play-sharp-fill

അധ്യാപകരെക്കൊണ്ടു പറ്റുന്നില്ലെങ്കിൽ പൊലീസ് നോക്കട്ടെ: കോളജിനുള്ളിൽ പൊലീസ് എയ്ഡ് പോസ്റ്റ് സ്ഥാപിക്കാൻ ഹൈക്കോടതി ഉത്തരവ്

സ്വന്തം ലേഖകൻ കൊച്ചി: കോളേജ് വിദ്യാർത്ഥികൾ തമ്മിൽ കോളേജിനുള്ളിൽ തമ്മിൽ തല്ലി തലപൊട്ടിക്കുന്നത് പതിവായതോടെ വിചിത്ര നിർദേശവുമായി ഹൈക്കോടതി. അധ്യാപകർക്ക് വിദ്യാർത്ഥികളെ നിയന്ത്രിക്കാൻ പറ്റുന്നില്ലെങ്കിൽ പൊലീസ് ഇടപെടണമെന്ന നിർദേശമാണ് ഹൈക്കോടതി നൽകിയിരിക്കുന്നത്. ഈ സാഹചര്യത്തിൽ കോളേജിനുള്ളിൽ പൊലീസ് എയ്ഡ് പോസ്റ്റ് സ്ഥാപിക്കണമെന്നും കോടതി നിർദേശിക്കുന്നു. കുറ്റിപ്പുറം എംഇഎസ് എൻജിനിയറിങ് കോളേജിൽ സംഘർഷം വർധിച്ചുവെന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് കോടതി ഉത്തരവ്. ജസ്റ്റിസ് ബി സുധീന്ദ്രകുമാറാണ് ഉത്തരവിട്ടത്. അഞ്ചു വർഷത്തിനിടെ 59 കേസുകളാണ് കുറ്റിപ്പുറം എംഇഎസ് എൻജിനിയറിങ് കോളേജിന്റെ പേരിൽ രജിസ്റ്റർ ചെയ്തിരിക്കുന്നത്. 2019 മാർച്ച് 20ന് […]

ഞങ്ങൾ എസ്.എഫ്‌ഐക്കാരാണ്, എന്തും ചെയ്യും: കോളേജിൽ സദ്യ തികഞ്ഞില്ല: എസ്.എഫ്.ഐ പ്രവർത്തകർ വനിതകൾ നടത്തുന്ന ഹോട്ടൽ അടിച്ചു തകർത്തു

സ്വന്തം ലേഖകൻ കൊച്ചി: നവോദ്ധാനം പ്രസംഗിക്കുന്ന സംസ്ഥാന സർക്കാരിന്റെയും സിപിഎമ്മിന്റെയും വിദ്യാർത്ഥി സംഘടന വനിതകൾ നടത്തുന്ന ഹോട്ടൽ അടിച്ച് തകർത്തു. വിദ്യാർത്ഥികൾക്കായി മഹാജാരാസ് കോളേജിലേയ്ക്ക് കൊണ്ടു പോയ സദ്യ തികയാതെ വന്നതോടെയാണ് എസ്.എഫ്.ഐ പ്രവർത്തകർ കോളേജിൽ നിന്നും സംഘമായി എത്തി ഹോട്ടൽ അടിച്ചു തകർത്തത്. ഒരുകൂട്ടം എസ്എഫ്ഐ പ്രവർത്തകർ അഞ്ചു വനിതകൾ നടത്തി വരുന്ന ഭക്ഷണശാല അടിച്ചുതകർക്കുകയായിരുന്നുവെന്നാണ് പരാതി. എസ് ആർ എം റോഡിലെ ‘പൊതിയൻസ്’ എന്ന വനിതാഹോട്ടലാണ് വിദ്യാർത്ഥികൾ കൂട്ടം ചേർന്ന് അടിച്ചു തകർത്തത്. ഹോട്ടലിലെ കാഷ് കൗണ്ടറിൽ ഉണ്ടായിരുന്ന ഇരുപതിനായിരത്തോളം രൂപ […]

