ക്ലാസ്സ് മുറിയിൽ പാമ്പുകടിയേറ്റ് വിദ്യാർത്ഥിനി മരിച്ച സംഭവം ; സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു

ക്ലാസ്സ് മുറിയിൽ പാമ്പുകടിയേറ്റ് വിദ്യാർത്ഥിനി മരിച്ച സംഭവം ; സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു

 

സ്വന്തം ലേഖകൻ

സുൽത്താൻ ബത്തേരി: ക്ലാസ് മുറിയിൽ പാമ്പുകടിയേറ്റ് വിദ്യാർഥിനി മരിച്ച സംഭവത്തിൽ സംസ്ഥാന ബാലാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു. ഇതോടൊപ്പം കുട്ടിയുടെ ചികിത്സയിൽ വീഴ്ച സംഭവിച്ചതിലും കുട്ടിയ്ക്ക് ആന്റിവെനം നല്കാത്തതിലും ജില്ലാ ഡെപ്യൂട്ടി ഡിഎംഒയും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

സംഭവത്തിൽ സ്‌കൂൾ വിദ്യാർത്ഥികൾ പരാതി ഉന്നയിച്ച അധ്യാപകനായ ഷിജിലിനെ വയനാട് ഡിഡിഇ ഇബ്രാഹിം തോണിക്കര സസ്‌പെൻഡ് ചെയ്തിട്ടുണ്ട്. അടിയന്തിരമായി അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കണമെന്ന് വിദ്യാഭ്യാസ മന്ത്രി സി. രവീന്ദ്രനാഥ് ഉത്തരവിട്ടു. സ്‌കൂളുകളിൽ ഇത് പോലുള്ള സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ ആവശ്യമായ അടിയന്തിര നടപടികൾ സ്വീകരിക്കണമെന്നും പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് മന്ത്രി നിർദേശം നൽകി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group