മോണ്ടിസോറി അദ്ധ്യാപന പരിശീലനത്തിനുള്ള അപേക്ഷ ക്ഷണിച്ചു
സ്വന്തം ലേഖകൻ കോട്ടയം: ദേശീയ ശിശുക്ഷേമ സംഘടനയായ നാഷണൽ ചൈൽഡ് ഡവലപ്മെന്റ് കൗൺസിലന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന മോണ്ടിസോറി വിദ്യാഭ്യാസത്തിലുള്ള അധ്യാപന പരിശീലന കോഴ്സുകളുടെ 27ാമത് ബാച്ചിലേക്ക് വനിതകളിൽനിന്നും അപേക്ഷ ക്ഷണിച്ചു. പ്രായപരിധിയില്ല. സർട്ടിഫിക്കറ്റ് ഇൻ ഇൻറർനാഷണൽ മോണ്ടിസോറി ടി.ടി.സി (ഒരുവർഷം, യോഗ്യത എസ്.എസ്?.എൽ.സി), ഡിപ്ലോമ ഇൻ ഇൻറർനാഷനൽ മോണ്ടിസോറി ടി.ടി.സി (ഒരുവർഷം, യോഗ്യത പ്ലസ് ടു), അഡ്വാൻസ്ഡ് ഡിപ്ലോമ ഇൻ ഇൻറർനാഷനൽ മോണ്ടിസോറി ടി.ടി.സി (ഒരുവർഷം, യോഗ്യത-ടി.ടി.സി-പി.പി.ടി.ടി.സി), പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇൻ ഇന്റർ നാഷണൽ മോണ്ടിസോറി ടി.ടി.സി (ഒരുവർഷം, യോഗ്യത ഏതെങ്കിലും ബിരുദം), എന്നിവയാണ് കോഴ്സുകൾ. […]