പാലായിൽ ഇനി താമരക്കാലം ,യുവത്വത്തിന് പിന്തുണയേകി നിരവധി പേർ ബി.ജെ.പിയിലേക്ക്

സ്വന്തം ലേഖകൻ പാല: കേരളത്തിലെ രണ്ടാമത്തെ രാഷ്ട്രീയ കൊലപാതകമായ , ശ്രീധരൻ നായരുടെ സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചനയ്ക്കു ശേഷമാണ് എൻ ഡി എ സ്ഥാനാർഥിയുടെ പ്രചരണ പരിപാടികൾ ആരംഭിച്ചത് .അദ്ദേഹത്തിന്റെ ഓർമ്മകളിരമ്പുന്ന കുരാലി രണ്ടാം മൈലിൽ നടന്ന പരിപാടിയിലും പങ്കെടുത്ത ശേഷമാണ് എൻ .ഹരി തെരഞ്ഞെടുപ്പ് തിരക്കുകളിലേക്ക് തിരിച്ചു .രാവിലെ പതിനൊന്നു മണിയോടെ കാഞ്ഞിരപ്പള്ളി ബിഷപ്പ് ഹൗസിലെത്തി സഹോദര്യത്തിന്റെയും സൗഹൃദത്തിന്റെയും പ്രതീകമായ രാഖി ബിഷപ്പ് മാർ അറക്കൽ പിതാവിന്റെ കൈയിൽ ബന്ധിച്ചു .ഇതൊരു ചരിത്രമുഹൂർത്തമാണെന്നും ,എല്ലാവിധ അനുഗ്രഹവും ഉണ്ടാകുമെന്നും എൻ .ഹരിയേ ആശീർവദിച്ചുകൊണ്ട് ബിഷപ്പ് […]

എൻ ഡി എ സ്ഥാനാർഥി എൻ.ഹരിയുടെ വിജയത്തിനായി യുവമോർച്ച യുവസംഗമം നടത്തി

സ്വന്തം ലേഖകൻ പാലാ :കേരളത്തിൽ മാറ്റത്തിന്റെ രാഷ്ട്രിയ സാഹചര്യമാണ് നിലവിൽ ഉള്ളതെന്നും അതിനു മുന്നോടിയായിട്ടുള്ള തിരഞ്ഞെടുപ്പാണ് പാലായിൽ നടക്കാൻ പോകുന്നതെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ്‌ അഡ്വ.പി.എസ് ശ്രീധരൻ പിള്ള അഭിപ്രായപ്പെട്ടു.കേരളത്തിലെ അധികാരരാഷ്ട്രീയത്തിനെതിരെയും ഗ്രൂപ്പ്‌ രാഷ്ട്രീയത്തിനെതിരെയും പാലായിലെ ജനാധിപത്യ വിശ്വാസികൾ എൻഡിഎ മുന്നണിക്കൊപ്പം നിലനിൽക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. യുവമോർച്ച യുവസംഗമം ഉത്ഘാടനം ചെയിതു സംസാരിക്കുകയായിരുന്നു അദ്ദേഹം. എൻ ഡി എ സ്ഥാനാർഥി എൻ ഹരിയെ ജില്ലാ കമ്മിറ്റിക്കുവേണ്ടി പ്രസിഡന്റ്‌ ലാൽ കൃഷ്ണ ഷാൾ അണിയിച്ചു സ്വീകരിച്ചു. യുവമോർച്ച ജില്ലാ പ്രസിഡന്റ്‌ ലാൽ കൃഷ്ണ അധ്യക്ഷത വഹിച്ച […]

ജനഹൃദയങ്ങളിലേയ്ക്കിറങ്ങി പാലായിലെ യുഡിഎഫ് സ്ഥാനാർത്ഥി: ജോസ് ടോമിന്റെ പ്രചാരണം വോട്ടർമാരെ ഇളക്കി മറിക്കുന്നു

സ്വന്തം ലേഖകൻ പാലാ: പാലായ്ക്ക് പ്രത്യേകിച്ച് പരിചയപ്പെടുത്തൽ ആവശ്യമില്ലാത്ത ജോസ് ടോമിന്റെ സ്ഥാനാർത്ഥിത്വം മണ്ഡലത്തെ ഇളക്കി മറിക്കുന്നു. പാലാ നിയോജക മണ്ഡലത്തിൽ പ്രചാരണ പ്രവർത്തനങ്ങളിൽ അതിവേഗം മുന്നിലെത്തിയ യുഡിഎഫ് സ്ഥാനാർത്ഥി ജോസ് ടോം ജനഹൃദയങ്ങൾ കീഴടക്കിയാണ് മുന്നോട്ട് കുതിക്കുന്നത്. മണ്ഡലത്തിലെ മുക്കും മൂലയും സുപരിചിതനായ സ്ഥാനാർത്ഥി മണ്ഡലത്തിന്റെ എല്ലാ മേഖലകളിലേയ്ക്കും എത്തിത്തുടങ്ങിയിട്ടുണ്ട്. പ്രചാരണത്തിന്റെ ഭാഗമായി ഇന്നലെ മഠങ്ങൾ കോൺവെന്റുകൾ, അനാഥമന്ദിരങ്ങൾ എന്നിവിടങ്ങളിൽ സ്ഥാനാർത്ഥി സന്ദർശനം നടത്തി. തുടർന്ന് പൊലീസ് കോൺസ്റ്റബിൾ റാങ്ക് പട്ടികയിൽ ഉൾപ്പെട്ട ഉദ്യോഗാർത്ഥികൾ സ്ഥാനാർത്ഥിയെ സന്ദർശിച്ച് നിവേദനം നൽകി. എസ്.എഫ്.ഐ പ്രവർത്തകർ […]

