പാചകവാതക വിലക്കയറ്റത്തിനെതിരെ കേരളാ കോൺഗ്രസ് (എം) പോസ്റ്റാഫീസ് ധർണ്ണ വെള്ളിയാഴ്ച

പാചകവാതക വിലക്കയറ്റത്തിനെതിരെ കേരളാ കോൺഗ്രസ് (എം) പോസ്റ്റാഫീസ് ധർണ്ണ വെള്ളിയാഴ്ച

Spread the love

സ്വന്തം ലേഖകൻ

കോട്ടയം: കേരളാ വനിതാ കോൺഗ്രസ് (എം) ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പാചകവാതക വിലക്കയറ്റം, കർഷകദ്രോഹനടപടികൾ, സിവിൽ സർവ്വീസിൽ വേണ്ടപ്പെട്ടവരെ തിരികെ കയറ്റാനുള്ള ശ്രമം, അഴിമതി, കസ്റ്റഡിമരണം, പോലീസിന്റെ അനാസ്ഥ തുടങ്ങി കേന്ദ്രസംസ്ഥാനഗവൺമെന്റുകൾ ചെയ്യുന്ന ജനദ്രോഹനടപടികൾക്കെതിരെ ജൂൺ 15 വെള്ളി 10.30ന് നടത്തുന്ന പോസ്റ്റോഫീസ് ധർണ ശ്രീ. കെ.എം.മാണി എം.എൽ.എ ഉദ്ഘാടനം ചെയ്യും. ജില്ലാ പ്രസിഡണ്ട് ഷീലാ തോമസ് അദ്ധ്യക്ഷത വഹിക്കും. ശ്രീ. ജോസ് കെ.മാണി എം.പി മുഖ്യപ്രഭാഷണം നടത്തും.