ഗൾഫിൽ നിന്നും അയച്ച പണത്തിന്റെ കണക്ക് ചോദിച്ചതിന് ഭർത്താവിനെതിരെ ഭാര്യയുടെ പീഡനക്കേസ്: സത്യം തെളിഞ്ഞത് ഏഴു വർഷത്തെ നിയമപോരാട്ടത്തിന് ശേഷം; കോഴിക്കോട് സ്വദേശിയ്ക്ക് നഷ്ടമായത് ജീവനും ജീവിതവും
സ്വന്തം ലേഖകൻ കോഴിക്കോട്: ഗൾഫിൽ കിടന്ന് ജീവിതത്തിന്റെ ഭൂരിഭാഗവും കഷ്ടപ്പെട്ട് പണിയെടുത്ത ശേഷം കുടുംബത്തെ ഉന്നതങ്ങളിൽ എത്തിക്കുന്നവരാണ് പ്രവാസി മലയാളികളിൽ ഏറിയ പങ്കും. എന്നാൽ, ഇത്തരത്തിൽ ഭാര്യയുടെയും ഭാര്യാ കാമുകന്റെയും ചതിയിൽപ്പെട്ട് ജയിലിൽ ആകുകയും ജീവിതം തന്നെ നഷ്ടമാകുകയും ചെയ്ത ഒരു മലയാളിയുടെ കഥയാണ് ഇപ്പോൾ കോഴിക്കോട് നിന്നും പുറത്തു വന്നിരിക്കുന്നത്. കേസിൽ വടകര ജ്യുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതി സോമസുന്ദരനെ നേരത്തെ കുറ്റവിമുക്തനാക്കിയിരുന്നുവെങ്കിലും ഭാര്യ നൽകിയ അപ്പീൽ ജില്ലാ കോടതി തള്ളി. ആറ് വർഷങ്ങൾക്ക് മുൻപാണ് കേസിനാസ്പദമായ സംഭവം നടന്നത്. 2013 ആഗസ്തിൽ സോമസുന്ദരന്റെ […]