ഇന്ത്യ തകർത്ത ജയ്‌ഷെ മുഹമ്മദ് ക്യാമ്പ് വീണ്ടും സജീവമായി ;ബാലക്കോട്ടിനേക്കാൾ ശക്തമായ തിരിച്ചടി നൽകും : ബിപിൻ റാവത്ത്

ഇന്ത്യ തകർത്ത ജയ്‌ഷെ മുഹമ്മദ് ക്യാമ്പ് വീണ്ടും സജീവമായി ;ബാലക്കോട്ടിനേക്കാൾ ശക്തമായ തിരിച്ചടി നൽകും : ബിപിൻ റാവത്ത്

സ്വന്തം ലേഖിക

ഡൽഹി : പുൽവാമ ഭീകരാക്രമണത്തിന് പകരം ഇന്ത്യ പാകിസ്ഥാനിലേക്ക് കടന്ന് കയറി ബാലാകോട്ടിൽ പ്രത്യാക്രമണം നടത്തിയ ജയ്‌ഷെ മുഹമ്മദ് ക്യാമ്ബ് വീണ്ടും സജീവമായതായി കരസേനാമേധാവി ജനറൽ ബിപിൻ റാവത്ത്.

കുറച്ച് ദിവസങ്ങൾ മുമ്പ് വീണ്ടും ജയ്‌ഷെ തീവ്രവാദികൾ ഈ ക്യാമ്പ്് പുനർനിർമിക്കാൻ തുടങ്ങിയതായി ഇന്ത്യക്ക് വിവരം ലഭിച്ചതായും ബിപിൻ റാവത്ത് വ്യക്തമാക്കി. അതിർത്തി കടന്നുള്ള തീവ്രവാദത്തിന് ഇന്ത്യയുടെ മറുപടി ബാലാകോട്ടിലും കനത്തതാകുമെന്ന് ജനറൽ ബിപിൻ റാവത്ത് മുന്നറിയിപ്പ് നൽകി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ചെന്നൈയിലെ ഓഫീസേഴ്‌സ് ട്രെയിനിംഗ് അക്കാദമിയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു ജനറൽ ബിപിൻ റാവത്ത്. ഏതാണ്ട് 500-ഓളം നുഴഞ്ഞുകയറ്റക്കാർ ഇന്ത്യയുടെ പല അതിർത്തികളിലായി തക്കം പാർത്തിരിക്കുന്നുണ്ടെന്നും, ഈ എണ്ണം കൂടാനാണ് സാധ്യതയെന്നും ബിപിൻ റാവത്ത് വ്യക്തമാക്കി.