video
play-sharp-fill

റേഷൻ കടകൾ മിനി ബാങ്കുകളാക്കി മാറ്റുന്നു

  സ്വന്തം ലേഖിക തിരുവനന്തപുരം: സംസ്ഥാനത്തെ റേഷൻ കടകൾ മിനി ബാങ്കുകളാക്കി മാറ്റുന്നു. അരിയും മറ്റു സാധനങ്ങളും ലഭ്യമാക്കുന്നതിന് പുറമേ റേഷൻ കടകളിൽ ബാങ്കിങ് സേവനവും ആരംഭിക്കാൻ നടപടി തുടങ്ങി.ആദ്യഘട്ടത്തിൽ തിരുവനന്തപുരം, എറണാകുളം ജില്ലകളിലാണ് നടപ്പാക്കുന്നത്. എസ്ബിഐ, എച്ച്ഡിഎഫ്സി, കൊടാക് മഹീന്ദ്ര, ഫിനോ പേമെന്റ്സ് ബാങ്ക്, ബാങ്ക് ഓഫ് ബറോഡ എന്നിവയുമായി സഹകരിച്ചാകും സേവനങ്ങൾ നടത്തുന്നത്. ഇവരുമായി ഉടൻ ധാരണയിലെത്തും. ഇ-പോസ് മെഷീനുമായി ബന്ധപ്പെടുത്തി ആധാർ അധിഷ്ഠിതമായാകും സേവനം. ഫോൺ റീച്ചാർജിങ്ങിനും വിവിധ ബില്ലുകൾ അടയ്ക്കൽ തുടങ്ങിയ സൗകര്യവുമൊരുക്കും. നിക്ഷേപം സ്വീകരിക്കൽ ഉൾപ്പെടെയുളള ബാങ്കിങ് […]

സസ്‌പെൻഷൻ കഴിഞ്ഞ് തിരികെ എത്തിയപ്പോൾ തരം താഴ്ത്തൽ ; കണ്ണൂരിൽ പൊലീസുകാരൻ ആത്മഹത്യയ്ക്ക് ശ്രമിച്ചു

  സ്വന്തം ലേഖിക കണ്ണൂർ: സസ്പെൻഷൻ കഴിഞ്ഞ് ജോലിയിൽ തിരികെ എത്തിയ സിവിൽ പൊലീസ് ഓഫീസർ ആത്മഹത്യയ്ക്ക് ശ്രമിച്ചു. കണ്ണൂർ എ ആർ ക്യാമ്പിലെ കണ്ണൂർ മാലൂർ സ്വദേശിയായ സീനിയർ സിവിൽ പൊലീസ് ഓഫീസറാണ് റെയിൽവേ സ്റ്റേഷനിൽ വെച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ട്രെയിൻ എത്തുന്നതിന് തൊട്ടുമുൻപ് ഇയാൾ റെയിൽ പാളത്തിലൂടെ നടക്കുകയായിരുന്നു. ഇത് കണ്ട ഉടനെ തന്നെ റെയിൽവേ പൊലീസ് ഇയാളെ ഓടിച്ചെന്ന് പിടിച്ചുമാറ്റി. ഉന്നത പൊലീസ് ഉദ്യോഗസ്ഥർ നൽകിയ മാനസിക സമ്മർദ്ദത്തെ തുടർന്നാണ് ആത്മഹത്യാ ശ്രമം. ഒരു മന്ത്രിക്കെതിരെ സമൂഹമാധ്യമങ്ങളിൽ വന്ന ട്രോൾ […]

പൊട്ടിക്കരച്ചിൽ ആഘോഷിക്കുന്നവർക്ക് , മലകയറിയ കനക ദുർഗയുടെ തൊട്ടാൽ പൊള്ളുന്ന മറുപടി: വാർത്തകൾക്കും വിവാദങ്ങൾക്കും ചുട്ട മറുപടിയുമായി കനക ദുർഗ

സ്വന്തം ലേഖകൻ കോട്ടയം: പൊട്ടിക്കരച്ചിൽ ആഘോഷിക്കുന്നവർക്ക് തൊട്ടാൽ പൊള്ളുന്ന മറുപടിയുമായി കനക ദുർഗ. കഴിഞ്ഞ ദിവസം ബി.ബി.സി തമിഴ് ചാനലിലെ അഭിമുഖത്തിൽ കനക ദുർഗ പൊട്ടിക്കരഞ്ഞിരുന്നു. ഇതിന് പിന്നാലെ പുറത്ത് വന്ന വാര്‍ത്തകള്‍ക്കാണ്   ശബരിമല ദര്‍ശനം നടത്തിയ കനക ദുർഗ മറുപടി നൽകിയത്. സ്ത്രീക്കും പുരുഷനും തുല്യാവകാശത്തെ മുന്‍നിറുത്തി പരമോന്നത നീതിപീഠമായ സുപ്രീം കോടതിയുടെ ശബരിമല യുവതീ പ്രവേശനത്തിലെ ഉത്തരവ് പ്രയോജനപ്പെടുത്തേണ്ടത് ഇന്ത്യന്‍പൗര എന്ന നിലയില്‍ തന്റെ അവകാശമാണെന്നും ആ ഉത്തരവ് പ്രയോജനപ്പെടുത്തിയതില്‍ സങ്കടമില്ലെന്നും കനകദുര്‍ഗ ഫേസ്ബുക്ക് കുറിപ്പില്‍ വ്യക്തമാക്കുന്നു. വിശ്വാസികളെന്ന കപടവാദത്തിന്റെ ആട്ടിന്‍തോലണിഞ്ഞ […]

