പൊട്ടിക്കരച്ചിൽ ആഘോഷിക്കുന്നവർക്ക് , മലകയറിയ കനക ദുർഗയുടെ തൊട്ടാൽ പൊള്ളുന്ന മറുപടി: വാർത്തകൾക്കും വിവാദങ്ങൾക്കും ചുട്ട മറുപടിയുമായി കനക ദുർഗ

പൊട്ടിക്കരച്ചിൽ ആഘോഷിക്കുന്നവർക്ക് , മലകയറിയ കനക ദുർഗയുടെ തൊട്ടാൽ പൊള്ളുന്ന മറുപടി: വാർത്തകൾക്കും വിവാദങ്ങൾക്കും ചുട്ട മറുപടിയുമായി കനക ദുർഗ

സ്വന്തം ലേഖകൻ

കോട്ടയം: പൊട്ടിക്കരച്ചിൽ ആഘോഷിക്കുന്നവർക്ക് തൊട്ടാൽ പൊള്ളുന്ന മറുപടിയുമായി കനക ദുർഗ. കഴിഞ്ഞ ദിവസം ബി.ബി.സി തമിഴ് ചാനലിലെ അഭിമുഖത്തിൽ കനക ദുർഗ പൊട്ടിക്കരഞ്ഞിരുന്നു. ഇതിന് പിന്നാലെ പുറത്ത് വന്ന വാര്‍ത്തകള്‍ക്കാണ്   ശബരിമല ദര്‍ശനം നടത്തിയ കനക ദുർഗ മറുപടി നൽകിയത്. സ്ത്രീക്കും പുരുഷനും തുല്യാവകാശത്തെ മുന്‍നിറുത്തി പരമോന്നത നീതിപീഠമായ സുപ്രീം കോടതിയുടെ ശബരിമല യുവതീ പ്രവേശനത്തിലെ ഉത്തരവ് പ്രയോജനപ്പെടുത്തേണ്ടത് ഇന്ത്യന്‍പൗര എന്ന നിലയില്‍ തന്റെ അവകാശമാണെന്നും ആ ഉത്തരവ് പ്രയോജനപ്പെടുത്തിയതില്‍ സങ്കടമില്ലെന്നും കനകദുര്‍ഗ ഫേസ്ബുക്ക് കുറിപ്പില്‍ വ്യക്തമാക്കുന്നു. വിശ്വാസികളെന്ന കപടവാദത്തിന്റെ ആട്ടിന്‍തോലണിഞ്ഞ സുഹൃത്തുക്കള്‍ തന്റെ ശബരിമല പ്രവേശനത്തില്‍ അസഹിഷ്ണുത കാണിക്കേണ്ടെന്നും കനകദുര്‍ഗ പറഞ്ഞു.

കനകദുര്‍ഗയുടെ പ്രതികരണത്തിന്റെ പൂര്‍ണരൂപം

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇന്ത്യയെ പോലുള്ള ജനാധിപത്യ രാജ്യത്ത് ,പരമോന്നത നീതിപീഠമായ സുപ്രീം കോടതി സ്ത്രീക്കും പുരുഷനും മൗലീകവകാശങ്ങള്‍ തുല്ല്യമായി അനുവദിച്ചിട്ടുണ്ടെങ്കില്‍ അത് പ്രയോജനപെടുത്തേണ്ടത് ഒരു ഇന്ത്യന്‍ പൗര എന്ന നിലക്ക് എന്റ അവകാശമാണ് .ആ നിലക്ക് ശബരിമലയില്‍ യുവതി പ്രവേശനം അനുവദിച്ച ഉത്തരവിന്‍ പ്രകാരം ശബരിമല യാത്ര പണ്ടു തൊട്ടേ ആഗ്രഹിച്ചിരുന്ന ഞാന്‍ ആ ഉത്തരവ് പ്രയോജനപ്പെടുത്തിയതില്‍ ഇത്രത്തോളം അസഹിഷ്ണുത കാട്ടേണ്ട ഒരു കാര്യവുമില്ല

വിശ്വാസികളെന്ന കപടവാദത്തിന്റെ ആട്ടിന്‍ തോലണിഞ്ഞ സുഹൃത്ത് ക്കളെ

ശബരിമല ദര്‍ശനത്തിന് ശേഷം എന്നെ പല വിധത്തിലും ഗതികേടിലാക്കാനും അപകീര്‍ത്തിപ്പെടുത്താനും ആർ.എസ്.എസും ഉം ബി.ജെ.പിക്കാരും ഒരു വര്‍ഷത്തോളമായി കിണഞ്ഞു ശ്രമിച്ചുകൊണ്ടിരിക്കയാണ് .പക്ഷെ നിങ്ങള്‍ നിങ്ങടെ പരിഹാസായുധങ്ങള്‍ക്ക് മൂര്‍ഛ കൂട്ടുന്നതിനനുസരിച്ച്‌ എന്റ ആത്മവീര്യത്തിന്റെ തിളക്കം കൂടുന്നതെയുള്ളൂ സുഹൃത്ത് ക്കളെ നിങ്ങള്‍ എത്ര പരിഹസിച്ചാലും ദുഷിപ്പിച്ചാലും തളര്‍ന്നു പോകുന്നതല്ല എന്റ നിലപാടുകള്‍ .കാരണം അതെന്റ പുരോഗമനാശയങ്ങളുടെ അടിയുറച്ച കാഴ്ചപാടില്‍ നിലയുറച്ചതാണ് .നിങ്ങള്‍ക്കത് പിഴുതെറിയാനാവില്ല .

