പതിനൊന്ന്‌ കിലോ കഞ്ചാവുമായി യുവതിയും സുഹൃത്തും പിടിയിൽ

പതിനൊന്ന്‌ കിലോ കഞ്ചാവുമായി യുവതിയും സുഹൃത്തും പിടിയിൽ

Spread the love

 

സ്വന്തം ലേഖകൻ

കൊച്ചി: അഞ്ചര ലക്ഷം രൂപ വില വരുന്ന പതിനൊന്നു കിലോഗ്രാം കഞ്ചാവുമായി യുവതിയേയും സുഹൃത്തിനെയും ആർപിഎഫിന്റെ ആന്റി നർകോട്ടിക് സ്‌ക്വാഡ് പിടികൂടി. മലപ്പുറം നിലമ്പൂർ സ്വദേശി എ.എം. തോമസ് (24), കൊല്ലം കോട്ടാരക്കര സ്വദേശി ശ്രീതു പി. ഷാജി(24) എന്നിവരാണ് പിടിയിലായത്. ഇവരെ എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷനിലെ ഒന്നാം നമ്പർ പ്ലാറ്റ്‌ഫോമിൽ നിന്നാണ് പിടികൂടിയത്. രണ്ടു ബാഗുകളിലാക്കി കോയമ്പത്തൂരിൽ നിന്ന് എത്തിച്ചതായിരുന്നു കഞ്ചാവ്. തോമസ് ബിടെക് ബിരുദധാരിയും ശ്രീതു ബിരുദധാരിയുമാണെന്നു കരുതുന്നതായി അധികൃതർ പറഞ്ഞു. നഗരത്തിലെ ഷോപ്പിംഗ് മാളിൽ ജോലി ചെയ്യുന്നവരാണ് ഇരുവരും. ഫോർട്ടുകൊച്ചി, മട്ടാഞ്ചേരി ഭാഗത്തുള്ള ഇടനിലക്കാർക്ക് നൽകുന്നതിനായി എത്തിച്ചതാണ് കഞ്ചാവെന്നു പ്രതികൾ സമ്മതിച്ചു.

Tags :