്കയറ്റം, കർഷകദ്രോഹനടപടികൾ, സിവിൽ സർവ്വീസിൽ വേണ്ടപ്പെട്ടവരെ തിരികെ കയറ്റാനുള്ള ശ്രമം, അഴിമതി, കസ്റ്റഡിമരണം, പോലീസിന്റെ അനാസ്ഥ തുടങ്ങി കേന്ദ്രസംസ്ഥാനഗവൺമെന്റുകൾ ചെയ്യുന്ന ജനദ്രോഹനടപടികൾക്കെതിരെ ജൂൺ 15 വെള്ളി 10.30ന് നടത്തുന്ന പോസ്റ്റോഫീസ് ധർണ ശ്രീ. കെ.എം.മാണി എം.എൽ.എ ഉദ്ഘാടനം ചെയ്യും. ജില്ലാ പ്രസിഡണ്ട് ഷീലാ തോമസ് അദ്ധ്യക്ഷത വഹിക്കും. ശ്രീ. ജോസ് കെ.മാണി എം.പി മുഖ്യപ്രഭാഷണം നടത്തും.

ആറ്റിലേക്ക്​ ചാടിയ വയോധികന്​ സഹോദരങ്ങൾ തുണയായി

സ്വന്തം ലേഖകൻ കോ​ട്ട​യം: നാഗമ്പടം പാലത്തിൽനിന്നും മീനച്ചിലാറ്റിലേക്ക്​ ചാടിയ വയോധികനെ അതിസാഹസികമായി സഹോദരങ്ങൾ രക്ഷിച്ചു. കനത്തമഴയിൽ ശക്തമായ ഒഴുക്കിൽപ്പെട്ട്​ മുങ്ങിതാണ ആലപ്പുഴ തോട്ടപ്പള്ളി സ്വദേശി രാജനെയാണ്​​ (68) സഹോദരങ്ങളായ ചു​ങ്കം പ​ഴ​യസെ​മി​നാ​രി ചേ​രി​ക്ക​ൽ സോ​മ​നും ഷിബുവും ചേർന്നാണ്​ രക്ഷിച്ചത്​. ചൊവ്വാഴ്​ച രാവിലെ 9.45നാണ്​ സംഭവം. സഹോദരങ്ങളുടെ സമീപവാസിയ പ്ര​സാ​ദ് ഭ​വ​നി​ൽ സ​ത്യ​നാ​ണ് ആ​റ്റി​ലൂ​ടെ ഒ​രുകൈ ​ഉ​യ​ർ​ത്തി ആ​രോ ഒ​ഴു​കിവരുന്നത്​ കണ്ടത്​. വിവരംവിളിച്ചുപറഞ്ഞതോടെ സോ​മ​നും ഷി​ബു​വും ചേ​ർ​ന്ന് വ​ള്ള​ത്തി​ൽ ആ​റ്റി​ലെ ഒ​ഴു​ക്കി​നെ അ​വ​ഗ​ണി​ച്ച് രാ​ജ​​െൻറ അ​ടു​ത്തേ​ക്ക് തു​ഴ​ഞ്ഞു. കൈ ​ഉ​യ​ർ​ത്തി പൊ​ങ്ങിവന്ന രാ​ജ​ൻ ഒ​ടു​വി​ൽ ആ​ഴ​ങ്ങ​ളി​ലേ​ക്ക് […]

മിക്‌സിയിൽ നിന്നു തീയും പുകയും: ഫ്‌ളാറ്റിനു തീ പിടിച്ചെന്ന് അഭ്യൂഹം; അഗ്നിശമന സേന ഓടിയെത്തിയപ്പോഴേയ്ക്കും എല്ലാം കഴിഞ്ഞു

സ്വന്തം ലേഖകൻ കോട്ടയം: മിക്‌സിയിൽ നിന്നുയർന്ന തീയും പുകയും അടുക്കളയുടെ പരിധിക്കു പുറത്തേയ്ക്കു പടർന്നതോടെ ഫ്‌ളാറ്റിനു തീ പിടിച്ചെന്ന് അഭ്യൂഹം. തീയും പുകയും കണ്ട് നാട്ടുകാർ അഗ്നിശമന സേനയിൽ വിവരമറിയിക്കുക കൂടി ചെയ്തതോടെ പുത്തനങ്ങാടിയിൽ കണ്ടത് നാടകീയ സംഭവങ്ങൾ. ബുധനാഴ്ച രാവിലെ ഏഴരയോടെ പുത്തനങ്ങാടിയിലെ സ്വകാര്യ ഫ്‌ളാറ്റിൽ ബി/2 597 ൽ സന്തോഷിന്റെ ഫ്‌ളാറ്റിലായിരുന്നു സംഭവങ്ങൾ. സന്തോഷിന്റെ ഭാര്യ രാവിലെ അടുക്കളയിൽ പാചകം ചെയ്യുന്നതിനിടെയാണ് ഷോർട്ട് സർക്യൂട്ടായി മിക്‌സിയിൽ നിന്നു തീയും പുകയും വന്നത്. ഇതോടെ പരിഭ്രാന്തയായ ഇവർ നിലവിളിച്ചുകൊണ്ടു പുറത്തേയ്ക്ക് ഓടി. വീടിനുള്ളിൽ […]

