വിവരാവകാശത്തിൽ കള്ളം പറഞ്ഞു: എസ് ഐക്കെതിരെ വിവരാവകാശ കമ്മിഷൻ  നടപടി തുടങ്ങി

വിവരാവകാശത്തിൽ കള്ളം പറഞ്ഞു: എസ് ഐക്കെതിരെ വിവരാവകാശ കമ്മിഷൻ  നടപടി തുടങ്ങി

സ്വന്തം ലേഖകൻ

തിരുവനന്തപുരം. സെഷൻസ് കോടതിയിൽ വിചാരണയിൽ ഇരിക്കുന്ന കേസിനേകുറിച്ച് വിവരാവകാശ നിയമപ്രകാരം ചോദിച്ചപ്പോൾ കേസ് തന്നെ ഇല്ലന്ന് പറഞ്ഞ കുന്നം കുളം സ്റ്റേഷനിലെ എസ് ഐ ടി പി ഫർഷാദിനെതിരെ വിവരാവകാശ കമ്മിഷൻ നടപടി നടപടി തുടങ്ങി
ഹോംനേഴ്സിംഗ് സംഘടനയിലെ അംഗമായിരുന്ന തൃശൂർ സ്വദേശിനി ആലീസ് തോമസ് സ്ത്രീ പീഡനക്കേസിൽ പ്രതിയാണെന്ന് മനസിലാക്കിയതിനേ തുടർന്ന് ജനറൽ സെക്രട്ടറിയായിരുന്ന ശ്രീകുമാർ 2015 സെപ്തംബറിൽ ആലീസിനെ സംഘടനയിൽ നിന്നും നീക്കം ചെയ്യുകയും വിവരം മിനിറ്റ്സ് ബുക്കിൽ രേഖപ്പെടുത്തുകയും ചെയ്തിരുന്നു .ഇതിൽ പ്രകോപിതയായ ആലീസ് തന്നെ പറ്റി അപകീർത്തികരമായി മിനിറ്റ്സ് ബുക്കിൽ എഴുതി എന്ന് കാണിച്ച് ശ്രീകുമാറിനെതിരെ കുന്നംകുളം സ്റ്റേഷനിൽ പരാതി നല്കുകയും പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ചെയ്തു. തുടർന്ന് 2012ൽ നടന്ന പിഡനക്കേസിന്റെ വിവരങ്ങൾ ചോദിച്ച്  ശ്രീകുമാർ വിവരാവകാശ നിയമപ്രകാരം  അപേക്ഷ നല്കി. എന്നാൽ ആലീസിനെതിരേ കേസുകളോ പരാതികളോ ഇല്ലന്നാണ് എസ് ഐ മറുപടി നല്കിയത്. തുടർന്ന് ശ്രീകുമാർ നടത്തിയ അന്വേഷണത്തിൽ കേസ് ഉണ്ടെന്നും ഇപ്പോഴും  സെഷൻസ് കോടതിയിൽ വിചാരണയിൽ ഇരിക്കുന്ന കേസാണെന്നും കണ്ടെത്തി, തുടർന്ന് ശ്രീകുമാർ ആലീസ് തോമസ് പോലിസുമായി ചേർന്ന് ഗൂഡാലോചന നടത്തി തന്നെ കുടുക്കിയതാണെന്നും കേസ് റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് ഹൈക്കോടതിയേ സമീപിക്കുകയായിരുന്നു, ശ്രീകുമാറിന്റെ വാദത്തിൽ കഴമ്പുണ്ടെന്ന് കണ്ടെത്തിയ ഹൈക്കോടതി, കുന്നംകുളം പോലീസ് രജിസ്റ്റർ ചെയ്ത കേസിലെ മുഴുവൻ തുടർ നടപടികളും നിർത്തി വെക്കാൻ ഉത്തരവിടുകയായിരുന്നു.
സെഷൻസ് കോടതിയിൽ വിചാരണയിൽ ഇരിക്കുന്ന കേസ് ഇല്ലന്ന് മറുപടി നല്കിയ എസ് .ഐ. ടി പി ഫർഷാദ് ഗുരുതരമായ കുറ്റകൃത്യമാണ് ചെയ്തിരിക്കുന്നത്. ഇതടക്കം ശ്രീകുമാർ വിവരാവകാശ കമ്മീഷനിൽ  നല്കിയിരിക്കുന്ന നാല് കേസുകളുടേയും നടപടികൾ നടന്നുവരിയാണ്.