ഭർത്താവില്ലാത്ത കൈപ്പുഴ സ്വദേശി ജന്മം നൽകിയ കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയത് വെള്ളം നിറച്ച ബക്കറ്റിൽ: കുട്ടിയുടെ മരണകാരണം വ്യക്തമാകാൻ പോസ്റ്റുമോർട്ടത്തിന് കാത്ത് ഗാന്ധിനഗർ പൊലീസ്; പൂർണ ഗർഭിണിയായ യുവതി വീട്ടുകാരിൽ നിന്നും ഗർഭവിവരം മറച്ചു 

ക്രൈം ഡെസ്‌ക് ഗാന്ധിനഗർ: മെഡിക്കൽ കോളേജ് ആശുപത്രിയിൽ രക്തം വാർന്നൊഴുകി, അലറിക്കരഞ്ഞെടുത്തിയ 28 കാരിയായ നഴ്‌സിന്റെ കുട്ടിയുടെ മരണത്തിൽ ദുരൂഹതയേറുന്നു. പ്രസവത്തോടെ കുട്ടി മരിച്ചതായി നഴ്‌സ് അവകാശപ്പെടുമ്പോഴും, കുട്ടിയുടെ മൃതദേഹം വെള്ളം നിറച്ച ബക്കറ്റിൽ നിന്നും പൊലീസ് കണ്ടെത്തിയതോടെയാണ് മരണത്തിൽ ദുരൂഹത ബാക്കിയാകുന്നത്. പ്രസവത്തോടെ തന്നെ കുട്ടി മരിച്ചു എന്ന നഴ്‌സിന്റെ മൊഴിയിലെ ദുരൂഹത അകറ്റാൻ പോസ്റ്റ്‌മോർട്ടത്തിനും, ഇതിനു ശേഷമുള്ള റിപ്പോർട്ടിനുമായി കാത്തിരിക്കുകയാണ് പൊലീസ്. ഓണത്തിന്റെ അവധിയ്ക്കായാണ് രണ്ടു മാസം മുൻപ് ഡൽഹിയിലെ സ്വകാര്യ ആശുപത്രിയിൽ നഴ്‌സായ 28 കാരി കൈപ്പുഴയിലെ വീട്ടിലെത്തിയത്. ഇവരുടെ […]

ഡൽഹിയിൽ നഴ്‌സും കൈപ്പുഴ സ്വദേശിയുമായ 28 കാരി വീട്ടിനുള്ളിൽ പ്രസവിച്ചു: പ്രസവത്തോടെ മരിച്ച കുട്ടിയെ ബക്കറ്റിലാക്കി വീട്ടിനുള്ളിലാക്കി; അമിത രക്തസ്രാവത്തോടെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ യുവതി എത്തിയതോടെ ഗാന്ധിനഗർ പൊലീസ് അന്വേഷണം ആരംഭിച്ചു; ഭർത്താവ് ഉപേക്ഷിച്ച യുവതിയുടെ കുട്ടിയുടെ മരണത്തിൽ ദുരൂഹത

ക്രൈം ഡെസ്‌ക് കോട്ടയം: ഡൽഹിയും നഴ്‌സും കൈപ്പുഴ സ്വദേശിയുമായ 28 കാരി വീടിനുള്ളിൽ പ്രസവിച്ചു. പ്രസവത്തെ തുടർന്ന് കുട്ടി മരിച്ചതോടെ അമിത രക്തസ്രാവമുണ്ടായതോടെ പെൺകുട്ടി, അച്ഛനെ വിളിച്ചു വരുത്തി മെഡിക്കൽ കോളേജ് ആശുപത്രിയിലേയ്ക്ക് ഓട്ടോറിക്ഷയിൽ എത്തി. പ്രസവത്തിന് ശേഷം അമിത രക്തസ്രാവത്തോടെ ഭർത്താവില്ലാത്ത യുവതി എത്തിയതോടെ മെഡിക്കൽ കോളേജ് ആശുപത്രി അധികൃതർ ഗാന്ധിനഗർ പൊലീസിൽ വിവരം അറിയിച്ചു. കുട്ടിയുടെ മരണത്തിൽ അസ്വാഭാവിക മരണത്തിന് കേസെടുത്ത പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വ്യാഴാഴ്ച ഉച്ചയ്ക്ക് രണ്ടരയോടെയായിരുന്നു സംഭവം. ഡൽഹിയിൽ നഴ്‌സായിരുന്ന 28 കാരി രണ്ടര മാസം മുൻപാണ് […]

