ഐ.എൻ.എസ് വിക്രാന്തിൽ കവർച്ച നടന്നിട്ട് ഒരു മാസം ; കയറുമ്പോഴും ഇറങ്ങുമ്പോഴും രണ്ടിടത്ത് പരിശോധന ; എന്നിട്ടും അധികൃതർ അറിഞ്ഞില്ല; ഇലക്ട്രോണിക്സ് ഉപകരണങ്ങൾ എങ്ങനെ കടത്തി ?തലപുകച്ച് അന്വേഷണ സംഘങ്ങള്‍
സ്വന്തം ലേഖിക കൊച്ചി: കയറുമ്പോഴും ഇറങ്ങുമ്പോഴും രണ്ടിടത്ത് പരിശോധന. തിരിച്ചറിയൽ രേഖയില്ലാതെ കടന്നുകൂടുക ദുഷ്‌കരം. ഇങ്ങനെ, തന്ത്രപ്രധാനമായ ഇടമാണ് കൊച്ചി കപ്പൽശാല. ഇവിടെ നിർമാണത്തിലിരിക്കുന്ന ഐ.എൻ.എസ് വിക്രാന്തിൽ നിന്നും അതീവ പ്രാധാന്യമുള്ള ഇലക്ട്രോണിക്സ് ഉപകരണങ്ങൾ എങ്ങനെ കടത്തി? കവർച്ച നടന്ന് ആഴ്ചകൾ പിന്നിട്ടപ്പോൾ കേന്ദ്ര ഏജൻസികളടക്കം നാല് അന്വേഷണ സംഘങ്ങൾ തലപുകയ്ക്കുന്നത് ഈ ഒരൊറ്റക്കാര്യത്തിലാണ്. ഉത്തരം തേടി ജീവനക്കാരെയടക്കം മാറി മാറി ചോദ്യം ചെയ്തു. ശാസ്ത്രീയമായ രീതിയിലും അന്വേഷണം നടത്തി. പക്ഷേ, വഴിത്തിരിവായേക്കാവുന്ന ഒരു തുമ്പുപോലും കിട്ടിയില്ല. നിലവിൽ, കപ്പൽശാലയിലേക്ക് പ്രവേശിക്കാൻ അനുമതിയുള്ള ജീവനക്കാരെ […]