കേന്ദ്രമന്ത്രി പൊന്‍രാധാകൃഷ്ണനെ ശബരിമലയില്‍ തടഞ്ഞ സംഭവത്തിൽ എസ്‍പി യതീഷ് ചന്ദ്രക്കെതിരെ നടപടിയില്ല: ബിജെപി സംസ്ഥാന നേതൃത്വത്തിന് തിരിച്ചടി
ന്യൂഡൽഹി: എസ്‍പി യതീഷ് ചന്ദ്രക്കെതിരായ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് നൽകിയ പരാതി തള്ളി കേന്ദ്ര ആഭ്യന്തര മന്ത്രാലയം. കേന്ദ്രമന്ത്രിയായിരുന്ന പൊന്‍രാധാകൃഷ്ണനെ ശബരിമലയില്‍ തടഞ്ഞ സംഭവത്തിലാണ് എസ് പി യതീഷ് ചന്ദ്രയ്‌ക്കെതിരെ നടപടി ആവശ്യപ്പെട്ട് ബിജെപി സംസ്ഥാന നേതൃത്വം പരാതി നൽകിയത്. സംസ്ഥാന സര്‍ക്കാര്‍ അന്വേഷിച്ച് നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ പരാതി തള്ളിയെന്നാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം പറയുന്നത്. സംഭവം നടന്ന് ഒമ്പത് മാസത്തിന് ശേഷമാണ് യതീഷ് ചന്ദ്രയ്‌ക്കെതിരായ പരാതി തള്ളിയ കാര്യം കേന്ദ്ര ആഭ്യന്തര മന്ത്രാലയം വെളിപ്പെടുത്തുന്നത്. കഴിഞ്ഞ നവംബര്‍ 21ന് നിലയ്ക്കലില്‍ വച്ചാണ് യതീഷ് ചന്ദ്രയുടെ […]