താഴത്തങ്ങാടി മത്സരവള്ളംകളി: നടുഭാഗം ചാമ്പ്യൻമാർ; ബോട്ട് റേസ് ലീഗിൽ നടുഭാഗം മുന്നിൽ

സ്വന്തം ലേഖകൻ കോട്ടയം: സംസ്ഥാന ബോട്ട് റേസ് ലീഗിന്റെ ഭാഗമായുള്ള താഴത്തങ്ങാടി മത്സരവള്ളംകളിയിൽ നടുഭാഗം ചുണ്ടൻ ചാമ്പ്യൻമാർ. പള്ളാത്തുരുത്തി ബോട്ട് ക്ലബ് തുഴഞ്ഞ നടുഭാഗം ചുണ്ടൻ തന്നെയായിരുന്നു നെഹ്‌റുട്രോഫിയിലെ ചാമ്പ്യന്മാരും. രണ്ടു മത്സരങ്ങളിലും ഉജ്വല വിജയം നേടിയതോടെ സംസ്ഥാന ബോട്ട് റേസ് ലീഗിൽ നടുഭാഗം മറ്റ് വള്ളങ്ങളെ പിൻതള്ളി ഏറെ മുന്നിലെത്തി. കുമരകം ടൗൺബോട്ട് ക്ലബ് തുഴഞ്ഞ ദേവാസ് ചുണ്ടനാണ് മത്സരത്തിൽ രണ്ടാം സ്ഥാനത്ത് എത്തിയിരിക്കുന്നത്. കൈനകരി യു.ബി.സിയുടെ ചമ്പക്കുളം ചുണ്ടനും , പോലീസ് ബോട്ട് ക്ലബ്ബിൻറെ കാരിച്ചാൽ ചുണ്ടനും മത്സരത്തിൽ പങ്കെടുത്തിരുന്നു. ശനിയാഴ്ച […]

സ്ഥിരം സവാരിക്കിടെ ഓട്ടോക്കാരനുമായി പ്രണയം: 8 മാസത്തെ ദാമ്പത്യത്തിനൊടുവിൽ ടെക്‌നോപാർക്ക് മുൻ ജീവനക്കാരി വാടക വീട്ടിൽ മരിച്ച നിലയിൽ

നേമം: ടെക്നോപാർക്കിലെ മുൻ ജീവനക്കാരി വാടക വീട്ടിൽ ദുരൂഹസാഹചര്യത്തിൽ മരിച്ച സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. കഴക്കൂട്ടം അമ്പലത്തിൻകര സെറ്റിൽമെന്റ് കോളനിയിൽ രാജൻ-തുളസി ദമ്പതികളുടെ മകൾ രേഷ്മ (24) ആണ് ഇന്നലെ മരിച്ചത്. സംഭവത്തിൽ യുവതിയുടെ ഭർത്താവ് മുക്തർ അഹമ്മദ് പോലീസ് നിരീക്ഷണത്തിലാണ്. പുതിയ കാരയ്ക്കാമണ്ഡപത്തിനു സമീപം വാടകവീട്ടിൽ താമസിച്ചു ഇരുവരും തമ്മിൽ സ്ഥിരം വഴക്ക് പതിവായിരുന്നെന്നാണ് അയൽവാസികൾ പറയുന്നത്. സംഭവത്തെ തുടർന്ന് ഭർത്താവ് മുക്തർ അഹമ്മദിനെ നേമം പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. വൈകുന്നേരം 3 മണിയ്ക്ക് ശേഷം മുക്താർ ഒരു ഓട്ടോയിൽചലനമറ്റ രേഷ്മയെയും കൊണ്ട് […]

