മൊബൈൽ ഫോണിനും വാച്ചിനും പി എസ് സി പരീക്ഷ ഹാളിൽ വിലക്ക് ; മറ്റു നിർദ്ദേശങ്ങളിങ്ങനെ
സ്വന്തം ലേഖിക തിരുവനന്തപുരം : ചോദ്യപേപ്പർ തട്ടിപ്പിന്റെ പശ്ചാത്തലത്തിൽ പരീക്ഷാനടത്തിപ്പിൽ സമഗ്ര അഴിച്ചുപണിക്ക് പി.എസ്.സി തയ്യാറെടുക്കുന്നു. പരീക്ഷാഹാളിൽ വാച്ച്, പേഴ്‌സ്, മൊബൈൽ ഫോൺ എന്നിവ വിലക്കും. ഇവ ക്ലോക്ക് റൂമിൽ നൽകണം. പരിഷ്‌കാരങ്ങളുടെ കരട് റിപ്പോർട്ട് തിങ്കളാഴ്ച്ച പി.എസ്.സി യോഗം ചർച്ച ചെയ്ത് അംഗീകരിക്കും. ക്ലോക്ക് റൂം സെക്യൂരിറ്റിക്ക് 200 രൂപ പ്രതിഫലം പി.എസ്.സി നൽകും. ഇൻവിജിലേറ്റർമാരും ക്ലാസ് റൂമിൽ ഫോൺ ഉപയോഗിക്കരുത്. ചീഫ് സൂപ്രണ്ട്, അഡീഷൽ ചീഫ് സൂപ്രണ്ട് എന്നിവർ ഔദ്യോഗിക ആവശ്യത്തിന് മാത്രമേ പരീക്ഷാസമയത്ത് ഫോൺ ഉപയോഗിക്കാവൂ. മറ്റ് നിർദേശങ്ങൾ തിരിച്ചറിയൽ […]