ഷൈൻ നിഗത്തിന് വിലക്ക്: നിങ്ങളോട് പ്രകൃതി ചോദിക്കുമെന്ന് സംവിധായനോട് ഷൈൻ; വിലക്കുമായി നിർമ്മാതാക്കൾ അമ്മയ്ക്കു മുന്നിൽ; വീണ്ടും വിവാദത്തിൽ കുടുങ്ങി ഷൈൻ നിഗം 

സിനിമാ ഡെസ്‌ക് കൊച്ചി: വിവാദത്തിൽ നിന്നും വിവാദത്തിലേയ്ക്കു ഇടിഞ്ഞു വീണ് വീണ്ടും യുവതാരം ഷൈൻ നിഗം. നിർമ്മിതാവിന്റെ വധഭീഷണിയെപ്പറ്റി സോഷ്യൽ മീഡിയയിൽ ലൈവ് വീഡിയോ ഇട്ട് വിവാദത്തിൽ കുടുങ്ങിയ ഷൈൻ നിഗം ഇപ്പോൾ വിലക്കിന്റെ പാതയിലാണ്. ഷൈനിനെ വിലക്കണമെന്നാവശ്യപ്പെട്ട് നിർമ്മാതാക്കളുടെ സംഘടന ഇപ്പോൾ രംഗത്ത് എത്തിയിട്ടുണ്ട്. ഈ ആവശ്യം ഉന്നയിച്ച് നിർമ്മാതാക്കളുടെ സംഘടന താരങ്ങളുടെ സംഘടനയായ അമ്മയ്ക്ക് കത്തു നൽകിയിട്ടുണ്ട്. വെയിൽ സിനിമയുടെ സെറ്റിൽ അഭിനയിക്കുന്നതിനായി ഷൈൻ നിഗം എത്തിയില്ലെന്ന് ആരോപിച്ചാണ് ഷൈനിനെ വിലക്കണമെന്ന ആവശ്യവുമായി നിർമ്മാതാക്കളുടെ സംഘടന രംഗത്ത് എത്തിയിരിക്കുന്നത്. വെയിൽ സിനിമയുടെ […]

പമ്പയിലേക്ക് വാഹനങ്ങൾ കടത്തി വിട്ടില്ലെങ്കിൽ കോടതിയലക്ഷ്യ നടപടി സ്വീകരിക്കും ; ഹൈക്കോടതി

  സ്വന്തം ലേഖകൻ കൊച്ചി: പമ്പയിലേക്ക് വാഹനങ്ങൾ കടത്തിവിടാനുള്ള ഉത്തരവ് നടപ്പാക്കിയില്ലെങ്കിൽ കോടതിയലക്ഷ്യ നടപടി സ്വീകരിക്കുമെന്ന് ഹൈക്കോടതി. ഉത്തരവ് നടപ്പാക്കിയില്ലെങ്കിൽ പത്തനംതിട്ട ജില്ലാ പോലീസ് മേധാവിയെ വിളിച്ച് വരുത്തുമെന്നും ഹൈക്കോടതി വ്യക്തമാക്കി. നിലയ്ക്കലിൽ ഭക്തരുടെ വാഹനങ്ങൾ തടയുന്നുവെന്ന പരാതിയിൽ പൊലീസിനെ ഹൈക്കോടതി വിമർശിച്ചു. നിലയ്ക്കലിൽ നിന്ന് പമ്പയിലേക്ക് ചെറു സ്വകാര്യ വാഹനങ്ങൾ കടത്തി വിടാമെന്ന് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ചെറു വാഹനങ്ങൾ കടത്തി വിടുന്നതിൽ എതിർപ്പില്ലെന്ന് സർക്കാരും കോടതിയെ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. ശബരിമലയുമായി ബന്ധപ്പെട്ട ഇതര റിപ്പോർട്ടുകൾ പരിഗണിവേയാണ് ഈ ഉത്തരവ് പാലിക്കുന്നില്ലെന്ന പരാതി […]

താനുൾപ്പെട്ട 2015ലെ ഭാരം എക്കാലവും ചുമക്കാനാവില്ല ; മറുപടിയുമായി സ്പീക്കർ പി. രാമകൃഷ്ണൻ