ജോസ് ടോമിന് പൈനാപ്പിൾ: മാണി സി.കാപ്പന് ക്ലോക്ക്; ഹരിയ്ക്ക് താമര

സ്വന്തം ലേഖകൻ പാലാ: പാലാ ഉപതിരഞ്ഞെടുപ്പിൽ യുഡിഎഫ് സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കുന്ന ജോസ് ടോമിന് പൈനാപ്പിൾ ചിഹ്നം. രണ്ടില ചിഹ്നത്തിലെ തർക്കത്തെച്ചൊല്ലി തർക്കം ഉയരുകയും, കേരള കോൺഗ്രസിന്റെ ഔദ്യോഗിക സ്ഥാനാർത്ഥി പോലും ആകാനാവാതെ പോകുകയും ചെയ്ത ജോസ് ടോമിനാണ് ഇപ്പോൾ പൈനാപ്പിൾ ചിഹ്നം ലഭിച്ചിരിക്കുന്നത്. എൽഡിഎഫ് സ്ഥാനാർത്ഥിയായി മത്സരിക്കുന്ന എൻ.സി.പി നേതാവ് മാണി സി.കാപ്പന് ക്ലോക്ക് ആണ് ചിഹ്നം. ബിജെപിയുടെ എൻഡിഎ സ്ഥാനാർത്ഥി എൻ.ഹരിയ്ക്ക് താമരയും അനുവദിച്ചിട്ടുണ്ട്. സ്വതന്ത്രസ്ഥാനാർത്ഥി ജോർജ് ഫ്രാൻസിസിന് ടെലിവിഷനും, ബാബു ജോസഫിന് ഓട്ടോറിക്ഷയും, ഇഗ്നേഷ്യസ് ഇല്ലിമൂട്ടിലിന് ഇലക്ട്രിക് പോളുമാണ് അനുവദിച്ചിരിക്കുന്നത്. […]

ജനിച്ചു പിറ്റേന്നാൾ ശസ്ത്രക്രിയ ; അത്യപൂർവ്വ ചികിത്സയിലൂടെ നവജാത ശിശുവിന് പുതു ജീവൻ

സ്വന്തം ലേഖിക കോഴിക്കോട് : കോഴിക്കോട് മെഡിക്കൽ കോളേജ് മാതൃശിശു സംരക്ഷണ കേന്ദ്രത്തിൽ നടന്ന അത്യപൂർവ്വ ചികിത്സയിലൂടെ നവജാത ശിശുവിന് പുതു ജീവൻ. വായിൽ വലിയ മുഴയോടെ ജനിച്ച കുഞ്ഞിനെ, ജനിച്ചതിന്റെ പിറ്റേ ദിവസം തന്നെ ശസ്ത്രക്രിയക്ക് വിധേയമാക്കി.ശസ്ത്രക്രിയ ചെയ്തു പുറത്തെടുത്തത് 250 ഗ്രാം തൂക്കമുള്ള മുഴയാണ്. വായയുടെ മുകളിലെ മോണയിൽ നിന്നുണ്ടായ കൺജനിറ്റൽ ഗ്രാനുലാർ സെൽ എപ്പുലിസ് എന്ന മുഴയാണ് പതിമൂന്ന് അംഗങ്ങളുടെ മണിക്കൂറുകൾ നീണ്ട പരിശ്രമത്തിലൂടെ പുറത്തെടുത്തത്. മലപ്പുറം സ്വദേശികളായ ദമ്പതികളുടെ പെൺ കുഞ്ഞിനാണ് തലയുടെ മൂന്നിരട്ടി വലുപ്പമുള്ള മുഴ കാരണം […]

രണ്ടില പോയി പകരം ജോസ് ടോമിന് ചിഹ്നം ‘കൈതച്ചക്ക’

സ്വന്തം ലേഖിക പാലാ: ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർഥി ജോസ് ടോമിന് തെരഞ്ഞെടുപ്പ് കമ്മീഷൻ ‘കൈതച്ചക്ക’ ചിഹ്നം അനുവദിച്ചു. കേരള കോൺഗ്രസ്-എമ്മിലെ തർക്കം കാരണം പാർട്ടി ചിഹ്നമായ ‘രണ്ടില’ ജോസ് ടോമിന് ലഭിക്കില്ലെന്ന് നേരത്തെ ഉറപ്പായിരുന്നു. ഇതോടെ സ്വതന്ത്ര സ്ഥാനാർഥിയായ അദ്ദേഹത്തിന് തെരഞ്ഞെടുപ്പ് കമ്മീഷനാണ് കൈതച്ചക്ക ചിഹ്നം അനുവദിച്ചത്. ‘ഓട്ടോറിക്ഷ’ ചിഹ്നമായി അനുവദിക്കണമെന്നാണ് ജോസ് ടോം തെരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ടിരുന്നത്. എന്നാൽ മത്സര രംഗത്തുള്ള മറ്റൊരു സ്വതന്ത്രൻ ഈ ചിഹ്നം സ്വന്തമാക്കുകയായിരുന്നു. പാലാ ഉപതെരഞ്ഞെടുപ്പിൽ മത്സര ചിത്രവും ഇതോടെ തെളിഞ്ഞിരിക്കുകയാണ്. നാമനിർദ്ദേശപത്രിക പിൻവലിക്കാനുള്ള സമയപരിധി അവസാനിച്ചു. […]