ആചാര സംരക്ഷണമെന്ന പേരില്‍ തിരിയും തെളിച്ച്‌ റോഡിലിറങ്ങി സാധാരണക്കാരുടെ ദൈനംദിന യാത്രകളില്‍ തടസ്സം വരുത്തി .. നാമജപത്തെ ആക്രോശമാക്കിയോരൊക്കെയും വിശ്വാസികളും അതേ സമയം ക്ഷേത്ര ദര്‍ശനം നടത്താന്‍ ശ്രമിച്ച എന്നെ പോലുള്ളവരെ അവിശ്വാസിയെന്നും ആക്ടിവിസ്റ്റന്നും പേരിടാനും അടയാളപ്പെടുത്താനും മാത്രം നിങ്ങള്‍ക്കെന്ത് പ്രമാണ പ്രതങ്ങളാണ് കൈയ്യിലുള്ളത് .നിങ്ങള്‍ക്കതിനുള്ള അധികാരവും യോഗ്യതയും അധികാരവും ആരാണ് തന്നേല്‍പ്പിച്ചത്.

ഇന്ന് ഞാന്‍ ഇതെല്ലാം പോസ്റ്റ് ചെയ്യാന്‍ കാരണം കുറച്ച്‌ മണിക്കുറുകളായ് നിങ്ങള്‍ ആഘോഷിക്കുന്ന എന്നെ കുറിച്ചുള്ള ഒരു വാര്‍ത്തയുണ്ടല്ലൊ അതിനെ കുറിച്ചൊന്ന് പറയാനാണ് .ബിബിസി  എന്നെ കുറിച്ച്‌ എടുത്ത അഭിമുഖത്തിലെ .. ചില ഭാഗങ്ങള്‍ വെട്ടിയെടുത്ത് നിങ്ങള്‍ക്ക് വേണ്ടി വാർത്ത ഒണ്ടാക്കിയ ജന്മഭൂമിക്കാരോട് പറയാന്‍ വേണ്ടിയാണ്

“നാണമില്ലെ ജന്മഭൂമി പത്രമെ ”
സ്വന്തമായി നല്ല നാല് വാര്‍ത്ത കണ്ടു പിടിക്കാനോ പ്രസിദ്ധീകരിക്കാനോ കഴിയാതെ .. മറ്റുള്ള ചാനലിലേക്ക് ഒളിഞ്ഞും വലിഞ്ഞും നോക്കി വാര്‍ത്തകളുടെ കഷണങ്ങള്‍ തിരഞ്ഞ് തെരുവ് പട്ടികളെ പോലെ അലഞ്ഞ് ഒടുവില്‍ അവനവന്റെ മനസ്സിലെ വിസര്‍ജ്യങ്ങള്‍ തന്നെ അതില്‍ തേച്ച്‌ പിടിപ്പിച്ച്‌ ആസ്വദിച്ച്‌ ആഹരിക്കുവാന്‍ …..

കഴിഞ്ഞ ആഴ്ച ഞാന്‍ ബിബിസി ക്ക് കൊടുത്ത അഭിമുഖം അവരുടെ പെര്‍മിഷനില്ലാതെ കട്ടെടുത്ത് ചില ഭാഗങ്ങള്‍ മാത്രം കോര്‍ത്തിണക്കി നിങ്ങള്‍ ഉണ്ടാക്കിയ വാർത്ത നിങ്ങളെ പോലുള്ള മഞ്ഞ പത്രങ്ങള്‍ വായിക്കുന്ന ചുരുക്കം ചിലരെ വിശ്വസിക്കു
അമ്മ എന്ന നിലയില്‍ മക്കളെ കാണന്‍ പറ്റാത്തതിന്റെ വിഷമം ബി ബി സി യുമായി പങ്ക് വച്ചപ്പോള്‍ ഞാന്‍ കരഞ്ഞെന്നു കരുതി .. നിങ്ങള്‍ക്കാഘോഷിക്കാനുള്ള തൊന്നും അതിലില്ല .. അതിന് ശേഷവും അതിന് മുന്‍പും ഉള്ള എന്റെ സംസാരവും കേള്‍ക്കാന്‍ ഇത്തിരി നേരും നെറിയും ആര്‍ജവും വേണം .. എന്നിട്ടഹ്ലാദിപ്പിന്‍ മിത്രങ്ങളെ …
പ്രായപൂര്‍ത്തിയാകാത്ത മക്കളെ പറഞ്ഞ് പേടിപ്പിച്ച്‌ എന്നില്‍ നിന്ന് അകറ്റി നിര്‍ത്തുന്ന സൂത്രം അധികനാള്‍ വില പോവില്ല..

എന്നെ കുറിച്ച്‌ നിങ്ങള്‍ കൊടുത്ത ആ അഴകൊഴമ്പന്‍ വാര്‍ത്തയുണ്ടല്ലൊ ജന്മഭൂമി അതിനെ വഴിയരികില്‍ കിടക്കുന്ന ‘ചാണക ‘ത്തെയെന്നപോലെ അര്‍ഹിക്കുന്ന അവജ്ഞയോടെ അവഗണിച്ച്‌ കടന്നു പോകും എന്നെ അറിയുന്ന കേരളീയര്‍ .എന്റെ നിലപാടുകളെ അറിയുന്ന കേരളീയര്‍

നിലപാടുകളില്‍ കാലിടറതെ ….
കനക ദുര്‍ഗ്ഗ .കെ