ക്യാമ്പസിനുള്ളിൽ അമിതവേഗത്തിൽ കാറിൽ പാഞ്ഞ വിദ്യാർഥി 2 പേരെ ഇടിച്ച് തെറിപ്പിച്ചു

ക്യാമ്പസിനുള്ളിൽ അമിതവേഗത്തിൽ കാറിൽ പാഞ്ഞ വിദ്യാർഥി 2 പേരെ ഇടിച്ച് തെറിപ്പിച്ചു

തിരുവനന്തപുരം: നാലാഞ്ചിറ മാർ ഇവാനിയോസ് കോളേജിലേക്ക് അമിതവേഗത്തിൽ കാറോടിച്ച് കയറ്റിയുണ്ടായ അപകടത്തിൽ രണ്ടു വിദ്യാർത്ഥികൾക്ക് ഗുരുതരമായി പരുക്കേറ്റു . റിതാ ഷെരീഫ്, അഭിനവ് എന്നീ വിദ്യാർഥികൾക്കാണ് പരുക്കേറ്റത്. ഇവരിൽ ഒരാളെ പട്ടത്തെ സ്വകാര്യ ആശുപത്രിയിൽ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി.

സംഭവുമായി ബന്ധപ്പെട്ട് ക്യാമ്പസിലെ രണ്ടാം വർഷ ബിരുദ വിദ്യാർഥിയായ കുന്നുകുഴി ബാർട്ടൺഹിൽ സ്വദേശി രാകേഷിനെ പോലീസ് കസ്റ്റഡിയിലെടുത്തു . ഇന്നലെ ഉച്ചയ്ക്ക് കോളജ് ക്യാമ്പസിന് സമീപത്തെ സ്കൂളിന് മുന്നിലാണ് അപകടം നടന്നത്. കാറോടിച്ചിരുന്നത് രാകേഷായിരുന്നു .

സുരക്ഷാ ഉദ്യോഗസ്ഥരുടെ വിലക്ക് ലംഘിച്ച് രാകേഷ് ക്യാമ്പസിനുള്ളിലേക്ക് അമിതവേഗത്തിൽ കാർ ഓടിച്ചുകയറ്റുകയായിരുന്നുവെന്ന് മണ്ണന്തല പൊലീസ് പറഞ്ഞു . ക്യാമ്പസിനുള്ളിൽ പ്രവർത്തിക്കുന്ന സർവോദയ സിബിഎസ്ഇ സ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർഥികളാണ് പരിക്കേറ്റ കുട്ടികൾ.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group