കോട്ടയത്ത് നെല്‍വയല്‍ നികത്തല്‍ വ്യാപകം

കോട്ടയം: നെല്‍പ്പാടങ്ങള്‍ സംരക്ഷിക്കാന്‍ സര്‍ക്കാര്‍ നിയമങ്ങള്‍ കര്‍ശനമാക്കുമ്പോഴും ജില്ലയില്‍ വയല്‍ നികത്തല്‍ തകൃതി. ചില ഉദ്യോഗസ്ഥരുടെ ഒത്താശയോടെയാണ് അപ്പര്‍കുട്ടനാടന്‍ മേഖലയില്‍ പാടശേഖരങ്ങള്‍ക്കു രൂപമാറ്റം വരുത്തുന്നതെന്നും ആരോപണമുണ്ട്. കല്ലറ, കടുത്തുരുത്തി പഞ്ചായത്തുകളിലാണ് ഇപ്പോള്‍ വയല്‍ നികത്തല്‍ വ്യാപകമായിരിക്കുന്നത്. ഇതിനെതിരെ നാല്‍പ്പതിലധികം കേസുകള്‍ നിലനില്‍ക്കുന്നുണ്ടെങ്കിലും ഒന്നിനും നടപടിയുണ്ടായിട്ടില്ല. പാടശേഖരത്തിന് രൂപംമാറ്റം വരുത്തി മീന്‍വളര്‍ത്തലിന് ഉപയോഗിക്കുന്നത് ഉള്‍പ്പെടെ നിരവധി സംഭവങ്ങള്‍ കൃഷി വകു്പപിന്റെ ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. ഇക്കാര്യം ചൂണ്ടിക്കാട്ടി കൃഷിവകുപ്പ് ജില്ലാ കലക്ടര്‍ക്കും ആര്‍.ഡി.ഒയ്ക്കും റപ്പോര്‍ട്ട് നല്‍കിയിരുന്നു. ഇതില്‍ ചില കേസുകളില്‍ പാടശേഖരം പഴയരീതിയില്‍ പുനഃസ്ഥാപിക്കാന്‍ വിധിയുണ്ടായങ്കിലും നടപ്പായിട്ടില്ല. […]

കെവിന്റെ വീഴ്ചയും ഏറ്റുമാനൂരിലെ ഉയർച്ചയും: മാധ്യമങ്ങൾ കാണാതെ പോയ കൈകാര്യ മികവ്;  അന്വേഷണ ഉദ്യോഗസ്ഥർക്ക് പാഠമാക്കാവുന്ന  രണ്ടു  സംഭവങ്ങൾ; കിട്ടിയത് കല്ലേറും കയ്യടിയും

ശ്രീകുമാർ കോട്ടയം: കൈകാര്യ പിഴവിന്റെ പേരിൽ കെവിൻ വധക്കേസിൽ പൊലീസിനു സംഭവിച്ച വീഴ്ചകൾ  ആഘോഷമാക്കിയ മാധ്യമങ്ങൾ കാണാതെ  പോയ  ഒന്ന്  ഇങ്ങ്  ഏറ്റുമാനൂർ പൊലീസ് സ്റ്റേഷനിലുണ്ടായി. കെവിൻ കേസിനു സമാനമായ സാഹചര്യത്തിലൂടെ കടന്നുപോയ ഒരു സംഭവത്തെ, തന്ത്രപരമായ കയ്യടക്കത്തിലൂടെയും അനുഭവസമ്പത്തിലൂടെയും കൃത്യമായി പരിഹരിച്ചു. ഒന്ന് പാളിപ്പോയാൽ ഏറെ പഴി കേൾക്കുമായിരുന്ന സംഭവമാണ് കൃത്യമായ കയ്യടക്കത്തോടെ കൈകാര്യം  ചെയ്ത് പൊലീസ് കൈകാര്യം ചെയ്തത്. കെവിനും നീനുവും വീടുവിട്ടിറങ്ങിയതിനു  സമാനമായ സാഹചര്യമായിരുന്നു കഴിഞ്ഞ ദിവസം ഏറ്റുമാനൂർ കിസ്മത്ത് പടിയിൽ  നടന്നത്. സാഹചര്യങ്ങളെല്ലാം  രണ്ടു  കേസിലും  സമാനം. രണ്ടിലും […]

‘കൂടെ’ എന്നും ഫഹദ്.

