കുമ്പസാര രഹസ്യം പുറത്തുവിടുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി വീട്ടമ്മയെ പീഢിപ്പിച്ച വൈദീകരെ സഭ സംരക്ഷിക്കുന്നു
ശ്രീകുമാർ കോട്ടയം: കുമ്പസാര രഹസ്യം ഭർത്താവിനോട് പറയുമെന്ന് ഭീഷണിപ്പെടുത്തി വീട്ടമ്മയായ യുവതിയെ ലൈംഗീക പീഢനത്തിന് ഇരയാക്കിയ വൈദീകർക്കെതിരെ നടപടിയില്ല. ആദ്യം കുമ്പസാരം കേട്ട വൈദീകനാണ് ബ്‌ളാക്ക് മെയിൽ ചെയ്തു പീഡിപ്പിച്ചത്. പിന്നീട് യുവതിയുടെ ചിത്രം മറ്റു വൈദീകർക്ക് നൽകുകയും ഇവരും യുവതിയെ പല സ്ഥലത്തുമെത്തിച്ചു പീഡനത്തിന് ഇരയാക്കുകയുമായിരുന്നു. ഇവരെ അന്വേഷണ വിധേയമായി പള്ളികളുടെ വികാരി സ്ഥാനത്തു നിന്ന് മാറ്റിയിരിക്കുകയാണ്. തിരുവല്ല സ്വദേശിയായ വീട്ടമ്മയുമായി ഈ വൈദികർക്ക് ബന്ധമുണ്ടെന്ന് ആരോപിച്ച് ഭർത്താവ് നടത്തിയ സംഭാഷണത്തിന്റെ ശബ്ദരേഖ ഇതിനകം സോഷ്യൽ മീഡിയയിൽ വൈറലായിക്കഴിഞ്ഞു. പരാതി ഉണ്ടെങ്കിലും ഇവർക്കെതിരെ […]