2029 ൽ മോദി രാഷ്ട്രീയ ജീവിതം അവസാനിപ്പിച്ചു ശിഷ്ടകാലം ഹിമാലയത്തിൽ സന്ന്യാസിയായ് കഴിയും

2029 ൽ മോദി രാഷ്ട്രീയ ജീവിതം അവസാനിപ്പിച്ചു ശിഷ്ടകാലം ഹിമാലയത്തിൽ സന്ന്യാസിയായ് കഴിയും

Spread the love

സ്വന്തം ലേഖിക

ന്യൂഡൽഹി: വരുന്ന പതിനൊന്ന് വർഷത്തിനുള്ളിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി രാഷ്ട്രീയ ജീവിതം അവസാനിപ്പിക്കുമെന്നും ബാക്കിയുള്ള കാലം ഹിമാലയത്തിൽ സന്യാസിയായി കഴിയാൻ വിനിയോഗിക്കുമെന്നും എഴുത്തുകാരനും മുതിർന്ന മാദ്ധ്യമപ്രവർത്തകനുമായ മിൻഹാൻസ് മർച്ചന്റ്. ഒരു ദേശീയ മാദ്ധ്യമത്തിലെ പരിപാടിക്കിടെയായിരുന്നു മർച്ചന്റ് ഈ അഭിപ്രായപ്രകടനം നടത്തിയത്.

പതിനെട്ടാം വയസിൽ ഹിമാലയത്തിലേക്ക് പോയ അദ്ദേഹം തന്റെ രാഷ്ട്രീയ ജീവിതം അവസാനിപ്പിച്ച് വീണ്ടും എൺപതാം വയസിൽ ഹിമാലയത്തിലേക്ക് പോകുമെന്ന് ഞാൻ നിങ്ങൾക്ക് ഉറപ്പ് തരുന്നു. രാഷ്ട്രീയത്തിൽ കടിച്ച് തൂങ്ങാൻ ആഗ്രഹിക്കാത്ത അദ്ദേഹം 11 വർഷത്തിന് ശേഷം ഹിമാലയത്തിലേക്ക് പോകും. ലളിത ജീവിതം നയിക്കാനാണ് മോദി ആഗ്രഹിക്കുന്നതെന്നും മർച്ചന്റ് പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മുൻ ഇന്ത്യൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ ജീവചരിത്രം രചിച്ചയാളാണ് മിൻഹാൻസ് മർച്ചന്റ്. അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പിലും നരേന്ദ്ര മോദി പ്രധാനമന്ത്രിയായാൽ അതിനുശേഷം 2029ൽ വരുന്ന തിരഞ്ഞെടുപ്പിന് മുൻപ് അദ്ദേഹം രാഷ്ട്രീയ രംഗത്തുനിന്നും പിന്മാറുമെന്നും മർച്ചന്റ് പറയുന്നു. ഇന്നലെയായിരുന്നു പ്രധാനമന്ത്രി മോദിയുടെ 69ആം ജന്മദിനം. ഗുജറാത്തിലെ ഗാന്ധിനഗറിൽ തന്റെ അമ്മ ഹീരാ ബെന്നിനൊപ്പം ഗുജറാത്തി താലി കഴിച്ചാണ് മോദി തന്റെ ജന്മദിനം ആഘോഷിച്ചത്.

Tags :