മാളവിക അഞ്ജലി മേനോൻ സംവിധാനം ചെയ്യുന്ന ‘കൂടെ’ എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തു വിട്ടു. വിവാഹശേഷം സിനിമയിൽ നിന്നും വിട്ടു നിന്ന നസ്രിയ മടങ്ങിയെത്തുന്ന ചിത്രം കൂടെ ആയതിനാൽ ഏറെ പ്രതീക്ഷയിലാണ് സിനിമ ആരാധകർ. ബാംഗ്ലൂർ ഡെയ്‌സ് പുറത്തിറങ്ങി നാലു വർഷങ്ങൾക്ക് ശേഷമാണ് അഞ്ജലി തന്റെ പുതിയ ചിത്രവുമായെത്തുന്നത്. നസ്രിയയുടെ ഭർത്താവും നടനുമായ ഫഹദ് ഫാസിലും നാലുവർഷത്തെ ഇടവേളക്കു ശേഷം സ്‌ക്രീനിൽ നസ്രിയയെ കാണാൻ ആരാധകരെപ്പോലെ തന്നെ കാത്തിരിക്കുകയാണ്. കൂടെ സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഷെയർ ചെയ്തുകൊണ്ട് ഫഹദ് എഴുതിയ […]

ജൂലായ് നാല് മുതൽ സംസ്ഥാനത്ത് ഓട്ടോ-ടാക്സി പണിമുടക്ക്.

തിരുവനന്തപുരം: ജൂലായ് നാല് മുതല്‍ സംസ്ഥാനത്ത് ഓട്ടോ-ടാക്‌സി പണിമുടക്ക്. സംയുക്ത മോട്ടോര്‍ തൊഴിലാളി യൂണിയനാണ് സമരം പ്രഖ്യാപിച്ചത്. ഓട്ടോ ടാക്‌സി നിരക്കുകള്‍ പുനര്‍നിര്‍ണയിക്കണം തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് പണിമുടക്ക്. ബിഎംഎസ് ഒഴികെയുള്ള എല്ലാ സംഘടനകളും സമരത്തില്‍ പങ്കെടുക്കും  

ബൈക്ക് യാത്രികൻ സ്വകാര്യ ബസ് തട്ടി മരിച്ചു.

മണർകാട്: ബൈക്ക് യാത്രികൻ സ്വകാര്യ ബസ് തട്ടി മരിച്ചു. പേരൂർ വാഴക്കാലായിൽ പരമേശ്വരൻ മകൻ സുദീപ് (38) ആണ് മരിച്ചത്. 12.30ന് മണർകാട് നാലു മണിക്കാറ്റിന് സമീപമായിരുന്നു അപകടം. ബസ് മണർകാട് പോലീസ് കസ്റ്റഡിയിൽ എടുത്തു

എൽ ഡി എഫിന്റെ പരാതി തള്ളി, ജോസ് കെ മാണിയുടെ പത്രിക സ്വീകരിച്ചു.

സ്വന്തം ലേഖകൻ തിരുവനന്തപുരം: ജോസ് കെ മാണിയുടെ നോമിനേഷനെതിരെ എൽഡിഎഫ് നൽകിയ പരാതി തള്ളിക്കൊണ്ട് വരണാധികാരിയാ നിയമസഭാ സെക്രട്ടറി ബി കെ ബാബു പ്രകാശ് അദ്ദേഹത്തിന്റെ പത്രിക സ്വീകരിച്ചു. ലോകസഭാ അംഗത്വം രാജിവെക്കാതെ രാജ്യസഭയിലേക്ക് നോമിനേഷൻ നൽകിയത് ഇരട്ടപദവി ചട്ടത്തിന്റെ ലംഘനമാണ് എന്ന് ചൂണ്ടികാട്ടിയായിരുന്നു എൽഡിഎഫ് പരാതി നൽകിയത് രാജ്യസഭാ തിരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർത്ഥിയായി മത്സരിക്കുന്ന ജോസ് കെ മാണിയുടെ പത്രിക തള്ളണമെന്നാവശ്യപ്പെട്ടാണ് എൽഡിഎഫ് രംഗത്തെത്തിയത്. ഇരട്ടപദവി വിഷയം ചൂണ്ടിക്കാട്ടിയാണ് ജോസ് കെ മാണിക്കെതിരെ എൽഡിഎഫ് രംഗത്തെത്തിയിരിക്കുന്നത്. ഇക്കാര്യം ചൂണ്ടികാട്ടിയാണ് സുരേഷ് കുറുപ്പ് എം […]