  സ്വന്തം ലേഖകൻ തിരുവനന്തപുരം : താനുൾപ്പെട്ട 2015ലെ സംഭവത്തിന്റെ പാപഭാരം എക്കാലവും ചുമക്കാനാവില്ലെന്ന് ഷാഫി പറമ്പിലിന്റെ ആരോപണത്തിന് മറുപടിയുമായി സ്പീക്കർ പി. രാമകൃഷ്ണൻ. പ്രതിപക്ഷനേതാവിന് കാര്യങ്ങൾ നിയന്ത്രിക്കാൻ കഴിയുന്നില്ലെന്ന് സ്പീക്കർ പി.ശ്രീരാമകൃഷ്ണൻ. സ്വന്തം ലജ്ജയുടെ പരിധി സഭാംഗങ്ങൾ സ്വയം തീരുമാനിക്കണം. സമ്മർദത്തിലാക്കാനുള്ള ശ്രമത്തിന് വഴങ്ങില്ലെന്നും സ്പീക്കർ പറഞ്ഞു. അതേസമയം, സ്പീക്കറുടെ ഡയസിൽകയറി പ്രതിഷേധിച്ച ് പ്രതിപക്ഷത്തെ നാല് എം.എൽഎമാരായ റോജി എം.ജോൺ, ഐ.സി.ബാലകൃഷ്ണൻ, എൽദോസ് കുന്നപ്പള്ളി, അൻവർ സാദത്ത് എന്നിവർക്ക് ശാസനയും താക്കീതും നൽകി. എന്നാൽ, ബിജെപി എം.എൽ.എ ഒ. രാജാഗോപാലിനോട് മാത്രം […]

ക്ലാസ്സ് മുറിയിൽ പാമ്പുകടിയേറ്റ് വിദ്യാർത്ഥിനി മരിച്ച സംഭവം ; സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു

  സ്വന്തം ലേഖകൻ സുൽത്താൻ ബത്തേരി: ക്ലാസ് മുറിയിൽ പാമ്പുകടിയേറ്റ് വിദ്യാർഥിനി മരിച്ച സംഭവത്തിൽ സംസ്ഥാന ബാലാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു. ഇതോടൊപ്പം കുട്ടിയുടെ ചികിത്സയിൽ വീഴ്ച സംഭവിച്ചതിലും കുട്ടിയ്ക്ക് ആന്റിവെനം നല്കാത്തതിലും ജില്ലാ ഡെപ്യൂട്ടി ഡിഎംഒയും അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സംഭവത്തിൽ സ്‌കൂൾ വിദ്യാർത്ഥികൾ പരാതി ഉന്നയിച്ച അധ്യാപകനായ ഷിജിലിനെ വയനാട് ഡിഡിഇ ഇബ്രാഹിം തോണിക്കര സസ്‌പെൻഡ് ചെയ്തിട്ടുണ്ട്. അടിയന്തിരമായി അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കണമെന്ന് വിദ്യാഭ്യാസ മന്ത്രി സി. രവീന്ദ്രനാഥ് ഉത്തരവിട്ടു. സ്‌കൂളുകളിൽ ഇത് പോലുള്ള സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ ആവശ്യമായ അടിയന്തിര നടപടികൾ […]

പതിനൊന്ന്‌ കിലോ കഞ്ചാവുമായി യുവതിയും സുഹൃത്തും പിടിയിൽ

  സ്വന്തം ലേഖകൻ കൊച്ചി: അഞ്ചര ലക്ഷം രൂപ വില വരുന്ന പതിനൊന്നു കിലോഗ്രാം കഞ്ചാവുമായി യുവതിയേയും സുഹൃത്തിനെയും ആർപിഎഫിന്റെ ആന്റി നർകോട്ടിക് സ്‌ക്വാഡ് പിടികൂടി. മലപ്പുറം നിലമ്പൂർ സ്വദേശി എ.എം. തോമസ് (24), കൊല്ലം കോട്ടാരക്കര സ്വദേശി ശ്രീതു പി. ഷാജി(24) എന്നിവരാണ് പിടിയിലായത്. ഇവരെ എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷനിലെ ഒന്നാം നമ്പർ പ്ലാറ്റ്‌ഫോമിൽ നിന്നാണ് പിടികൂടിയത്. രണ്ടു ബാഗുകളിലാക്കി കോയമ്പത്തൂരിൽ നിന്ന് എത്തിച്ചതായിരുന്നു കഞ്ചാവ്. തോമസ് ബിടെക് ബിരുദധാരിയും ശ്രീതു ബിരുദധാരിയുമാണെന്നു കരുതുന്നതായി അധികൃതർ പറഞ്ഞു. നഗരത്തിലെ ഷോപ്പിംഗ് മാളിൽ […]