റേഷൻ കടകൾ മിനി ബാങ്കുകളാക്കി മാറ്റുന്നു

റേഷൻ കടകൾ മിനി ബാങ്കുകളാക്കി മാറ്റുന്നു

Spread the love

 

സ്വന്തം ലേഖിക

തിരുവനന്തപുരം: സംസ്ഥാനത്തെ റേഷൻ കടകൾ മിനി ബാങ്കുകളാക്കി മാറ്റുന്നു. അരിയും മറ്റു സാധനങ്ങളും ലഭ്യമാക്കുന്നതിന് പുറമേ റേഷൻ കടകളിൽ ബാങ്കിങ് സേവനവും ആരംഭിക്കാൻ നടപടി തുടങ്ങി.ആദ്യഘട്ടത്തിൽ തിരുവനന്തപുരം, എറണാകുളം ജില്ലകളിലാണ് നടപ്പാക്കുന്നത്. എസ്ബിഐ, എച്ച്ഡിഎഫ്സി, കൊടാക് മഹീന്ദ്ര, ഫിനോ പേമെന്റ്സ് ബാങ്ക്, ബാങ്ക് ഓഫ് ബറോഡ എന്നിവയുമായി സഹകരിച്ചാകും സേവനങ്ങൾ നടത്തുന്നത്. ഇവരുമായി ഉടൻ ധാരണയിലെത്തും.

ഇ-പോസ് മെഷീനുമായി ബന്ധപ്പെടുത്തി ആധാർ അധിഷ്ഠിതമായാകും സേവനം. ഫോൺ റീച്ചാർജിങ്ങിനും വിവിധ ബില്ലുകൾ അടയ്ക്കൽ തുടങ്ങിയ സൗകര്യവുമൊരുക്കും. നിക്ഷേപം സ്വീകരിക്കൽ ഉൾപ്പെടെയുളള ബാങ്കിങ് സേവനങ്ങൾ ലഭ്യമാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

റേഷൻ കടകൾ വഴി ബാങ്കിങ് സേവനം നടപ്പാക്കുന്നതിനെപ്പറ്റി ഇന്ന് രാവിലെ 11ന് തിരുവനന്തപുരം പബ്ലിക് ഓഫീസ് കോമ്പൗണ്ടിലുള്ള ലാൻഡ് റവന്യൂ ഹാളിൽ യോഗം ചേരും.എറണാകുളം, തിരുവനന്തപുരം ജില്ലകളിലെ ജില്ലാ സപ്ലൈ ഓഫീസർമാർ, താലൂക്ക്സിറ്റി റേഷനിങ് ഓഫീസർമാർ, റേഷൻ സംഘടനാ പ്രതിനിധികൾ എന്നിവർ പങ്കെടുക്കും.

Tags :