ചരിത്രത്തിലെ ഏറ്റവും വലിയ അംഗബലത്തിൽ സുപ്രീംകോടതി ;രാജ്യത്തെ പരമോന്നത കോടതിയിലെ ജഡ്ജിമാരുടെ എണ്ണം 34 ആയി ഉയർന്നു
സ്വന്തം ലേഖിക ദില്ലി: മലയാളിയായ ജസ്റ്റിസ് എസ് രവീന്ദ്ര ഭട്ട് ഉൾപ്പടേയുളള നാലുപേർ സുപ്രീംകോടതി ജഡ്ജിമാരായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ഇതോടെ രാജ്യത്തെ പരമോന്നത കോടതിയിലെ ജഡ്ജിമാരുടെ എണ്ണം 34 ആയി ഉയർന്നു. സുപ്രീംകോടതിയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ അംഗബലമാണ് ഇത്. കാസർകോട്ട് കുടുംബവേരുകളുള്ള മൈസൂരു സ്വദേശിയായ ജസ്റ്റിസ് രവീന്ദ്ര ഭട്ട്. ഹൃഷികേശ് റോയ്, വി. രാമസുബ്രഹ്മണ്യൻ, കൃഷ്ണ മുരാരി എന്നിവരാണ് പുതുതായി അധികാരമേറ്റ ജഡ്ജിമാർ. ജുലൈ 31 നായിരുന്നു സുപ്രീംകോടതി ജഡ്ജിമാരുടെ എണ്ണം വർധിപ്പിക്കാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചത്. കേസുകൾ കെട്ടിക്കിടക്കുന്നതിനാൽ […]