അയോധ്യ കേസ് ; ഒക്ടോബർ 18നകം വാദം പൂർത്തിയാകും : സുപ്രീംകോടതി
സ്വന്തം ലേഖിക ന്യൂഡൽഹി: അയോധ്യ ഭൂമി തർക്ക കേസിൽ സുപ്രധാന നിർദ്ദേശവുമായി സുപ്രീംകോടതി.അയോധ്യ ഭൂമി തർക്ക കേസിൽ ഉൾപ്പെട്ട എല്ലാ കക്ഷികളും ഒക്ടോബർ 18നകം വാദം പൂർത്തിയാക്കാൻ ശ്രമിക്കണമെന്ന് സുപ്രീംകോടതി നിർദ്ദേശിച്ചു. ഇതിനായി ഇനിമുതൽ വാദം കേൾക്കൽ അധിക സമയം നീളും. ഇതിനായി ആവശ്യമെങ്കിൽ എല്ലാ ദിവസവും ഒരു മണിക്കൂർ അധികവും, കൂടാതെ ശനിയാഴ്ചയും വാദം കേൾക്കുമെന്ന് സുപ്രീംകോടതി അറിയിച്ചു. കൂടാതെ, കേസിൽ വാദം നടക്കുന്നതോടൊപ്പം മധ്യസ്ഥ ശ്രമങ്ങളും തുടരാമെന്നും കോടതി അറിയിച്ചു. കക്ഷികൾ മധ്യസ്ഥതയിലൂടെ പ്രശ്നം പരിഹരിക്കാൻ താൽപ്പര്യപ്പെടുന്നെങ്കിൽ, അവർക്ക് അത് ചെയ്യാൻ […]